Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരിപുരണ്ട ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2015, 09:38 pm IST
in Vicharam

ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിന്റെ സ്വഭാവം എന്താണെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയത് മന്ത്രിമാരും ഉദ്യോസ്ഥന്‍മാരും മാത്രമല്ല പ്രധാനമന്ത്രിതന്നെ അതില്‍ പങ്കാളിയായെന്നാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ വ്യക്തമായത്.  തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെയും ഉദ്യോഗസ്ഥരെയും വ്യവസായിയേയും പ്രതിയാക്കി സിബിഐ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

അടുത്തമാസം എട്ടിന് പ്രതികളോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. അഴിമതിക്കെതിരായി ശക്തമായ നടപടി സ്വീകരിക്കുന്നതിന് തടസ്സം നില്‍ക്കില്ലെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടാണ് സിബിഐയ്‌ക്ക് തുണയായത്. മന്‍മോഹന്‍സിംഗിന്റെത് കരിപുരണ്ട ഭരണകാലമെന്ന് ബോദ്ധ്യപ്പെടുകയാണ്. 1.86 ലക്ഷം കോടി രൂപയുടെ കല്‍ക്കരിപ്പാടം അഴിമതിക്കേസിലാണ്  ഡോ. മന്‍മോഹന്‍ സിംഗിനെ സിബിഐ പ്രത്യേക കോടതി പ്രതിയാക്കിയത്. ദേശീയ രാഷ്‌ട്രീയത്തിലും കോണ്‍ഗ്രസിലും  കോടതി നടപടി വലിയ നടുക്കമുണ്ടാക്കിയത് സ്വാഭാവികം.

മന്‍മോഹന്‍ സിംഗിനു പുറമേ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖ്, ഹിന്‍ഡാല്‍കോ ഉടമ കുമാരമംഗലം ബിര്‍ള, കമ്പനിയിലെ ഉദ്യോഗസ്ഥരായ ഡി. ഭട്ടാചാര്യ, സുഭേന്ദു അമിതാബ് എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി നിരോധന വകുപ്പുകള്‍ എന്നിവ ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.

സിഎജിയാണ് കല്‍ക്കരിപാടം പങ്കുവച്ചതിലൂടെ സംഭവിച്ച നഷ്ടം കണ്ടെത്തിയത്. തുടര്‍ന്നാണ് അന്വേഷണത്തിലേക്കും നടപടിയിലേക്കും നീങ്ങിയത്. പൊതുമേഖലയില്‍ വന്നുചേരേണ്ട രണ്ടുലക്ഷത്തോളം കോടിരൂപ മുതലാളിമാരുടെ പോക്കറ്റിലെത്തിക്കാന്‍ ഭരണകൂടം ബോധപൂര്‍വം ശ്രമിച്ചത് മോക്ഷം കിട്ടാനല്ല, പോക്കറ്റ് വീര്‍പ്പിക്കാന്‍ തന്നെയാണ്. പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന് വന്‍തുക നഷ്ടം വരുത്തിയ നടപടിയാണ് മന്‍മോഹന്റെയും കൂട്ടരുടേയുമെന്ന് കോടതി നിരീക്ഷിച്ചിരിക്കുകയാണ്.

ഹിന്‍ഡാല്‍കോയ്‌ക്ക് ക്രമവിരുദ്ധമായി കല്‍ക്കരിപ്പാടം നല്‍കിയതോടെ എന്‍എല്‍സിക്കു ലഭിക്കേണ്ട ഖനി നഷ്ടമായി. എന്‍എല്‍സി ഒറീസയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച 2000 മെഗാവാട്ട് വൈദ്യുത പദ്ധതി കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടതോടെ റദ്ദാക്കേണ്ടിവന്നു. നടപടിക്രമങ്ങള്‍ ലംഘിച്ചാണ് കല്‍ക്കരി മന്ത്രാലയത്തിന്റെ കൂടി ചുമതല വഹിച്ചിരുന്ന മന്‍മോഹന്‍ ഹിന്‍ഡാല്‍ക്കോയ്‌ക്ക് കരാര്‍ നല്‍കിയത്.

കല്‍ക്കരി മന്ത്രാലയ ചുമതല നിര്‍വഹിച്ചത് നേരിട്ടായതിനാല്‍ ഫയലുകള്‍ വിശദമായി കണ്ടിട്ടില്ലെന്ന വാദമുയര്‍ത്താന്‍ മുന്‍പ്രധാനമന്ത്രിക്കു സാധിക്കില്ല. താലിബാരയിലെ മൂന്നാം കല്‍ക്കരിപ്പാടം പൊതുമേഖലാ കമ്പനികള്‍ക്കായി മാറ്റിവെച്ചിരുന്നതാണ്. എന്നാല്‍ അവ എന്‍എല്‍സിക്കും കോള്‍ ഇന്ത്യയ്‌ക്കും നല്‍കാതെ മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡിനും ഹിന്‍ഡാല്‍കോയ്‌ക്കും കൈമാറിയതിലും പ്രഥമദൃഷ്ട്യാ തന്നെ മന്‍മോഹന്‍ സിങ്ങിനെ സംശയിച്ചതില്‍ തെറ്റില്ല. കുമാരമംഗലം ബിര്‍ളയ്‌ക്ക് കല്‍ക്കരിപ്പാടം നല്‍കാനായി അമിത താത്പര്യത്തോടെയുള്ള നടപടികള്‍ പിഎംഒയില്‍ നിന്നും ഉണ്ടായി.  കല്‍ക്കരിവകുപ്പ് മന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് നടപടികള്‍ സ്വീകരിച്ചെന്ന് രേഖകളില്‍ നിന്നും വ്യക്തമാകുന്നതായും സിബിഐ കോടതി വിലയിരുത്തി.

2005 ഒക്‌ടോബര്‍ ഒന്നിന് ഹിന്‍ഡാല്‍കോയ്‌ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള ഫയലില്‍ പ്രധാനമന്ത്രി പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തിയശേഷം ഒപ്പിട്ടെന്ന് മന്‍മോഹന്‍ സിംഗ് അധികാരം കൈയാളിയ കാലത്ത് പിഎംഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. മന്‍മോഹന്റെ ഈ നടപടികള്‍ അഴിമതിക്കു കാരണമായെന്നാണ് കോടതി കണ്ടെത്തിയിരിക്കുകയാണ്.

ടുജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരിപ്പാടം അഴിമതി, ആദര്‍ശ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവയാണ് മന്‍മോഹന്‍ ഭരണത്തില്‍ രാജ്യത്തെ നടുക്കിയ അഴിമതികള്‍. ഇതില്‍ ടുജി സ്‌പെക്ട്രം-കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവയില്‍ യുപിഎ ഭരണസമയത്തുതന്നെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. കല്‍ക്കരിപ്പാടം കേസില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിന്റെ പങ്കായിരുന്നു അന്വേഷണം വൈകിപ്പിച്ചത്. മന്‍മോഹന്‍സിംഗിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയതിലൂടെ ഇതൊരു കൂട്ടായ്‌മ കവര്‍ച്ചയായിരുന്നുവെന്ന് വ്യക്തമായി. ഏതെല്ലാം മാര്‍ച്ച് ആരെല്ലാം നടത്തിയാലും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കാതിരിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.