Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ധനമന്ത്രിക്ക് എന്തിനാണ് നിയമവകുപ്പും ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2015, 09:50 pm IST
in Vicharam

സ്ഥാനത്ത് അനുദിനം വര്‍ധിക്കുന്ന അഴിമതികള്‍ക്ക് നാം മൂകസാക്ഷികളാക്കേണ്ടിവരുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ച് നമ്മള്‍ അധികാരത്തിലേറ്റിയവര്‍തന്നെ നമ്മെ കൊള്ളയടിച്ച് പൊതുഖജനാവ് മോഷ്ടിക്കുന്നുവെന്നത് അതിലേറെ കഷ്ടമാണ്.

നമ്മുടെ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും സംവിധാനത്തെ ശുദ്ധീകരിക്കുമെന്ന് കരുതുന്നെങ്കില്‍ നമുക്ക് തെറ്റി. പകരം അവര്‍ ക്രിമിനലുകളുമായി കൈകോര്‍ത്ത് അഴിമതി ശൃംഖലയില്‍ മുഖ്യ കണ്ണികളാക്കയിരിക്കുകയാണ്. അങ്ങനെ സൂക്ഷ്മമായി നോക്കിയാല്‍ അവരില്‍ പലരും ക്രിമിനലുകളാണെന്നു പറയേണ്ടിവരും.

മേല്‍ത്തട്ടിലുള്ള ചിലര്‍ അല്ലെങ്കില്‍ തലവന്‍ മാത്രം വിചാരിച്ചാല്‍ അഴിമതി അതിവേഗം ഇല്ലാതാക്കാം. പക്ഷേ ആരോപണങ്ങളുടെ ചൂണ്ടുവിരല്‍ നീളുന്നത് അതേ നേതാക്കന്മാര്‍ക്കു നേരെയാണ്. നടപടിയെടുക്കാന്‍ വിമുഖനായ മുഖ്യമന്ത്രിയുടെയും സൂത്രശാലിയായ ധനമന്ത്രിയുടേയും നേരെ. ആവരാണ് ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രം എന്ന് തോന്നിപ്പോകും. അതിനപ്പുറം ധനമന്ത്രിയുടെ വെല്ലുവിളിയും ധിക്കാരപരമായ ശൈലിയുമാണ് ഏറെ അമ്പരപ്പിക്കുന്നത്.

ആരുമില്ല ചോദ്യം ചെയ്യാന്‍, ബാര്‍ ലൈസന്‍സ് ഇടപാടു പുറത്തുവന്നിട്ടും ബജറ്റിനെ നിര്‍വീര്യമാക്കിയിട്ടും നികുതി വെട്ടിപ്പുകള്‍ നടത്തിയിട്ടും ഇടമലയാര്‍ കാര്യത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം അട്ടിമറിച്ചിട്ടും. തീര്‍ച്ചയായും സാധാരണക്കാര്‍ക്ക് അത്തരം ഗഹനമായ കാര്യങ്ങളൊന്നും കണ്ടുപിടിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് ഇവര്‍ക്ക് ഇങ്ങനെ മുന്നോട്ടുപോകാനാവുന്നതും രക്ഷപ്പെടുന്നതും.

അടുത്തകാലത്തു പുറത്തുവന്ന അഴിമതി ഇടപാടുകളെ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ചില പ്രത്യേകതകള്‍ കാണാം. അധികാരം കിട്ടിയാല്‍ ഏറ്റവും സാധ്യതയുള്ള ധനവകുപ്പുപോലെയുള്ള സ്ഥാനങ്ങള്‍ ചിലര്‍ കൈക്കലാക്കുന്നു. പിന്നെ സ്വന്തക്കാരെ ഡിപ്പാര്‍ട്ടുമെന്റുകളുടെ തലപ്പത്തും ബോര്‍ഡുകളിലും മുതിര്‍ന്ന എക്‌സിക്യൂട്ടീവു പദവികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയോഗിക്കുന്നു. (ഞാനിത് നേരിട്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അനുഭവിച്ചറിഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ അധികാരമല്ലാത്ത അവിടെ ചെയര്‍മാനെയോ എംപിയെയോ ബോര്‍ഡംഗങ്ങളെയോ സ്റ്റാഫിനെവരെയോ നിയമിക്കാന്‍ മന്ത്രി ഇടപെടുകയുണ്ടായി).

ഇതിന്റെ തുടര്‍ച്ചയായി പേഴ്‌സണല്‍ സ്റ്റാഫ്, പാര്‍ട്ടി പ്രവര്‍ത്തകര്‍, ജീവനക്കാരുടെ യൂണിയന്‍ (പ്രതിപക്ഷ യൂണിയനിലുളളവരും ഉള്‍പ്പെടും) എന്നിവര്‍ ഉള്‍പ്പെട്ട ത്രിതല സംവിധാനം രൂപപ്പെടുത്തുന്നു. ഇവര്‍ എല്ലാ രഹസ്യഇടപാടുകളുടെയും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. കെഎഫ്‌സിയില്‍ എല്ലാ ഇടപാടിലും- വായ്‌പ അനുവദിക്കുന്നതില്‍, അത് വിതരണം ചെയ്യുന്നതില്‍, തിരിച്ചുപിടിക്കുന്നതില്‍, ഒറ്റത്തവണ തീര്‍പ്പാക്കുന്നതില്‍, ഓഡിറ്റിങ്ങില്‍, ശമ്പളപരിഷ്‌ക്കരണത്തില്‍, സ്ഥലമാറ്റത്തില്‍, സ്ഥാനക്കയറ്റത്തില്‍, മീഡിയാ മാനേജ്‌മെന്റില്‍ എല്ലാം ഈ ഗൂഢസംഘം ഇടപെടുമായിരുന്നു.

ചില കേസുകളില്‍ കോഴയുടെ നിരക്കുവരെ കണ്‍സള്‍ട്ടന്റുമാര്‍ വഴി നിശ്ചയിക്കുകയും ഇടനിലക്കാര്‍ അത് ഡയക്ടര്‍ബോര്‍ഡംഗങ്ങള്‍ വഴി നടപ്പാക്കുകയും ചെയ്യുമായിരുന്നു. കെഎഫ്‌സി ഡയറക്ടര്‍ക്ക് 20 ലക്ഷം കോഴ കൊടുത്തതായി അടുത്തിടെ പുറത്തുവന്ന സംഭവം ഇത്തരത്തിലുള്ള സംഘടിത ഇടപാടിന്റെ ഒരുദാഹരണം മാത്രം. ഇത്തരംചില ഹീനമായ ഇടപെടലുകള്‍ വിജിലന്‍സിന് ഞാന്‍ റിപ്പോര്‍ട്ടുചെയ്തതോടെ, ഈ സംഘത്തിലുള്‍പ്പെട്ടവര്‍ മുഴുവനും ആ കേസുകള്‍ ഒതുക്കിത്തീര്‍പ്പാക്കാന്‍ ഒന്നിച്ചിറങ്ങിത്തിരിച്ചു.

രസകരമായ കാര്യം എതിര്‍പാര്‍ട്ടിയല്‍പ്പെട്ട നേതാക്കളും ഈ ശൃംഖലയില്‍ ചേര്‍ന്ന് പങ്കുപറ്റുന്നുണ്ടായിരുന്നുവെന്നതാണ്. സ്വന്തം പാര്‍ട്ടി യൂണിയനില്‍പ്പെട്ട സഖാക്കളില്‍നിന്നുപോലും ശമ്പളപരിഷ്‌കരണത്തിന്റെ പേരില്‍ കോഴ പറ്റിയ അത്തരത്തിലൊരു നേതാവിനെ എനിക്കറിയാം. ഇപ്പോഴും ടിവി ചാനലിലും മറ്റും ഒരുളുപ്പുമില്ലാതെ അഴിമതിക്കെതിരെ സംസാരിക്കാന്‍ അദ്ദേഹം ധൈര്യം കണിക്കാറുമുണ്ട്.

ധനവകുപ്പിനൊപ്പം എന്തിനാണ് മന്ത്രി നിയമവകുപ്പ് കൈകാര്യംചെയ്യുന്നത്. മറുപടി ലളിതം, ചില കാര്യങ്ങളില്‍ രക്ഷപ്പെടാന്‍ നിയമവകുപ്പിന്റെ സഹായം വേണം. സ്വാര്‍ത്ഥതാല്‍പര്യവും അനധികൃത സ്വത്തുസമ്പാദനവും മറ്റും വരുമ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ മുതല്‍ ജുഡീഷ്യറിയെയും മുതിര്‍ന്ന അഡ്വക്കേറ്റുമാരെയുംവരെ സ്വാധീനിക്കാന്‍ അത് വേണ്ടിവരും.

തെരഞ്ഞെടുപ്പ് ഘട്ടം മുതലാണ് അഴിമതിയുടെ തുടക്കം. തെരഞ്ഞെടുപ്പ് നടപടികള്‍ക്കായി പാര്‍ട്ടികള്‍ക്ക് വന്‍തോതില്‍ പണച്ചെലവു വരും. ഈ രംഗത്തെ കണക്കില്‍പ്പെടാത്ത പണമാണ് രാഷ്‌ട്രീയത്തിലെ കുറ്റവാളിവല്‍ക്കരണത്തിന് ആധാരം. അഴിമതിക്കാരായ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ബിസിനസുകാരും ചേര്‍ന്നുള്ള ഒരു ഇടപാടാണത്. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ സൂക്ഷ്മപരിശോധന സിഎജിയും മറ്റും പോലുള്ള ആധികാരിക സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുകയാണിതിന് പരിഹാരം എന്നാണ് എന്റെ അഭിപ്രായം.

നമ്മുടെ നികുതിസംവിധാനം ഇന്ന് വളരെ കുത്തഴിഞ്ഞതാണ്. കേരളത്തിലെ ധനമന്ത്രി എങ്ങനെയാണ് നികുതി ശേഖരണരീതി കൈയാളുന്നതെന്ന് നാം കണ്ടു. സാമ്പത്തിക സംതുലനാവസ്ഥയ്‌ക്ക് വേണ്ടിയാണ് നികുതിഘടനയുണ്ടാക്കുന്നത്. ഇവിടെ വകുപ്പുമന്ത്രി അസന്തുലനത്തിനാണ് അതുചെയ്യുന്നത്.

മണല്‍ഖനനം, ക്വാറികള്‍, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍ ആന്റ് ടൂറിസം, നിര്‍മ്മാണമേഖല, വനവിഭവവകുപ്പ്, വിവിധതരം കോണ്‍ട്രാക്ടുകള്‍ എന്നിങ്ങനെ വന്‍തോതില്‍ നികുതിപിരിക്കല്‍ സംസ്ഥാനത്ത് സാധ്യതയുണ്ട്. പക്ഷേ ഈ മേഖലകളില്‍ നികുതിയൊഴിവാക്കിക്കൊടുക്കുന്ന വഞ്ചനകള്‍ വ്യാപകമാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗ വസ്തുക്കള്‍ ചെക്‌പോസ്റ്റിലൂടെയാണ് വരുന്നത്. പക്ഷേ ഇവയ്‌ക്ക് നികുതി ചുമത്തപ്പെടുന്നില്ല. അതിന് കാരണം മന്ത്രിയുടെ സംഘത്തിന്റെ സ്വാധീനംകൊണ്ടുതന്നെയാവും. ഇതേപോലെ തന്നെ ബജറ്റിലെ ചെലവിനത്തിന്റെ കാര്യത്തില്‍, ഈ ഉപജാപകസംഘത്തിന് സംതൃപ്തിയുണ്ടെങ്കില്‍ മാത്രമേ ധനമന്ത്രി പണം നല്‍കൂ. ഇതേപോലെ മന്ത്രിയുടെ പിണിയാളുകള്‍ നികുതിചുമത്തപ്പെടാനിടയുള്ളവര്‍ക്ക് അതേക്കുറിച്ച് മുന്‍കൂര്‍ അറിവുനല്‍കുകയും അവരുമായി ഇടപാടുണ്ടാക്കിയ ശേഷം പിന്നീട് ആ തീരുമാനം മാറ്റുകയും ചെയ്യുന്നു. ഈ ക്രമക്കേടുകള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ വാറ്റിനും ജിഎസ്ടിക്കും അപ്പുറം ചിലത് ചെയ്യേണ്ടതുണ്ട്.

നമ്മുടെ നിയമസംവിധാനം ഏറെ സങ്കീര്‍ണമാണ്. നീതിഉറപ്പാക്കല്‍ അപര്യാപ്തവും സമയം പാഴാക്കുന്നതുമാണ്. വാസ്തവത്തില്‍ നിയമങ്ങളില്‍ പലതും അഴിമതി വളര്‍ത്തുന്നതുമാണ്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് രാജ്യത്ത് മൂന്നുകോടിയോളം കേസുകള്‍ കെട്ടിക്കിടക്കുന്നത്. അഴിമതിയും അനീതിയും കാണിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന ഒട്ടേറെ അനുകൂലസംവിധാനങ്ങള്‍ ഉള്ളതുകൊണ്ടാണ് ആരോപണ വിധേയരാകുന്ന പല പ്രമുഖരും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നത്. നമ്മുടെ നിയമസംവിധാനത്തിന് പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി പല പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്.

മറ്റൊന്ന് ‘ചുവപ്പുനാടക’ളാണ്. നമ്മുടെ ക്രമസമാധാന സംവിധാനം ചുവപ്പുനാടയ്‌ക്കും കാലവിളംബത്തിനും ഏറെ സഹായകമാകുന്നു. നമ്മുടെ ലൈസന്‍സിംഗ് സംവിധാനം നിയന്ത്രണങ്ങളായി മാറ്റണം. സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിയായി മാറണം, നിയന്ത്രിതാവാകരുത്. നടപടികള്‍ വച്ചുതാമസിപ്പിക്കുന്നതും ഒരുതരം അഴിമതിയാണ്. ഇന്നത്തെ സംവിധാനത്തിനുപകരം തദ്ദേശ സ്വയംഭരണതലംവരെ ഡിജിറ്റലായ പ്രോഗ്രാം നടപ്പിലാക്കേണ്ടതുണ്ട്. അതേപോലെ, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഉത്തരവാദിത്തം വര്‍ധിപ്പിച്ച് നപടികള്‍ക്കു വിഘ്‌നം ഉണ്ടാക്കുന്ന ചുവപ്പുനാടയും കാലവിളംബവും ഇല്ലാതാക്കണം.

ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വി. കുര്യന്‍ ഒരിക്കല്‍ പറഞ്ഞു, തന്റെ മദര്‍ഡയറി മോഡല്‍ കേരളത്തില്‍ നടപ്പാക്കാന്‍ ധൈര്യമില്ലെന്ന്. കാരണം, ”കേരളത്തില്‍ മലയാളികള്‍ ധാരാളമാണെന്ന്.” മലയാളിയെന്ന നിലയില്‍ അദ്ദേഹത്തിനറിയാം, കേരളത്തിലെ രാഷ്‌ട്രീയ സംരക്ഷണമുള്ള, പിടിവാശിക്കാരനായ, അലസന്മാരായ, അമ്മയെതല്ലാന്‍ പോലും

മടിയില്ലാത്ത, അതേസമയം കേരളത്തിന് പുറത്ത് ഈ സംരക്ഷണമൊന്നുമില്ലെങ്കില്‍ കഴുതയെപ്പോലെ പണിയെടുക്കുന്ന മലയാളിയെ. ഈ മുരട്ടുസ്വഭാവക്കാരെ സംസ്ഥാനസര്‍ക്കാര്‍ സംരക്ഷിക്കുകയും അതുവഴി സത്യസന്ധര്‍ ശിക്ഷപ്പെടുകയും അഴിമതിക്കാര്‍ സമ്മാനിതരാവുകയും പൊതുജനങ്ങള്‍ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. മികച്ച ഭരണത്തിന്, മികവു പ്രോത്‌സാഹിപ്പിക്കുന്നതിന്, ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് മികച്ചപ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കുന്ന, അഴിമതിക്കാര്‍ക്ക് ശിക്ഷ കൊടുക്കുന്ന സംവിധാനം ഉണ്ടാവണം. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍ ഇന്നത്തെ ഈ ജീര്‍ണത ബാധിച്ച സംവിധാനവും അഴിമതിക്കാരെയും ഇല്ലാതാക്കുകതന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.