മുഴുവന്‍ വൈദ്യുതിയും പുറത്തു നിന്ന് വാങ്ങുന്ന ദല്‍ഹി സര്‍ക്കാര്‍ എത്ര നാള് ഈ സൗജന്യം തുടരും, പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കൊണ്ടുവരുന്ന വെള്ളം ഗാര്‍ഹിക ആവശ്യത്തിന് ദല്‍ഹിയിലെ ജനങ്ങള്‍ക്ക് വെറുതെ കൊടുത്ത് കൈ അടി മേടിക്കുന്നത് വലിയ ഭരണ നേട്ടം ആണ് എന്ന് കരുതുന്നവര്‍ 5 വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരിന്റെ ഖജനാവ് കാലിയാക്കി അങ്ങ് ഇറങ്ങി പോകും.
ആനന്ദ് ജെ.എസ്.
വൈദ്യുതിക്കും വെള്ളത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണ് ദല്‍ഹി. എത്രനാള്‍ ഇത്തരത്തില്‍ സൗജന്യമായി വൈദ്യുതി നല്കാന് സാധിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തല്കാലത്തേക്ക് ദല്‍ഹി നിവാസികളിലും മറ്റും ഒരു പ്രതീക്ഷ നല്കാന് കേജ്രിവാളിന് സാധിച്ചേക്കും എന്നതില്‍ സംശയമില്ല. ഇനി എല്ലാത്തിനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താമെന്നാണ് കരുതുന്നതെങ്കില്‍ അതും വിലപ്പോവില്ല. കാരണം നടപ്പാക്കാന്‍ പറ്റും എന്ന് ഉറപ്പില്ലാത്ത വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലേറിയിട്ട്, അത് പാലിക്കാന്‍ പറ്റാതെവരുമ്പോള്‍ കേന്ദ്രത്തെ പഴിചാരി രക്ഷപെടാമെന്നാണ് കണക്കുകൂട്ടലെങ്കില്‍ അത് പിഴക്കുന്നകാലവും വിദൂരമല്ല. വെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കുമെന്ന് കേട്ടപ്പോള്‍ ആപ്പിനെ പിന്തുണച്ചവര്‍ തന്നെ സൗജന്യ സേവനം ഇല്ലാതാകുമ്പോള്‍ ആ പാര്‍ട്ടിക്കെതിരെ തിരിഞ്ഞുകൊള്ളും.
മൃദുല നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: