ശബരിമല: ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് അന്നമേകി അന്നമാര്‍ അയ്യപ്പ അന്നദാന സൊസൈറ്റി. പാണ്ടിത്താവളത്തിനു സമീപമാണ് അന്നദാന സൊസൈറ്റി ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതു പത്താംവര്‍ഷമാണ് സന്നിധാനത്ത് അന്നദാനം നടത്തുന്നത്.
കാളിമുത്തുവിന്റെ നേതൃത്വത്തില്‍ സൊസൈറ്റിയിലെ നൂറോളം അംഗങ്ങളാണ് അന്നദാനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ദിവസേന പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നു. ബിരിയാണി, പൊങ്കല്‍ എന്നിവയാണ് നല്‍കുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ അന്നദാനം ഇന്ന് അവസാനിക്കും. സൊസൈറ്റി അംഗങ്ങളില്‍നിന്നു പിരിവെടുത്താണ് അന്നദാനം നടത്തുന്നത്.
















