Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സീറ്റ്‌ ബെല്‍റ്റുകളേക്കാള്‍ പ്രധാനമല്ലേ ഈ വാതിലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2014, 11:28 pm IST
in Ernakulam

കൊച്ചി: വാതിലുകള്‍ പിടിപ്പിക്കാതെയുള്ള സ്വകാര്യ ബസുകളുടെ ഓട്ടം മനുഷ്യ ജീവന്‍ നിരത്തുകളില്‍ പൊലിയുന്നതിന്‌ കാരണമാകുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ല എന്ന ആരോപണവും ശക്തമാകുന്നുണ്ട്. നഗരത്തില്‍ ഓടുന്ന ഒട്ടുമിക്ക ബസുകള്‍ക്കും മുന്നിലും പിന്നിലും വാതിലുകളില്ല. അഥവ ഉണ്ടെങ്കില്‍ തന്നെ അത്‌ കെട്ടിവച്ച നിലയിലുമായിരിക്കും. മറ്റ്‌ സ്ഥലങ്ങളില്‍ നിന്നും സിറ്റിയിലേക്ക്‌ വരുന്ന ബസുകളിലും ഇതുതന്നെ സ്ഥിതി. സമയക്രമം പാലിക്കണമെന്നതിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ അമിത വേഗതയിലാണ്‌ ഈ റൂട്ടുകളില്‍ ബസുകള്‍ ഓടിക്കുന്നത്‌. ഹെല്‍മറ്റ്‌ വേട്ടയും സീറ്റ്‌ ബെല്‍റ്റ്‌ വേട്ടയും നടത്തുന്നവര്‍ ഈ മരണപ്പാച്ചില്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.

അമിത വേഗതയും വളവുകളും മറ്റും വീശിയെടുക്കുമ്പോഴുള്ള ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ്‌ അപകടങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും വേണ്ടി വാതിലുകള്‍ തുറക്കുന്നതും അടയ്‌ക്കുന്നതും മൂലം ഉണ്ടായേക്കാവുന്ന സമയനഷ്ടത്തിന്റെ പേരിലാണ്‌ ബസുകളുടെ വാതില്‍ ഊരിവയ്‌ക്കുന്നത്‌. സ്വകാര്യ ബസുകളില്‍ മുന്നിലും പിന്നിലും ഡോര്‍ ചെക്കര്‍മാരുണ്ടാകണമെന്ന നിയമവും മിക്ക സ്വകാര്യ ബസുകളും പാലിക്കുന്നുമില്ല. അതേ സമയം രണ്ട്‌ കണ്ടക്ടര്‍മാര്‍ ജീവനക്കാരായുള്ള സ്വകാര്യ ബസുകളും സിറ്റിയില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌.

ബസിന്റെ അമിത വേഗതയെപ്പറ്റി യാത്രക്കാര്‍ തന്നെ പരാതിപ്പെട്ടാലും ബസ്‌ ജീവനക്കാര്‍ കേട്ട ഭാവം നടിക്കാറില്ല. ദീര്‍ഘദൂര ബസുകളുടെ വേഗത കണ്ടാല്‍ പലപ്പോഴും ബസിന്റെ ചക്രങ്ങള്‍ റോഡിലാണോ വായുവിലാണോ എന്ന സംശയമാണ്‌ ഉണ്ടാവുക. ദീര്‍ഘദൂര ബസുകളില്‍ ഭൂരിഭാഗം ബസുകള്‍ക്കും വാതിലുകള്‍ പിടിപ്പിച്ചിട്ടുണ്ടെങ്കിലും അമിത വേഗത കാരണം ആടിയുലഞ്ഞാവും യാത്ര. ഇത്തരം ബസുകളില്‍ ഡോര്‍ കൂടിയില്ലെങ്കില്‍ പിന്നത്തെ കാര്യം പറയുകയും വേണ്ട. എന്നാല്‍ വൈകുന്നേരങ്ങളിലും മറ്റും ദീര്‍ഘദൂര ബസാണെങ്കില്‍ കൂടി വാതില്‍പടിയില്‍ തിങ്ങി നിന്നും യാത്ര ചെയ്യുന്നവരുമുണ്ട്‌. എന്നാല്‍ ഇത്തരം യാത്രയ്‌ക്ക്‌ തടയിടേണ്ട അധികൃതര്‍ തന്നെ ഇക്കാര്യത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.

സിറ്റി ബസുകള്‍ക്ക്‌ കതകുകള്‍ ഘടിപ്പിക്കേണ്ടെന്ന്‌ മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നില്ല. ബസുകള്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിക്കണമെങ്കില്‍ത്തന്നെ വാതിലുകള്‍ രണ്ടും ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്‌. ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയ്‌ക്കെത്തുമ്പോള്‍ ബസുകള്‍ക്ക്‌ വാതിലുകല്‍ ഉണ്ടായിരിക്കുകയും ചെയ്യും. എന്നാല്‍ പരിശോധനയ്‌ക്ക്‌ ശേഷം ഊരിവയ്‌ക്കുകയാണ്‌ പതിവ്‌. ബസുകള്‍ക്ക്‌ വാതില്‍ പിടിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ നിയമ നിര്‍മാണം നടത്താമെന്ന്‌ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ പിന്നീട്‌ ഇക്കാര്യത്തില്‍ മറ്റ്‌ തീരുമാനമൊന്നും എടുത്തില്ല. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടയില്‍ കൊച്ചി നഗരത്തില്‍ രണ്ട്‌ പേരാണ്‌ ഡോര്‍ ഇല്ലാത്ത ബസില്‍ നിന്നും വീണ്‌ മരണമടഞ്ഞത്‌.

ബസുകളുടെ മരണപാച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടേയും അംഗവൈകല്യം സംഭവിച്ചവരുടേയും എണ്ണം കൂടിക്കൂടി വരുമ്പോഴും നിയമങ്ങള്‍ ഉണ്ടായിട്ടും അത്‌ പാലിക്കാത്തവരെ പിടികൂടാനോ ഒന്നും അധികൃതര്‍ തയ്യാറാവുന്നില്ല. അതേ സമയം കാറില്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കുന്ന പോലീസുകാരുള്‍പ്പെടെയുള്ളവര്‍ ആളുകളെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്ന ബസുകള്‍ തടയുവാനോ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഒന്നും തയ്യാറാവുന്നുമില്ല.

വിനീത വേണാട്ട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.