Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സപ്തതിയുടെ നിറവില്‍ തൃക്കാക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2014, 08:55 pm IST
in Ernakulam

കാക്കനാട്‌: അധ്യയനരംഗത്ത്‌ 67 വര്‍ഷം പിന്നിടുന്ന തേവയ്‌ക്കല്‍ ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന തൃക്കാക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിനോട്‌ അധികൃതര്‍ക്ക്‌ ഇന്നും തികഞ്ഞ അവഗണന മാത്രം. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോളം പഴക്കമുണ്ട്‌ ഈ സരസ്വതീ വിദ്യാലയത്തിന്‌. 33 വര്‍ഷത്തോളം സ്വകാര്യ മാനേജ്മെന്റിന്റെ കീഴില്‍ ഏഴാംതരം വരെയുള്ള കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായിരുന്നു ഇത്‌. രണ്ടേക്കര്‍ തൊണ്ണൂറ്റിയാറ്‌ സെന്റ്സ്ഥലമാണിതിനുള്ളത്‌. വി.കെ. ശങ്കരന്‍നായര്‍ ആയിരുന്നു ആദ്യ മാനേജര്‍.

എടത്തല ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഈ സ്കൂളിന്‌ കരം ഒടുക്കിയിരുന്നത്‌ കളമശ്ശേരി ഗ്രാമപഞ്ചായത്തായിരുന്നു. 1980 ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലേക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ താലൂക്ക്‌ ഓഫീസില്‍ ചെന്നപ്പോഴാണ്‌ വിദ്യാലയം എടത്തല ഗ്രാമപഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നതെന്ന്‌ പഞ്ചായത്തധികൃതരും സ്കൂളധികൃതരും അറിയുന്നത്‌. 1980 ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏഴുവര്‍ഷത്തോളം വേണ്ടിവന്നതായി അന്നത്തെ എടത്തല പഞ്ചായത്ത്‌ പ്രസിഡന്റും ഇപ്പോഴത്തെ മെമ്പറുമായ എം.ജി. കൃഷ്ണന്‍കുട്ടി പറഞ്ഞു.

അന്ന്‌ കളമശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന സരോജിനി ബാലാനന്ദന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ്‌ സ്കൂള്‍ അപ്ഗ്രേഡ്‌ ചെയ്ത്‌ 8, 9, 10 ക്ലാസുകളില്‍ ഓരോ ഡിവിഷന്‍ വീതം തുടങ്ങിയത്‌. സ്കൂളിന്റെ വെല്‍വെഫയര്‍ കമ്മറ്റി പ്രസിഡന്റായിരുന്ന എന്‍. കൃഷ്ണകുമാറും ഇതിനേറെ സഹായം ചെയ്തു. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട ബാധ്യത പഞ്ചായത്തിനും സ്കൂള്‍ വെല്‍ഫെയര്‍ കമ്മറ്റിക്കും വഹിക്കേണ്ടിവന്നു.

ഇന്ന്‌ പ്ലസ്‌ ടുവിലെ നാല്‌ ഡിവിഷനുകളിലായി നൂറ്‌ കുട്ടികളും ഹൈസ്കൂള്‍, യുപി വിഭാഗങ്ങളില്‍ 313 കുട്ടികളും പഠിക്കുന്നുണ്ട്‌. എന്നിട്ടും പാവപ്പെട്ടവന്റെ കുട്ടികളെന്ന പേരില്‍ ഇവര്‍ പല രംഗത്തും പുറന്തള്ളപ്പെടുന്നു. ഇത്‌ മാറ്റിയെടുക്കാന്‍ വിദ്യാലയത്തിലെ പിടിഎയും ഗ്രാമപഞ്ചായത്തും കൂട്ടായി ശ്രമിച്ചുവരികയാണെന്ന്‌ വാര്‍ഡ്‌ മെമ്പറായ വി.കെ. അനില്‍കുമാര്‍ പറഞ്ഞു. കളമശ്ശേരി രാജഗിരി ഫൗണ്ടേഷന്‍ നാല്‍പതോളം കുട്ടികളെ ദത്തെടുത്ത്‌ പഠനോപകരണങ്ങളും ക്ലാസും നല്‍കുന്നു. കൂടാതെ തേവയ്‌ക്കല്‍ ഗ്രാമസേവാസമിതിയും കലൂര്‍ ശ്രീരാമകൃഷ്ണാശ്രമവും കൊച്ചി റോട്ടറി ക്ലബും ധനലക്ഷ്മി ബാങ്കും അന്‍പത്‌ കുട്ടികള്‍ക്ക്‌ വീതം പഠനോപകരണങ്ങള്‍ നല്‍കുന്നുണ്ട്‌.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂളില്‍ കഴിഞ്ഞവര്‍ഷം പത്തിലും പന്ത്രണ്ടിലും നൂര്‍മേനി വിജയം ഉണ്ടായിരുന്നു. ഇത്തവണ പ്ലസ്ടുവിന്‌ 96 ഉം പത്തില്‍ 82 ശതമാനവുമാണ്‌ വിജയം. സേ പരീക്ഷയുടെ ഫലം വരുമ്പോള്‍ ഇത്‌ നൂറ്‌ ശതമാനമാകുമെന്ന്‌ പ്രിന്‍സിപ്പല്‍ ഗിരിജ, പിടിഎ പ്രസിഡന്റ്‌ സി.പി. കുഞ്ഞിപ്പരീത്‌, വാര്‍ഡ്‌ മെമ്പര്‍ വി.കെ. അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍നിന്നും രണ്ട്ലക്ഷം രൂപ ചെലവിട്ട്‌ മറ്റ്‌ സ്കൂളുകളിലെ കമ്പ്യൂട്ടര്‍ നന്നാക്കുന്നതിന്‌ ഒരു ഹാര്‍ഡ്‌വെയര്‍ ക്ലിനിക്ക്‌ തുടങ്ങാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഫണ്ടനുവദിച്ചതായി ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത്‌ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണും സ്കൂള്‍ സ്ഥിതിചെയ്യുന്ന ജില്ലാ പഞ്ചായത്ത്‌ ഡിവിഷന്‍ മെമ്പറുമായ അഡ്വ. സാജിത സിദ്ദിഖ്‌ പറഞ്ഞു.

സ്കൂള്‍ മൈതാനത്തിന്റെ ചുറ്റുമതില്‍ പണിയുന്നതിന്‌ 22 ലക്ഷം രൂപ അനുവദിച്ച്‌ ടെണ്ടര്‍ ആയി. പണി ഉടന്‍ തുടങ്ങും. 2014-15 സാമ്പത്തികവര്‍ഷം അഡീഷണല്‍ ക്ലാസ്‌റൂമിനായി 25 ലക്ഷം രൂപയും ഓഡിറ്റോറിയം പുനര്‍നിര്‍മ്മാണത്തിനായി ഇരുപത്‌ ലക്ഷം രൂപയും വകയിരുത്തിയതായി അഡ്വ. സാജിതാ സിദ്ദിഖ്‌ പറഞ്ഞു. റോഡിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയവളപ്പില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറെയുണ്ടെന്ന്‌ പിടിഎ, മാതൃസമിതി ഭാരവാഹികള്‍ പരാതിപ്പെടുന്നു.

സമീപത്തുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ കേന്ദ്ര സിലബസില്‍ കുട്ടികള്‍ പഠിക്കുമ്പോള്‍ ഇവിടെയും പത്താംതരം വരെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ സാധാരണക്കാരന്റെ കുട്ടികള്‍ക്ക്‌ പഠിക്കാന്‍ അവസരമുണ്ട്‌. ഹൈസ്കൂള്‍, യുപി വിഭാഗത്തില്‍ ഇരുപത്‌ അധ്യാപകരും ഹയര്‍ സെക്കന്ററിയില്‍ പതിമൂന്ന്‌ അധ്യാപകരും ആറ്‌ അനധ്യാപകരും ഇവിടെയുണ്ട്‌.

പത്മകുമാര്‍ സൗഭാഗ്യം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.