Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കേരളത്തില്‍ ഹിന്ദുത്വം പറയുന്ന ഭരണാധികാരികള്‍ ഉണ്ടാകണം: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 10:29 pm IST
inErnakulam

പെരുമ്പാവൂര്‍: കേരളത്തില്‍ ഹിന്ദുത്വം പറയുന്ന ഭരണകര്‍ത്താക്കള്‍ ഉണ്ടാകണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. പെരുമ്പാവൂര്‍ പാലക്കാട്താഴത്ത്‌ നടന്ന ഹിന്ദുധര്‍മ്മ രക്ഷാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. പാണക്കാടും പാലായിലും കൊട്ടുന്ന ചെണ്ടക്കൊപ്പം തുള്ളുന്നവരാണ്‌ ഇന്ന്‌ കേരളം ഭരിക്കുന്നത്‌. ഇതില്‍ നിന്ന്‌ മാറി താന്‍ ഹിന്ദുവാണെന്ന്‌ പറയുന്ന ഭരണനേതൃത്വം ഉണ്ടാകേണ്ടത്‌ ഹിന്ദുവിന്റെ അവകാശമാണെന്നും ശശികലടീച്ചര്‍ പറഞ്ഞു.

ഹിന്ദു ധര്‍മ്മ രക്ഷ ഓരോവീടുകളില്‍ നിന്നും തുടങ്ങണം. ഏഴായിരത്തിലധികം വരുന്ന ഹിന്ദുപെണ്‍കുട്ടികളെയാണ്‌ നമ്മുടെനാട്ടില്‍ ലൗജിഹാദിന്റെ വലയില്‍പ്പെടുത്തിയിരിക്കുന്നത്‌. സിനിമാ സീരിയല്‍ മേഖലകളില്‍ പോലും ഹിന്ദുവിനെയും ഹൈന്ദവ ചിഹ്നങ്ങളെയും മോശമായാണ്‌ ചിത്രീകരിക്കുന്നത്‌. ഇതില്‍ നിന്നെല്ലാം നീതിതേടിയാണ്‌ ഹിന്ദു ഒന്നാകേണ്ടതെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.

തീവ്രവാദികള്‍ പറയുന്നതിനനുസരിച്ച്‌ ഭരണം നടത്തുന്ന രാഷ്‌ട്രീയ നേതൃത്വമാണ്‌ കേരളത്തിലുള്ളത്‌. അതിനാലാണ്‌ വാഗമണിലെ തീവ്രവാദികള്‍ ടൂറിസ്റ്റുകളായും, നാറാത്തേത്‌ യോഗ പരിശീലനമായും മാറിയതെന്ന്‌ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. കേരളം ഏതുനിമിഷവും പൊട്ടാവുന്ന അഗ്നിപര്‍വ്വതത്തിന്റെ മുകളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ന്യൂനപക്ഷത്തിന്‌ ആനുകൂല്യങ്ങള്‍ വാരക്കോരി നല്‍കുമ്പോള്‍ പട്ടികജാതി സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഞ്ചനയാണ്‌ കാണിക്കുന്നത്‌.

തീവ്രവാദികളുടെ നഴ്സറിയായി എറണാകുളം ജില്ലമാറിയിരിക്കുന്നു. ഭീകരവാദത്തിന്റെ ഹെഡോഫീസായി പെരുമ്പാവൂര്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ ധര്‍മ്മരക്ഷക്കായി പൊരുതാന്‍ ഹിന്ദു തയ്യാറാകണമെന്നും ശശികലടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. വാഴക്കുളം പഞ്ചായത്ത്‌ സമിതി രക്ഷാധികാരി അഡ്വ.ഗിരീഷ്‌ കുമാര്‍ അദ്ധ്യക്ഷത വഹിച്ച ഹിന്ദുധര്‍മ്മരക്ഷാ സംഗമം ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു.

വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ വേദിയില്‍ വച്ച്‌ ഉപഹാരം നല്‍കി അനുമോദിച്ചു. ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എ.ബി.ബിജു, ജില്ലാ സെക്രട്ടറി ഇ.ജി.മനോജ്‌, താലൂക്ക്‌ സെക്രട്ടറി ടി.ദിനേശ്‌, നേതാക്കളായ ഷാജിവാഴയില്‍, പി.ടി.സുബ്രഹ്മണ്യന്‍, യു.പി.മനോഹരന്‍, വി.ടി.ശ്രീരാജ്‌, സാമുദായിക സംഘടനാ നേതാക്കളായ എ.സി.കുഞ്ഞപ്പന്‍, എസ്‌.വി.വിജയന്‍, ഇ.പി.ലാലു, വി.എസ്‌.അനില്‍കുമാര്‍, എ.വി.കലേശന്‍, പി.ഇ.വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.