Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഹരിതവനം കൈമാറുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2013, 12:36 am IST
inErnakulam

ആലുവ: ശിവരാത്രി മണപ്പുറത്തെ ഹരിതവനം സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് കൊടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പെരിയാറിന്റെ തീരം സംരക്ഷിക്കുന്നതിന് രണ്ടരപതിറ്റാണ്ട് മുമ്പ് അന്നത്തെ കളക്ടറായിരുന്ന കെ.ആര്‍.രാജര്‍ അനുവദിച്ച 50,000 രൂപ ഉപയോഗിച്ചാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്.

പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ.എസ് സീതാരാമന്‍, പ്രൊഫ.ഗോപാലകൃഷ്ണമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്. ഇന്ന് വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന് വനത്തിന്റെ സാദൃശ്യവും സ്വഭാവവും പേറുന്ന കുട്ടിവനമാണിത്. വനത്തിന്റെ സ്വഭാവം കുട്ടികളെ നേരിട്ട് കാണിച്ചുകൊടുക്കുന്നതിന് ആലുവായിലെ പല സ്‌ക്കൂളുകളിലേയും കുട്ടികളെ ഹരിതവനത്തിലേക്ക് കൊണ്ടുവരാറുണ്ട്.

ശുദ്ധവായു ശ്വസിക്കാനായി പലരും എത്താറുള്ളത് ഇവിടെയാണ്. എന്നാല്‍ നാടിന്റെ സ്വത്തായ ഇത്  ജനങ്ങള്‍ക്ക് അന്യമാകുന്ന സാഹചര്യമാണ്. ഇപ്പോള്‍ തുച്ഛമായ വാടക ഈടാക്കി സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്‍കാനാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്. പൊതുസ്ഥലത്തെ പ്രവേശനത്തിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം പൗരാവകാശങ്ങളുടെ നിഷേധമാണ്. വനത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നതിന് അനുമതി നല്‍കിയതായാണ് അറിയുന്നത്. തീരദേശ സംരക്ഷണ നിയമങ്ങളുടെ ലംഘനമായിരിക്കും ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. വനത്തില്‍ ഒത്തുചേരുന്ന കൊക്കുകളേയും കാക്കകളേയും വിവിധ ഇനം പക്ഷികളെയും സ്വകാര്യ വ്യക്തിയുടെ ആജ്ഞാനുവര്‍ത്തികള്‍ ഇപ്പോള്‍ തന്നെ പടക്കം പൊട്ടിച്ച് വിരട്ടിവിടുന്നുണ്ട്.

ഹരിതവനം സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് കൊടുക്കാനുള്ള കരാര്‍ ഉണ്ടാക്കിയത് കഴിഞ്ഞ വര്‍ഷം നഗരസഭ ചെയര്‍മാനും സെക്രട്ടറിയും തഹസില്‍ദാറും  പങ്കെടുത്ത കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ്. എന്നാല്‍ വനം പാട്ടത്തിന് നല്‍കുന്നതിന്  നഗരസഭ എതിരാണെന്ന പ്രചരണം ജനങ്ങളെ കബളിപ്പിക്കലാണ്. കോടികള്‍ വിലമതിക്കുന്ന പൊതുസ്വത്ത് സ്വകാര്യവ്യക്തികളുടെ മേച്ചില്‍പ്പുറമാക്കാന്‍ അനുവദിക്കുന്നത് ആലുവായില്‍ ആദ്യത്തെ അനുഭവമല്ല. പട്ടണത്തിന്റെ ഹൃദയഭാഗത്ത് കോടികള്‍ വിലമതിക്കുന്ന പി.ഡബ്ല്യുഡി റസ്റ്റ് ഹൗസ് ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ കൈവശമാണ്. പൊതുജനം കുളിക്കടവായും വിനോദത്തിനായും ഉപയോഗിച്ചിരുന്ന സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടം(മഴവില്‍ റസ്റ്റോറന്റ്) ഇപ്പോള്‍ സ്വകാര്യ വ്യക്തി ഹോട്ടല്‍ നടത്തുകയാണ്.

പൊതു മുതല്‍ അന്യാധീനപ്പെടുന്ന ഇത്തരം നടപടികള്‍ക്കെതിരെ ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ സമിതിയും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ഹരിതവനം കൈമാറുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.