Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി മെട്രോ നിര്‍മാണം ജൂണ്‍ ഏഴിന്‌ തുടങ്ങും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2013, 12:51 am IST
inErnakulam

കൊച്ചി: കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണപ്രവര്‍ത്തനം ജൂണ്‍ ഏഴിന്‌ ഉദ്ഘാടനം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ കൊച്ചിക്ക്‌ സംസ്ഥാനസര്‍ക്കാര്‍ മുന്തിയ പരിഗണനയാണ്‌ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെട്രോയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി എറണാകുളത്ത്‌ സലിംരാജന്‍ റോഡിനെയും രാജാജി റോഡിനെയും ബന്ധിപ്പിക്കുന്ന എ.എല്‍.ജേക്കബ്‌ മേല്‍പ്പാലം നാടിനു സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി മെട്രോയുടെ നിര്‍മാണം സംബന്ധിച്ച്‌ കേരള,ദല്‍ഹി സര്‍ക്കാരുകളും ഡി.എം.ആര്‍.സി.യും കെ.എം.ആര്‍.എല്ലും ധാരണയിലെത്തിയിട്ടുണ്ട്‌. കരാര്‍ ഒപ്പിടുകയെന്നതു മാത്രമാണ്‌ ഇനിയവശേഷിക്കുന്നത്‌. മെട്രോ നിര്‍മാണത്തിനാവശ്യമായ 52 ഏക്കര്‍ ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു. ഇനി 48 ഏക്കര്‍ ഭൂമി കൂടിയാണ്‌ എടുക്കേണ്ടത്‌. ഇത്‌ എത്രയും വേഗം ഏറ്റെടുത്തുനല്‍കാന്‍ ജില്ല കളക്ടര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

അനുദിനം വളരുന്ന കൊച്ചിയുടെ അടിസ്ഥാനസൗകര്യവികസനത്തില്‍ പിന്നാക്കം പോയാല്‍ ഇന്നുള്ള സ്ഥാനവും നഷ്ടമാകും. ഇതുണ്ടാകാതിരിക്കാനാണ്‌ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും വിധത്തില്‍ നടപ്പാക്കുന്നത്‌. ഇടപ്പള്ളി ഫ്ലൈഓവര്‍ മെട്രോ റയില്‍ നിര്‍മാണവുമായി ഒരുമിച്ചു പോകുന്ന തരത്തിലാണ്‌ വിഭാവന ചെയ്തിട്ടുള്ളത്‌. ആലുവയില്‍ നിന്ന്‌ ഇടപ്പള്ളി വരെയുള്ള ഭാഗത്ത്‌ ഭൂമിയേറ്റെടുക്കല്‍ ആവശ്യമില്ലെങ്കിലും അവിടെ നിന്ന്‌ എറണാകുളത്തേക്കു കുറച്ചു സ്ഥലം എടുക്കേണ്ടതായിവരും. ഇതിനും ജില്ല കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ദേശീയപാത അതോറിട്ടിയും തത്വത്തില്‍ പദ്ധതി അംഗീകരിച്ചുകഴിഞ്ഞതായും എത്രയും വേഗം ഇതിന്റെ നിര്‍മാണം തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ പ്രധാന ആവശ്യങ്ങളായ പച്ചാളം മേല്‍പ്പാലം, തമ്മനം-പുല്ലേപ്പടി റോഡ്‌, വൈറ്റില മൊബിലിറ്റി ഹബ്‌ എന്നിവയും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. തിരൂരില്‍ തുടങ്ങിയ കൊച്ചി -കോഴിക്കോട്‌ തീരദേശ ഇടനാഴിയുടെ ഒന്നാംഘട്ടവും സമയത്തുതന്നെ തീര്‍ക്കും. സമയബന്ധിതമായ പൂര്‍ത്തീകരണം പദ്ധതിയുടെ മാത്രമല്ല മൊത്തത്തിലുള്ള ആത്മവിശ്വാസമാണ്‌ വര്‍ധിപ്പിക്കുന്നതെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പള്ളുരുത്തിയിലേക്ക്‌ 2005-ല്‍ തുടങ്ങിയ ഹഡ്കോ കുടിവെള്ള പദ്ധതിയുടെ ആറ്‌ എം.എല്‍.ഡി. വെള്ളം കഴിഞ്ഞദിവസം മുതല്‍ കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. 100 എം.എല്‍.ഡി. വെള്ളം കൂടി ജനറം പദ്ധതിയിലൂടെ നല്‍കുന്നതോടെ കുടിവെള്ള പ്രശ്നത്തിന്‌ പരിഹാരമാകും. ഇതിനാവശ്യമായ 23 കോടി രൂപ കൂടി ഉടന്‍ നല്‍കും. ഡിസംബറില്‍ ഈ പദ്ധതിയും പൂര്‍ത്തീകരിക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.

കൊല്ലം-കോട്ടപ്പുറം ജലപാത നവംബറില്‍ പ്രവര്‍ത്തനസജ്ജമാകും. പുതിയ സാങ്കേതികത ഉപയോഗിച്ചുള്ള മാലിന്യസംസ്കരണ പ്ലാന്റ്‌ ബ്രഹ്മപുരത്ത്‌ സ്ഥാപിക്കാന്‍ നടപടിയായി. നിര്‍മാണം തുടങ്ങിയാല്‍ 18 മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും. സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിന്റെ രണ്ടാംഘട്ടം ഈമാസം 23-ന്‌ ഉദ്ഘാടനം ചെയ്യും. 18 മാസത്തിനകം ഒന്നാംഘട്ടം പൂര്‍ത്തീകരിക്കുന്ന സ്മാര്‍ട്‌ സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്രമന്ത്രി കെ.വി.തോമസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ എക്സൈസ്‌ മന്ത്രി കെ.ബാബു, മേയര്‍ ടോണി ചമ്മിണി, ചാള്‍സ്‌ ഡയസ്‌ എം.പി., ഹൈബി ഈഡന്‍ എം.എല്‍.എ. എന്നിവര്‍ പ്രസംഗിച്ചു. ഉപദേഷ്ടാവ്‌ ഇ.ശ്രീധരന്‍, ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌ എന്നിവര്‍ പങ്കെടുത്തു. ഡി.എം.ആര്‍.സി. മാനേജിങ്‌ ഡയറക്ടര്‍ മങ്കുസിങ്‌ സ്വാഗതവും പ്രൊജക്ട്‌ ഡയറക്ടര്‍ പി.ശ്രീരാം നന്ദിയും പറഞ്ഞു. പാലത്തിന്റെ രേഖകള്‍ ശ്രീരാം കൊച്ചി മേയര്‍ക്ക്‌ കൈമാറി. തുടര്‍ന്ന്‌ ജനങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രിയും സംഘവും പാലത്തിലൂടെ സഞ്ചരിച്ചാണ്‌ ഗതാഗതത്തിന്‌ തുറന്നുകൊടുത്തത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

പുതിയ വാര്‍ത്തകള്‍

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.