Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുമരംചിറ അതിക്രമത്തിനെതിരെ ഹൈന്ദവജനരോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 09:53 pm IST
inKollam

ശാസ്താംകോട്ട: ശൂരനാട്‌ തെക്ക്‌ കുമരംചിറ ദേവീക്ഷേത്രത്തിലെ തിരുഉത്സവത്തോടനുബന്ധിച്ച്‌ സ്ഥാപിച്ച ഫ്ലക്സ്‌ ബോര്‍ഡുകള്‍ പ്രകടനമായെത്തിയ മുസ്ലീം അക്രമിസംഘം അടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന്‌ വ്യാപക പ്രതിഷേധം. ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ കുന്നത്തൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു. അക്രമത്തില്‍ പരിക്കേറ്റ ശൂരനാട്‌ എസ്‌ഐ സന്ദീപിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി മുസ്ലീം അക്രമകാരികള്‍ പള്ളിശ്ശേരിക്കല്‍ പള്ളിമുക്കില്‍ പ്രധാനറോഡ്‌ മണിക്കൂറുകളോളം ഉപരോധിച്ചു. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നേരെ വ്യാപകമായ ആക്രമണമുണ്ടായി. സംഭവത്തിലെ പ്രധാന പ്രതികളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തെങ്കിലും മണിക്കൂറുകള്‍ക്ക്‌ ശേഷം വിട്ടയച്ചത്‌ ഏറെ പ്രതിഷേധത്തിന്‌ ഇടയാക്കി. സംഘര്‍ഷം വ്യാപകമായതിനെത്തുടര്‍ന്ന്‌ ശൂരനാട്‌ തെക്ക്‌, മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

തിരുവനന്തപുരം റേഞ്ച്‌ ഐജി ഷേക്ക്‌ ദര്‍വേഷ്‌ സാഹിബ്‌, റൂറല്‍ എസ്പി മോഹനന്‍, ഡിവൈഎസ്പി ആന്റോ തുടങ്ങിയയവരുടെ നേതൃത്വത്തില്‍ വന്‍പോലീസ്‌ സംഘം പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൊല്ലം ജില്ലയിലെ മുഴുവന്‍ സിഐ, എസ്‌ഐമാരും സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.
അക്രമിസംഘത്തെ പിരിച്ചുവിടാന്‍ പോലീസ്‌ നിരവധി തവണ ലാത്തിചാര്‍ജ്‌ നടത്തി. മൈനാഗപ്പള്ളി ലക്കി ജംഗ്ഷനിലെ മുസ്ലീം പള്ളികള്‍ കേന്ദ്രീകരിച്ച്‌ സംഘടിതരായി നിന്ന അക്രമിസംഘത്തെ പിരിച്ചുവിടാനാണ്‌ പോലീസ്‌ ലാത്തിവീശിയത്‌. തുടര്‍ന്ന്‌ പോലീസിന്‌ നേരെയും അക്രമണമുണ്ടായി. ഇതിനിടെയാണ്‌ എസ്‌ഐ അടക്കമുള്ള പോലീസുകാര്‍ക്ക്‌ പരിക്കേറ്റത്‌.

കരുനാഗപ്പള്ളി കാളകുത്തും പൊയ്‌ക, ഇടവനശ്ശേരി വയലില്‍കട പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ദേവിയുടെ ചിത്രം പതിച്ച കൂറ്റന്‍ ഫ്ലക്സ്‌ ബോര്‍ഡുകളാണ്‌ തകര്‍ത്തത്‌.

ഈ പ്രദേശങ്ങളിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ മുസ്ലീം തീവ്രവാദ സംഘടനകള്‍ ബോധപൂര്‍വമായി നടത്തുന്ന ശ്രമങ്ങളില്‍ ഭക്തജനങ്ങള്‍ സംയമനം പാലിക്കണമെന്ന്‌ കുമരംചിറ ദേവീക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ കെ. കൃഷ്ണന്‍കുട്ടിനായര്‍ അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘം കുമരംചിറ ക്ഷേത്രം സന്ദര്‍ശിച്ചു. ഫ്ലക്സ്‌ ബോര്‍ഡുകള്‍ തകര്‍ത്ത്‌ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, ട്രഷറര്‍ സി.കെ. കൊച്ചുനാരായണന്‍, എന്‍ടിയു സംസ്ഥാന വൈസ്പ്രസിഡന്റ്‌ പി.എസ്‌. ഗോപകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.