Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കള്ള്‌ വിവാദത്തിന്റെ കാണാപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2012, 10:34 pm IST
in Vicharam

മദ്യപാനം നിയന്ത്രിക്കാന്‍ കള്ളുഷാപ്പുകള്‍ അടയ്‌ക്കുന്നത്‌ സഹായകരമാകും എന്ന ഹൈക്കോടതി പരാമര്‍ശം ഏറ്റുപിടിച്ച്‌ കള്ള്‌ വില്‍പ്പന നിരോധിക്കണം എന്ന ആവശ്യവുമായി മുസ്ലീംലീഗ്‌ രംഗത്തെത്തിയത്‌ കടുത്ത പ്രതിഷേധം-പ്രത്യേകിച്ച്‌ കള്ളു ചെത്ത്‌ തൊഴിലായ ഈഴവ സമുദായത്തില്‍നിന്നും ഉയര്‍ന്നുവന്നിരിക്കുകയാണ്‌. കള്ള്‌ വ്യവസായം നിരോധിച്ചാല്‍ ആയിരക്കണക്കിന്‌ ഈഴവ കുടുംബങ്ങള്‍ വഴിയാധാരമാകുമെന്നും കള്ള്‌ നിരോധനമല്ല, ശുദ്ധമായ കള്ളാണ്‌ വിതരണം ചെയ്യപ്പെടുന്നതെന്ന്‌ ഉറപ്പ്‌ വരുത്തുകയാണ്‌ വേണ്ടതെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളിയും പ്രസ്താവിച്ച്‌ കഴിഞ്ഞു. കള്ള്‌ നിരോധനം എന്ന ആവശ്യം ഉയര്‍ത്തിയ ലീഗ്‌ ഇപ്പോള്‍ യുഡിഎഫില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്‌. കള്ള്‌ വ്യവസായ നിരോധനം യുഡിഎഫ്‌ നയമല്ലെന്നും ഈ വ്യവസായം സംരക്ഷിക്കണമെന്നാണ്‌ യുഡിഎഫിന്റെ പ്രഖ്യാപിത നയം എന്നും പറഞ്ഞ എക്സൈസ്‌ മന്ത്രി കെ.ബാബു ഒരാള്‍ എന്ത്‌ കുടിക്കണം എന്ന തീരുമാനം വ്യക്തികളുടേതാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷവും പ്രതിപക്ഷനേതാവും കള്ളുവ്യവസായ സംരക്ഷണത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത്‌ സമ്പൂര്‍ണ്ണ മദ്യനിരോധനം വേണമെന്നാണ്‌ മുസ്ലീംലീഗ്‌ ആവശ്യപ്പെടുന്നത്‌. സമ്പൂര്‍ണ്ണ മദ്യനിരോധനം മദ്യദുരന്തങ്ങളിലേയ്‌ക്ക്‌ നയിക്കുമെന്ന്‌ വാദിക്കുന്ന വി.എസ്‌.അച്യുതാനന്ദന്‍ 1967 ലെ ഇഎംഎസ്‌ സര്‍ക്കാരാണ്‌ കേരളത്തില്‍ മദ്യനിരോധനം പിന്‍വലിച്ചതെന്ന്‌ ചൂണ്ടിക്കാണിക്കുന്നു.

ബിവറേജ്‌ കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുന്ന സമയം വൈകിട്ട്‌ അഞ്ചുമണി ആക്കണം എന്ന ഹൈക്കോടതിയുടെ അഭിപ്രായത്തിനോട്‌ പ്രതികരിക്കാതെ ശ്രദ്ധ കള്ള്‌ നിരോധനത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ വില്‍ക്കുന്ന കള്ള്‌ കൃത്രിമ കള്ളാണ്‌, ശുദ്ധമായ കള്ളല്ല. ഫിനോ ബാര്‍ബിറ്റോള്‍ മുതലായ മരുന്നുകളും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നൊഴുകുന്ന സ്പിരിറ്റും കുമ്പളങ്ങയും യീസ്റ്റും പഞ്ചസാരയും എല്ലാം ചേര്‍ത്ത്‌ ലഹരി വര്‍ധിച്ച കള്ളാണ്‌ ഇന്ന്‌ കള്ളുഷാപ്പുകളില്‍ വില്‍ക്കുന്നത്‌. കേരളത്തില്‍ 5989 കള്ളുഷാപ്പുകള്‍ ഉണ്ട്‌. തിരുവനന്തപുരത്തുമാത്രം 1115 ഷോപ്പുകള്‍ ഉണ്ട്‌. കേരളത്തിലെ തെങ്ങ്‌ ചെത്തി എടുക്കുന്ന കള്ള്‌ രണ്ട്‌ മണിക്കൂര്‍ ഉപയോഗത്തിന്‌ മാത്രമേ തികയുകയുള്ളൂ. കള്ളില്‍ എട്ടു ശതമാനം ആല്‍ക്കഹോള്‍ ആണ്‌ ഉള്ളതെങ്കില്‍ കേരളത്തിലെ കള്ള്‌ ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളില്‍ ലഹരി അധികമുണ്ട്‌. 1996 ല്‍ ചാരായ നിരോധനം വന്നശേഷം ചാരായവും കള്ളുഷാപ്പില്‍ കൂടി വിതരണം ചെയ്യുന്നു. കേരളത്തില്‍ മദ്യദുരന്തങ്ങള്‍ തുടര്‍ക്കഥകളാണ്‌. വൈപ്പിന്‍ മദ്യദുരന്തത്തില്‍ മരിച്ചത്‌ 77 പേരായിരുന്നു. പുനലൂര്‍ ദുരന്തത്തില്‍ 30 പേരാണ്‌ മരിച്ചത്‌. 2001 ല്‍ ഉണ്ടായ കല്ലുവാതുക്കല്‍ ദുരന്തത്തില്‍ എട്ട്‌ ജീവന്‍ പൊലിഞ്ഞു. ബാറുകള്‍ മുട്ടിന്‌ മുട്ടിന്‌ സ്ഥാപിക്കുകയും വിദേശ മദ്യ വില്‍പ്പനശാലകള്‍ യഥേഷ്ടം അനുവദിക്കുകയും ചെയ്യുമ്പോള്‍ മദ്യപരുടെ ക്യൂവില്‍ സ്കൂള്‍ യൂണിഫോം ധരിച്ച കുട്ടികളും എത്തി മദ്യം വാങ്ങുന്നത്‌ ആരെയും പ്രകോപിപ്പിച്ചു കണ്ടില്ല. ശുദ്ധമായ കള്ള്‌ ആരോഗ്യത്തിന്‌ ഹാനികരമല്ല എന്നു പറയുന്ന കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മനസ്സിലാക്കാത്തത്‌ ശുദ്ധമായ കള്ള്‌ എന്നത്‌ കേരളത്തില്‍ ഇന്ന്‌ സങ്കല്‍പ്പത്തില്‍ മാത്രമേ ഉള്ളൂ എന്ന നഗ്നസത്യമാണ്‌.

കള്ള്‌ വ്യവസായം നിരോധിച്ച്‌ ചെത്തു തൊഴിലാളികളെ തൊഴില്‍ രഹിതരാക്കുന്നതിന്‌ പകരം ശുദ്ധമായ കള്ളുമാത്രമേ വിതരണം ചെയ്യാനാകുകയുള്ളൂ എന്ന ഉറപ്പിക്കലാണ്‌ നിശ്ചയദാര്‍ഢ്യമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ഈ പ്രശ്നം സമുദായങ്ങളെ തമ്മിലടിപ്പിക്കാനല്ല ഉപകരണമാക്കേണ്ടത്‌. അതോടൊപ്പം കോടതി നിരീക്ഷിച്ച ബാര്‍ സമയം വെട്ടിചുരുക്കല്‍ പരിഗണിക്കപ്പെടേണ്ടതാണ്‌. കേരളത്തില്‍ ഇന്ന്‌ പ്രതിശീര്‍ഷ മദ്യോപയോഗം എട്ട്‌ ലിറ്റര്‍ ആകുന്നത്‌ ഇതിന്റെ ലഭ്യത മൂലമാണ്‌. ഓണദിവസം മദ്യവരുമാനം 200 കോടി രൂപയായിരുന്നു. സര്‍ക്കാരിന്‌ ഏറ്റവും കൂടുതല്‍ വരുമാനം കൊണ്ടുവരുന്ന ബിവറേജസ്‌ കോര്‍പ്പറേഷന്‌ യഥേഷ്ടം ഔട്ട്ലെറ്റുകള്‍ അനുവദിയ്‌ക്കുന്നത്‌ വിനോദസഞ്ചാരികള്‍ക്കുവേണ്ടിയാണ്‌ എന്ന വ്യാജ ന്യായീകരണത്തിലാണ്‌. ഒരു വിദേശ സഞ്ചാരിയും കേരളത്തില്‍ വരുന്നത്‌ ഇവിടുത്തെ വിദേശമദ്യം കഴിക്കാനല്ല, പ്രകൃതിദൃശ്യങ്ങളും സംസ്ക്കാരവും കലകളും അറിയുന്നതിനാണ്‌. കേരളത്തെ ഭ്രാന്താലയമാണെന്ന്‌ സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്‌ ഇവിടത്തെ അയിത്താദി അനാചാരം മൂലമാണെങ്കില്‍ നവോത്ഥാന ഗുരുവായ ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞത്‌ മദ്യം ഉല്‍പ്പാദിപ്പിക്കരുത്‌, വില്‍ക്കരുത്‌, കുടിക്കരുത്‌ എന്നായിരുന്നു. ഇന്ന്‌ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തില്‍ പോലും അവധി നല്‍കാതെ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണ്‌!

വൃദ്ധരുടെ രക്ഷയ്‌ക്ക്‌

ഒക്ടോബര്‍ ഒന്ന്‌ വയോജന ദിനമാണ്‌. കേരളമാണ്‌ ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍-പ്രത്യേകിച്ച്‌ വയോവൃദ്ധകള്‍ ഉള്ള സംസ്ഥാനം. കേരളത്തില്‍ ആരോഗ്യവികസന സൂചികകള്‍ ഉയര്‍ന്നപ്പോള്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതാണ്‌ വൃദ്ധര്‍ വര്‍ധിക്കാന്‍ സാധ്യത. പക്ഷെ ഇന്നും വയോജനങ്ങള്‍ അവഗണനയുടെ കൊടുമുടിയിലാണ്‌. വയോജന സംരക്ഷണ നിയമം കേന്ദ്രം കൊണ്ടുവന്നെങ്കിലും കേരള സര്‍ക്കാര്‍ തയ്യാറാക്കിയ ചട്ടങ്ങളില്‍ അവകാശികള്‍ എന്നാല്‍ അച്ഛന്‍-മകള്‍, അമ്മ- മകന്‍, സഹോദരന്‍-സഹോദരി എന്നാണത്രെ. ഇതുപ്രകാരം ആണ്‍മക്കള്‍ മാത്രമുള്ള അച്ഛനും പെണ്‍മക്കള്‍ മാത്രമുള്ള അമ്മയ്‌ക്കും സംരക്ഷണത്തിനര്‍ഹതയില്ല. കോടതികളില്‍ ഈ ചട്ടപ്രകാരം കേസുകള്‍ തള്ളപ്പെടുന്നു. വയോജന നിയമം 29-ാ‍ം വകുപ്പില്‍ ഇത്‌ ഭേദഗതി ചെയ്യാം എന്ന വ്യവസ്ഥയുണ്ടായിട്ടും ഈ നിയമം തുടരുന്നു. സംരക്ഷണ ഉപാധികളോടെ വയോജനങ്ങള്‍ സ്വത്ത്‌ ദാനം ചെയ്തു കഴിഞ്ഞാല്‍ സംരക്ഷണം ഉറപ്പാക്കപ്പെടുന്നില്ല എന്നത്‌ നേര്‍ക്കാഴ്ചയാണ്‌. ധാര്‍മിക മൂല്യങ്ങള്‍ അപ്രത്യക്ഷമാകുന്ന കേരളത്തില്‍ ഇന്ന്‌ മക്കള്‍ വൃദ്ധമാതാപിതാക്കളെ വൃദ്ധസദനങ്ങളിലെത്തിയ്‌ക്കുന്നത്‌ സാധാരണയാണ്‌.

ഇന്ന്‌ ഏറ്റവും അധികം വൃദ്ധസദനങ്ങള്‍ ഇന്ത്യയില്‍ കേരളത്തിലാണ്‌. വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളെ ഏറ്റെടുത്ത്‌ ചൂഷണം ചെയ്യുന്ന വ്യാജ വൃദ്ധസദനങ്ങളും കൂണുപോലെ ഇവിടെ മുളയ്‌ക്കുന്നത്‌ ഈ തലമുറയിലെ മൂല്യച്യുതി കാരണം തന്നെയാണ്‌. വാര്‍ധക്യത്തില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം മുതലായ രോഗങ്ങള്‍ക്കും ഇവര്‍ അടിമകളാണ്‌. പക്ഷെ സമ്പത്ത്‌ മാത്രം ലക്ഷ്യമിടന്നു. ഇന്നത്തെ തലമുറ ഇവരുടെ സ്വത്ത്‌ അപഹരിച്ചശേഷം ഇവരെ ഉപേക്ഷിക്കുന്ന കഥകള്‍ വ്യാപകമാണ്‌. രോഗത്തിനടിമപ്പെട്ട്‌ പുഴുക്കള്‍ ബാധിച്ച്‌ മരിക്കുന്ന അമ്മമാരുടെ കഥകളും. സ്ത്രീകള്‍ പുരുഷന്മാരെ അതിജീവിക്കുമ്പോള്‍ അവര്‍ക്ക്‌ ലഭിക്കുന്ന അവഗണനയും സന്താനപീഡനവും വിവരണാതീതമാണ്‌. സാമൂഹിക സുരക്ഷ എല്ലാവരുടെയും കടമയാണെന്ന്‌ പറയുമ്പോഴും സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും ഈ രംഗത്ത്‌ സജീവമാകേണ്ടതുണ്ട്‌. അനാരോഗ്യം, അവഗണന, ഒറ്റപ്പെടല്‍ ഇങ്ങനെ ശാരീരിക-മാനസിക ഭാരം പേറുന്ന വയോവൃദ്ധര്‍ക്ക്‌ താങ്ങും തണലുമാകാന്‍ പുതുതലമുറയും സര്‍ക്കാരും തയ്യാറാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.