Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കലാനിലയം ഗോപിയാശാനിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2012, 09:57 pm IST
inVicharam

പ്രശസ്ത കഥകളികലാകാരനും, ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ അദ്ധ്യാപകനുമായ കലാനിലയം ഗോപിയാശാന്‍ നാല്‍പതോളം വര്‍ഷങ്ങളായി നടനമികവോടെ അരങ്ങിനെ അലങ്കരിച്ചുകൊണ്ടിരിക്കുന്നു. സമാദരണത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ആശാനെ, കലാസ്നേഹവും അനുഭവസമ്പത്തുമുള്ള മുതിര്‍ന്ന ആസ്വാദകരുടെ പൂര്‍ണ്ണസഹകരണത്തോടെ, ആദരിക്കുകയാണ്‌.

കലാകാരന്‍ നാടിന്റെ ആവേശവും, ചൈതന്യവും, സ്വത്തുമാണല്ലോ. അഭ്യാസമികവിന്റെ തേജസ്സും, വിവേകത്തിന്റെ ദാര്‍ഢ്യവും, അര്‍പ്പണബുദ്ധിയുടെ സംതൃപ്തിയും, വിനയത്തിന്റെ ചാരുതയും ഒത്തിണങ്ങിയ ഗോപിയാശാന്‍ നിശ്ചയമായും സമാദരണീയനാണ്‌. 2004 ല്‍ കഥകളിയിലെ സമഗ്രസംഭാവനയെ മാനിച്ച്‌ കേരളകലാമണ്ഡലം അദ്ദേഹത്തെ ആദരിച്ചു.

ഗോപിയാശാനെപ്പോലൊരു ഗുരുവില്‍ നിന്ന്‌ പഠിക്കുവാന്‍ അനവധിയുണ്ട്‌. കഥകളിയിലെ ബുദ്ധിമുട്ടുള്ള സങ്കേതങ്ങള്‍ പോലും ലളിതമായി പകര്‍ന്നു തന്ന്‌ പരിശീലിപ്പിച്ചുറപ്പിക്കുന്ന രീതീക്ക്‌ പുറമേ, ആശാന്റെ അരങ്ങവതരണത്തില്‍ നിന്നും മനസ്സിലാക്കാനുള്ളതും കുറച്ചല്ല. അണിയറയിലെ പെരുമാറ്റം മുതല്‍ പാത്രാവിഷ്കരണത്തിലെ സൂക്ഷ്മത വരെയുള്ള ഒരു കലാകാരന്റെ സവിശേഷതകള്‍ ഗോപിയാശാനെ വത്യസ്തനാക്കുന്നു.

തികഞ്ഞ ഭക്തന്‍കൂടിയായ ഗോപിയാശാന്‍, ക്ലാസ്സിക്കല്‍ കലകളുടെ അവതരണ വേദിയായ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ അവിഭാജ്യഘടകമാണ്‌. ഉത്സവത്തിന്‌ വലിയവിളക്ക്‌ നാളില്‍ നടത്തുന്ന ശ്രീരാമപട്ടാഭിഷേകം കഥകളി 100 വര്‍ഷത്തോളമായി ഇവിടെ അവതരിപ്പിച്ചു വരുന്നതായി പറയപ്പെടുന്നു. പട്ടാഭിഷേകം കഥകളിക്ക്‌ കൂടല്‍മാണിക്യം ക്ഷേത്രപ്രതിഷ്ഠയുമായി അടുത്ത ബന്ധമുണ്ട്‌. 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ്‌ ശ്രീരാമാദികളുടെ വരവ്‌ പ്രതീക്ഷിച്ചിരിക്കുന്ന ഭരതന്‍ അവരെക്കാണാഞ്ഞ്‌ അഗ്നിപ്രവേശനത്തിനൊരുങ്ങവെ, ഹനുമാനില്‍ നിന്ന്‌ ശ്രീരാമന്റെ ആഗമനവൃത്താന്തമറിഞ്ഞ്‌ സന്തുഷ്ടചിത്തനായിരിക്കുന്ന ഭരതനാണ്‌ കൂടല്‍മാണിക്യസ്വാമിയുടെ പ്രതിഷ്ഠാസങ്കല്‍പം. പട്ടാഭിഷേകം കഥകളിയില്‍ ഹനുമാനായി 18 വര്‍ഷമായി അരങ്ങത്ത്‌ വരുന്നത്‌ ഗോപിയാശാനാണ്‌. ആശാന്റെ വേഷം കൂടല്‍മാണിക്യസ്വാമിയെ പ്രസന്നചിത്തനാക്കുന്നു എന്നതില്‍ സംശയിക്കാനില്ല.

വീരരസത്തിന്റെ ചിട്ടയും സ്ഥായിയും അണുമാത്രം തെറ്റാതെ ദുര്യോധനനും, രാവണനും, ചെറിയനരകാസുരനും, കീചകനും, ശൂര്‍പ്പകനും ഗോപിയാശാനില്‍ ഭദ്രം. അനുജനോടുള്ള വാത്സല്യം ഒളിപ്പിച്ചുകളിപ്പിക്കുന്ന കല്യാണസൗഗന്ധികത്തിലെ ഹനുമാനും, കുശലവന്മാരോട്‌ ഹൃദ്യമായ നര്‍മ്മവും സീതയോട്‌ ഭക്തിസഹതാപങ്ങളും വഴിഞ്ഞൊഴുകുന്ന ലവണാസുരവധത്തിലെ ഹനുമാനും, തന്റെ സ്വാമിയുടെ സന്ദേശം വഹിക്കുന്ന തോരണയുദ്ധത്തിലെ വീരഹനുമാനും ആശാന്‍ അനവദ്യസുന്ദരമാക്കുന്നു. കിരാതത്തിലെ കാട്ടാളനും, നളചരിതത്തിലെ ഹംസവും സുദേവനും, സന്താനഗോപാലത്തിലെ ബ്രാഹ്മണനും, സുഭദ്രാഹരണത്തിലെ ബലരാമനും, ദക്ഷയാഗത്തിലെ ദക്ഷനും, രുഗ്മിണീസ്വയംവരത്തിലെ സുന്ദരബ്രാഹ്മണനും, നരകാസുരവധത്തിലെ നക്രതുണ്ഡിയും ഗോപിയാശാനു നന്നായി വഴങ്ങും. തന്റെ ഗുരുവായ പത്മഭൂഷണ്‍ രാമന്‍കുട്ടിനായരാശാന്‍ രൂപപ്പെടുത്തിയ സീതാസ്വയംവരത്തിലെ പരശുരാമന്‍ ആശാന്‍ ഏറെ ഇഷ്ടപ്പെടുന്ന വേഷമാണ്‌.

ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ സുപ്രസിദ്ധമായ വന്ദേമാതരത്തിന്‌ കഥകളിഭാഷ രൂപപ്പെടുത്തിയത്‌ ഗോപിയാശാനാണ്‌. ദൈവവും, പ്രകൃതിയും, മനുഷ്യനും ഒന്നിക്കുന്നു എന്ന ആശയമാണ്‌ വൈവിധ്യമാര്‍ന്ന ഈ മൂന്നു വേഷങ്ങളിലൂടെ സൂചിപ്പിക്കുന്നത്‌. കഥകളിയിലെ സങ്കേതങ്ങളായ കലാശങ്ങള്‍, അഷ്ടകലാശം തുടങ്ങിയവ കോര്‍ത്തിണക്കി, നയനമനോഹരവും അതിലുപരി ദേശഭക്തിയും വിന്യസിക്കുന്ന ദൃശ്യചാരുതയാണ്‌ ആസ്വാദകസമക്ഷം സമര്‍പ്പിച്ചിരിക്കുന്നത്‌. അരമണിക്കൂറോളം വരുന്ന രംഗക്രിയകള്‍ക്ക്‌ ചെമ്പട, ചമ്പ എന്നീ താളങ്ങളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

ഗീതാഗോവിന്ദരുടെ അഷ്ടപതി ഗോപിയാശാന്‍ അഷ്ടപതിയാട്ടമായി അവതരിപ്പിച്ചതിലൂടെ ആസ്വാദകര്‍ക്കും അവതാരകര്‍ക്കും നൂതനതലങ്ങളിലേക്ക്‌ ചിന്തിക്കാനുള്ള കവാടമാണ്‌ തുറന്ന്‌ കിട്ടിയത്‌. ഒരുമണിക്കൂറോളം വരുന്ന ഈ ആശയാവിഷ്കാരത്തില്‍ കൃഷ്ണനും, രാധയും, ഒരു പുരുഷവേഷവുമാണ്‌ രംഗത്ത്‌ വരുന്നത്‌. ഈ പുരുഷവേഷം പല പല കഥാപാത്രങ്ങളായി പകര്‍ന്നാടി ആസ്വാദകര്‍ക്ക്‌ നിസ്സീമമായ രസത്തെ പ്രദാനം ചെയ്യുന്നു.

ജയദ്രഥചരിതം എന്ന ആട്ടക്കഥയുടെ (മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ നിന്നെടുത്തത്‌) രംഗപാഠമൊരുക്കുകയും, ജയദ്രഥന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ഗോപിയാശാന്‍, ത്രിപുട മേളത്തിന്റെ സൗന്ദര്യത്തേയും, വീരസ്ഥായിയുടെ ഉജ്ജ്വലതയേയും, പതിഞ്ഞകാലം മുതല്‍ ദ്രുതകാലം വരെയുള്ള നടന്റെ ശരീരഭാഷയേയും, രസാഭിനയത്തിന്റെ മനോഹാരിതയേയും കാഴ്ചവച്ചതിയൂടെ ആസ്വാദകവൃന്ദത്തിന്റെ പ്രശംസക്ക്‌ പാത്രീഭവിച്ചു.

വിനോദ്‌ വാരിയര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.