Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നയം വേണ്ടത്‌ മദ്യ നിരോധനത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2012, 09:53 pm IST
in Vicharam

കേരളത്തില്‍ വര്‍ധിച്ചുവരുന്ന മദ്യോപയോഗം സമൂഹത്തിലും കുടുംബത്തിലും അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന്‌ മാത്രമല്ല കേരളത്തിലെ കരള്‍രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയുമാണ്‌. കേരളത്തില്‍ ബാര്‍ സമയം വെട്ടിക്കുറക്കണമെന്നും മദ്യഷോപ്പുകള്‍ പഞ്ചായത്ത്‌ തലത്തില്‍ അനുവദിക്കാനുള്ള അധികാരം പഞ്ചായത്ത്‌ സ്വയംഭരണ സംവിധാനത്തിന്‌ വിട്ടുനല്‍കണമെന്നുമാവശ്യപ്പെട്ട്‌ മദ്യനിരോധന പ്രവര്‍ത്തകര്‍ സമരത്തിലായിട്ട്‌ മാസങ്ങളായി. മദ്യഷോപ്പുകള്‍ ആരാധനാലയങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും നിശ്ചിതമായ അകലം പാലിക്കണമെന്ന ആവശ്യവും ശക്തമാണ്‌. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്‌ സര്‍ക്കാര്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കേണ്ട എന്ന്‌ തീരുമാനിച്ചത്‌. അല്ലെങ്കില്‍തന്നെ ബിവറേജസ്‌ കോര്‍പ്പറേഷനാണ്‌ കേരള ഖജനാവിന്‌ ഏറ്റവുമധികം വരുമാനം നല്‍കുന്നത്‌. ബിവറേജസ്‌ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ ഉദാരമനസ്ഥിതിയാണ്‌ സ്വീകരിക്കുന്നത്‌. എന്നിട്ടും ബാര്‍ സമയമെങ്കിലും വെട്ടിച്ചുരുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നുപോലുമില്ല. കേരള മദ്യനയത്തില്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കേണ്ടന്ന തീരുമാനമാണ്‌ കേരള ഹൈക്കോടതി തടഞ്ഞത്‌. മദ്യോപയോഗത്തില്‍ തുല്യത നിഷേധിക്കുന്നത്‌ അനീതിയാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ഇതിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. സുപ്രീംകോടതി മദ്യനയം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക്‌ സ്റ്റേ നല്‍കിയില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ത്രീസ്റ്റാര്‍ ബാര്‍ ലൈസന്‍സ്‌ അപേക്ഷകള്‍ പരിഗണിക്കണമെന്നാണ്‌.

ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ എട്ടാഴ്ചക്കകം പരിശോധിച്ച്‌ നിയമാനുസൃതം പരിഗണിച്ച്‌ തീര്‍പ്പ്‌ കല്‍പ്പിക്കാനാണ്‌ സുപ്രീംകോടതി നിര്‍ദ്ദേശം. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ അനുവദിക്കേണ്ടതില്ലെന്നും നിലവിലുള്ള ബാറിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ നഗരങ്ങളിലും മൂന്ന്‌ കിലോമീറ്റര്‍ പരിധിയില്‍ ഗ്രാമങ്ങളിലും ലൈസന്‍സ്‌ നല്‍കേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേരളം ഇന്ന്‌ മദ്യോപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണ്‌. ഇവിടെ പ്രതിശീര്‍ഷ മദ്യോപയോഗം 82 ലിറ്ററാണ്‌. ഇക്കഴിഞ്ഞ ഓണത്തിന്‌ മലയാളി കുടിച്ചത്‌ നൂറ്‌ കോടിയുടെ മദ്യമാണ്‌. മാത്രമല്ല ഇന്ന്‌ കുട്ടികളിലെ മദ്യപാനശീലം തുടങ്ങുന്നത്‌ 12 വയസ്‌ മുതലായിക്കഴിഞ്ഞു. മദ്യത്തിന്‌ സമൂഹത്തിലും കുടുംബത്തിലും ആഘോഷങ്ങളിലും അനുശോചന ചടങ്ങുകളിലും ലഭിക്കുന്ന സ്വീകാര്യതയാണ്‌ കുട്ടികളെപ്പോലും മദ്യപാനശീലരാക്കുന്നത്‌. കേരളം ക്രിമിനല്‍വല്‍ക്കരണത്തിലും റോഡപകട മരണങ്ങളിലും ഒന്നാമതാകുന്നതും മദ്യപാനം കൊണ്ടാണ്‌. ഇന്ന്‌ കേരളത്തിലെ മുഖ്യസംസാര വിഷയം കരള്‍മാറ്റ ശസ്ത്രക്രിയയാണല്ലോ. അമൃത ആശുപത്രിയില്‍ 182 കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്ത ഡോ. സുബീന്ദ്രന്‍ ജനപക്ഷം നേതാവ്‌ ബെന്നി ജോസഫ്‌ നയിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത്‌ പറഞ്ഞത്‌ കരള്‍രോഗത്തിന്‌ പ്രധാന കാരണം മഞ്ഞപ്പിത്ത രോഗമാണെങ്കിലും മദ്യോപയോഗവും ഒരു പ്രധാന കാരണംതന്നെയാണ്‌ എന്നാണ്‌. സ്വാതി എന്ന പെണ്‍കുട്ടിയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക്‌ അമൃത ആശുപത്രിയില്‍ ചെലവായത്‌ 11 ലക്ഷമാണെങ്കില്‍ മറ്റൊരു കുട്ടിക്ക്‌ കരള്‍രോഗം വന്ന്‌, കരള്‍മാറ്റം ആവശ്യമായപ്പോള്‍ ആവശ്യപ്പെട്ട തുക 37 ലക്ഷമായിരുന്നു. ഇത്‌ കൊടുംകൊള്ളതന്നെയാണെന്ന്‌ ഡോ. സുബീന്ദ്രന്‍ പറയുകയുണ്ടായി.

മഞ്ഞപ്പിത്തം പരത്താന്‍ ഒരു കാരണം കൊതുകുകളാണെങ്കിലും മദ്യപാനി കരള്‍രോഗബാധിതനായാല്‍ ജീവന്‍ രക്ഷിക്കുക എളുപ്പമല്ല. കേരളത്തില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടുന്നതിന്റെ ഒരു കാരണം അത്‌ വിദേശ വിനോദസഞ്ചാരികള്‍ക്ക്‌ അനിവാര്യമാണെന്ന വാദത്തിലാണ്‌. കേരളത്തിലേക്ക്‌ വിദേശസഞ്ചാരികള്‍ വരുന്നത്‌ മദ്യപാനത്തിനല്ല, മറിച്ച്‌ ആഗോള ഡെസ്റ്റിനേഷനായി കണക്കാക്കപ്പെടുന്ന കേരളത്തിന്റെ പ്രകൃതിമനോഹാരിതയും വന്യഭംഗിയും മറ്റും ആകര്‍ഷിക്കുന്നതിനാലാണ്‌. ഇപ്പോള്‍ വികസനത്തിന്റെ, ടൂറിസം വികസനത്തിന്റെ പേരില്‍ കോടാലി വീഴുന്നതും ഈ വനനശീകരണത്തിനാണ്‌. മറ്റൊരു പ്രധാന കാര്യം കൊതുകും മാലിന്യങ്ങളും പെരുകി രോഗങ്ങള്‍ വര്‍ധിക്കുന്നത്‌ ടൂറിസ്റ്റുകളെ പിന്തിരിപ്പിക്കുന്നുവെന്ന ചിന്തയില്ലാതെ വികസനത്തില്‍ ഈ പ്രശ്നങ്ങള്‍ ഉയരാതെ അഴിമതി വളര്‍ത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാണ്‌. ഇപ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്‌ കള്ളുഷാപ്പുകള്‍ നിയന്ത്രിക്കണമെന്നും വ്യാജമദ്യദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള അവസരം സൃഷ്ടിക്കാതിരിക്കണമെന്നുമാണ്‌. മദ്യോപയോഗത്തില്‍ സുപ്രധാന ഘടകം വ്യാജമദ്യവും അതിന്‌ സഹായിക്കുന്ന സ്പിരിറ്റ്‌ ഒഴുകലും മദ്യമാഫിയകളുടെ വ്യാപനവുമാണ്‌. മദ്യോപയോഗ നിയന്ത്രണം കേരളത്തില്‍ അനിവാര്യമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.