Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

പ്രാണന്റെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:06 am IST
inSamskriti

ഏഷ ഉ ഏവ ബൃഹസ്പതി: 

വാഗ് വൈ ബൃഹതീ, 

തസ്യാ ഏഷപതി: തസ്മാദു 

ബൃഹസ്പതി:

ഈ പ്രാണന്‍ തന്നെയാണ് ബൃഹസ്പതി.  വാക്ക് തന്നെയാണ് ബൃഹതി. വാക്കാകുന്ന ബൃഹതിക്ക് പ്രാണന്‍ പതിയായതിനാല്‍ ബൃഹസ്പതിയെന്ന് വിളിക്കുന്നു.

ബൃഹതി എന്നത് 36 അക്ഷരങ്ങളുള്ള ഛന്ദസ്സാണ്. 32 അക്ഷരമുള്ള അനുഷ്ടുപ്പ് എന്ന വൃത്തവും വാക്ക് തന്നെയാണ്. അനുഷ്ടുപ്പ് , 36 അക്ഷരങ്ങളുള്ള ബൃഹതിയിലടങ്ങിയിരിക്കുന്നതിനാല്‍ വാക്ക് തന്നെയാണ് ബൃഹതി എന്ന് പറയാം. ബൃഹതിയില്‍ എല്ലാ ഋക്കുകളും അടങ്ങിയിട്ടുണ്ട്. ഋക്കുകള്‍ വാഗാത്മകമായതിനാ

ല്‍ അവയെ പ്രാണനില്‍ കാണാം. പ്രാണനുള്ളയാള്‍ക്കേ വാക്കുകള്‍  ഉച്ചരിക്കാന്‍ കഴിയൂ. വാക്കാക്കുന്ന ബൃഹതിക്ക്  ഋക്കിന് പാലകനായതിനാല്‍ പ്രാണനെ ബൃഹസ്പതിയെന്ന്  പറയുന്നു . 

ഋക്, യജുസ്സ്, സാമം എന്നിവയുടേയും ആത്മാവാണ് പ്രാണന്‍ എന്ന് പറഞ്ഞ് പ്രാണന്റെ സര്‍വ്വാത്മകത്വത്തെയും ഉപാസ്യത്വത്തെയും ഉറപ്പിക്കുന്നു.

ഏഷ ഉ ഏവ ബ്രഹ്മണ സ്പതി: 

വാഗ് വൈ ബ്രഹ്മ,

തസ്യാ ഏഷ പതി: തസ്മാദു 

ബ്രഹ്മണസ്പതി:

ഈ പ്രാണന്‍ തന്നെയാണ് ബ്രഹ്മണസ്പതി. വാക്ക് തന്നെയാണ് ബ്രഹ്മം. വാക്കാകുന്ന ബ്രഹ്മത്തിന്  പ്രാണന്‍ പതിയായതിനാല്‍ ഇത് ബ്രഹ്മണസ്പതിയാണ്.  ബ്രഹ്മമെന്ന് യജുസ്സിനെയാണ് പറയുന്നത്. യജുസ്സ് എന്നത് ഒരു തരം വാക്കാണ്. ആ വാക്കായ ബ്രഹ്മത്തിന്  യജുസ്സിന് പതിയായതിനാല്‍ പ്രാണനെ ബ്രഹ്മണസ്പതിയെന്ന് പറയുന്നു.

ഏഷ ഉ ഏവ സാമ, വാഗ് വൈ സാ, 

അമൈഷ:, സാ ചാമശ്ചേതി…

പ്രാണന്‍ തന്നെ സാമവുമാണ്. സാ എന്നത് വാക്കും അമ എന്നത് പ്രാണനുമാണ്. സാ എന്ന വാക്കും അമ എന്ന പ്രാണനും ചേര്‍ന്നതിനാലാണ് സാമത്തിന് ആ പേര് വന്നത്. അല്ലെങ്കില്‍ ഇത് ചിതലിനോട് സമമാണ്. കൊതുകിനോട് സമമാണ്. ആനയോട് സമമാണ്. ഈ മൂന്ന് ലോകങ്ങളോടും സമമാണ്. എല്ലാ ജഗത്തിനോടും സമമാണ്. അതുകൊണ്ടും ഇതിനെ സാമമെന്ന് പറയുന്നു. ഇങ്ങനെ സാമത്തെ അറിയുന്നതാരാണോ അയാള്‍ സാമത്തോട് സായുജ്യത്തേയോ സാലോക്യത്തേയോ നേടുന്നു. എല്ലാ സ്ത്രീലിംഗ ശബ്ദങ്ങളേയും കുറിക്കുന്ന സര്‍വനാമമാണ് ‘സാ’ എന്നത്. ഇത് സ്ത്രീലിംഗത്തിലുള്ള എല്ലാ വസ്തുക്കളേയും കാണിക്കുന്നു. സ്ത്രീലിംഗത്തില്‍ പറയുന്നതെല്ലാം വാക്കാണ്.

 ‘അമ:’ എന്നത് പുല്ലിംഗത്തില്‍ വരുന്ന ശബ്ദങ്ങളാല്‍ പറയുന്നതാണ്. അമ: എന്നത് പ്രാണനാണ്.

സാമ എന്നാല്‍ വാക്കിന്റേയും പ്രാണന്റെയും ഒരുമിച്ച പേരാണ്. പ്രാണനാല്‍ പ്രകടമാകുന്ന വാക്കുകളുടെ  സമുദായമാണ് സാമം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാറ്റിലും സമമായി വ്യാപിച്ചിരിക്കുന്നതിനാല്‍ പ്രാണനെ സാമമെന്ന് വിളിക്കാം. ചിതലിലും കൊതുകിലും ആനയിലും ത്രിലോകങ്ങളിലും ഹിരണ്യഗര്‍ഭ രൂപമായ പ്രപഞ്ചത്തിലും ഒരുപോലെ സമമായി പ്രാണനിരിക്കുന്നു. ഇപ്രകാരമുള്ള പ്രാണനെ ഉപാസിച്ചാല്‍ പ്രാണന്റെ സായുജ്യവും സാലോക്യവും ലഭിക്കും.

ഏഷ ഉ വാ ഉദ്ഗീഥ: പ്രാണോ വാ ഉത്, പ്രാ

ണേന ഹിദം സര്‍വ്വ മുത്തബ്ധം, 

വാഗേവ ഗീഥാ. ഉച്ച 

ഗീഥാ ചേതി സ ഉദ്ഗീഥ:

ഈ പ്രാണന്‍ തന്നെ ഉദ്ഗീഥവുമാകുന്നു. ഇത് എന്നത് പ്രാണനാകുന്നു. ഇതെല്ലാം പ്രാണനാല്‍ നിലനി

ര്‍ത്തപ്പെടുന്നതാണ്. ഗീഥ എന്നത് വാക്കാകുന്നു. പ്രാണനാകുന്ന ഉത് എന്നതും വാക്കാകുന്ന ഗീഥ എന്നതും ചേര്‍ന്നതാണ് ഉദ്ഗീഥം. ഇവിടെ ഉദ്ഗീഥം എന്നത് സാമ അവയവമായ ഭക്തി വിശേഷമാണ്. ഉദ്ഗാനമല്ല. ഉത് എന്ന ശബ്ദം പ്രാണന്റെ ഗുണത്തെ പറയുന്നു. ഉദ്ഗീഥ ഭക്തിവിശേഷമായതിനാല്‍ അത് വാക്കാണ്.

ഇത്തരത്തില്‍ പ്രാണനും അതിന്റെ അധീനത്തിലുള്ള വാക്കും ചേര്‍ന്നതാണ് ഉദ്ഗീഥം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.