സ്വാമി അഭയാനന്ദ

സ്വാമി അഭയാനന്ദ

അനാദിയായ ജീവഭാവം

പരമാത്മാവിന് ജീവഭാവം ഉണ്ടായത് ഭ്രമം കൊണ്ടോ മറ്റു കാരണങ്ങളാലോ ആകട്ടെ. പക്ഷേ അതിന് കാരണമായ ഉപാധി അനാദിയാണെന്ന് പറഞ്ഞതിന്നാല്‍ അത് നശിക്കുകയില്ലല്ലോ.

അനാത്മാവായ മനസ്സ് ആത്മാവല്ല

സാധകരായവര്‍ മോക്ഷത്തെ നേടാന്‍ വളരെയേറെ താല്പര്യത്തോടെ തന്നെ യത്‌നിക്കണം. വിഷയങ്ങളിലുള്ള രാഗം ഇതിന് തടസ്സമാണ് അതിനാല്‍ രാഗത്തെ വേരോടെ പിഴുത് കളയണം. എല്ലാ കര്‍മ്മങ്ങളെയും വെടിയുന്നതിലേക്കായി കര്‍മ്മയോഗത്തെ...

നിത്യമുക്ത സ്വരൂപമായ ആത്മാവ്

തസ്മാന്മനഃ കാരണമസ്യ ജന്തോഃ ബന്ധസ്യമോക്ഷസ്യ ച വാ വിധാനേ ബന്ധസ്യ ഹേതുര്‍ മലിനം രജോഗുണെഃ മോക്ഷസ്യ ശുദ്ധം വിരജസ്തമസ്‌കം

ഭാവ വികാരങ്ങളെ അറിയുന്ന ആത്മാവ്

കൈ, കാല്‍ തുടങ്ങിയ അവയവങ്ങളോടുകൂടിയ ശരീരം ആത്മാവല്ല. ഈ അവയവങ്ങളില്‍ ചിലത് കേടുവന്നാലും മുറിച്ച് മാറ്റിയാലും ജീവികള്‍ ജീവിക്കുന്നതായി കാണാം.

വിവേക വിജ്ഞാനത്തിന്റെ കരുത്ത്

അസ്ത്രശസ്ത്രങ്ങളെ കൊണ്ടോ വായുവിനെ കൊണ്ടോ അഗ്നിയെ കൊണ്ടോ കോടിക്കണക്കിനുള്ള കര്‍മങ്ങളെ കൊണ്ടോ നശിപ്പിക്കാവുന്ന ഒന്നല്ല സംസാര ബന്ധനം. ഈശ്വരാനുഗ്രഹം കൊണ്ടും അന്തഃകരണ ശുദ്ധിയാലും നല്ലപോലെ മൂര്‍ച്ച കൂട്ടിയ...

സംസാരവൃക്ഷത്തിന്റെ ഗതി

സംസാരവൃഷത്തിന്റെ വിത്ത് അജ്ഞാനമാണ്. ദേഹാത്മ ബുദ്ധി മുളയും ആഗ്രഹങ്ങള്‍ തളിരുകളുമാണ്. കര്‍മ്മം വെള്ളമാണ്. ദേഹമാണ് അതിന്റെ തടി. പ്രാണന്‍മാര്‍ കൊമ്പുകളും ഇന്ദ്രിയങ്ങള്‍ ചില്ലകളുമാണ്. വിഷയങ്ങളാണ് പൂക്കള്‍.

അന്തഃകരണം തെളിഞ്ഞിരിക്കണം

വളരെ നന്നായ് വിളങ്ങുന്ന ശുദ്ധ തേജസ്സായ ആത്മാവ് മറയ്ക്കപ്പെടുമ്പോള്‍ മനുഷ്യന്‍ ആത്മാവല്ലാത്ത ശരീരത്തെ 'ഞാന്‍' എന്ന് തെറ്റിദ്ധരിക്കുന്നു. പിന്നീട് രജോഗുണത്തിന്റെ കരുത്തുറ്റ ശക്തിയായ വിക്ഷേപത്തിനാല്‍ കാമം, ക്രോധം...

സര്‍വവ്യാപിയായ അന്തരാത്മാവ്

ആത്മാവിനെ അന്തരാത്മാവെന്ന് വിശേഷിപ്പിച്ചത് ഓരോരുത്തരുടേയും ഉള്ളിലുള്ള അത്യന്തസൂക്ഷ്മമായ സത്ത എന്ന അര്‍ത്ഥത്തിലാണ്. ഉള്ളില്‍ എന്ന് പറഞ്ഞാല്‍ വളരെ സൂക്ഷ്മം എന്നറിയണം. എത്രകണ്ട് സൂക്ഷ്മമാണോ അത്രകണ്ട് വ്യാപനശേഷിയുണ്ടാകും. അതിനാല്‍...

ആത്മസ്വരൂപം നിത്യബോധം

അഹങ്കാരം മുതല്‍ ദേഹം വരെയുള്ള എല്ലാ ഉപാധികളും വിഷയങ്ങളും സുഖം മുതലായ അനുഭവങ്ങളുമെല്ലാം കുടം പോലെ പ്രത്യക്ഷമായി അറിയാന്‍ കഴിയുന്നത് നിത്യബോധസ്വരൂപമായ ആത്മാവിന്റെ പ്രകാശത്തിലാണ്.

ജ്ഞാനസ്വരൂപമായ ആത്മാവ്

യാതൊന്നിനാല്‍ ഈ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നുവോ ഇതിനെ മറ്റൊന്നും വ്യാപിക്കാതിരിക്കുന്നുവോ അതാണ് ആത്മാവ്. സ്വയം പ്രകാശ സ്വരൂപിയായ യാതൊന്ന് പ്രകാശിക്കുമ്പോള്‍ അതിന്റെ പ്രതിഫലനമെന്ന പോലെ ഈ പ്രപഞ്ചം...

വിവേകചൂഡാമണി- പ്രതലം മങ്ങിയാല്‍ പ്രതിബിംബവും മങ്ങും

പ്രതിഫലിക്കേണ്ട പ്രതലം മങ്ങിയാല്‍ പ്രതിബിംബവും മങ്ങും. പ്രതലത്തിന്റെ ഇളക്കമോ മാലിന്യ പോരായ്മകളോ പ്രതിബിംബത്തേയും ബാധിക്കും. ബുദ്ധിയില്‍ ബാധിക്കുന്ന തമസ്സും രജസ്സുമാണ് സത്വത്തെ മലിനപ്പെടുത്തരുത്.

മഹാത്ഭുതമായ മായ

മഹാത്ഭുതാനിര്‍വചനീയരൂപാമായ സത്തുമല്ല അസത്തുമല്ല. സത്തും അസത്തും കൂടി ചേര്‍ന്നതുമല്ല. ഉള്ളതോ ഇല്ലാത്തതോ രണ്ടും കൂടിച്ചേര്‍ന്നതോ അല്ല. അത് ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതോ വേറിടാത്തതോ അല്ല. രണ്ടും കൂടിച്ചേര്‍ന്നതോ...

Page 3 of 8 1 2 3 4 8

പുതിയ വാര്‍ത്തകള്‍