Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിത്യനായ ആത്മാവ്

ആത്മാവിന്റെ അനശ്വരതയെക്കുറിച്ച് വിവരിക്കുന്നു.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 15, 2020, 06:00 am IST
inSamskriti

ആത്മാവിന്റെ അനശ്വരതയെക്കുറിച്ച് വിവരിക്കുന്നു.

ശ്ലോകം 134

ന ജായതേ നോ മ്രിയതേ ന വര്‍ദ്ധതേ

ന ക്ഷീയതേ നോ വികരോതി നിത്യ:

വിലീയമാളനേപി വപുഷ്യമുഷ്മിന്‍

ന ലീയതേ കുംഭ ഇവാംബരം സ്വയം

ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. വര്‍ദ്ധിക്കുകയോ ക്ഷയിക്കുകയോയില്ല. നിത്യനായതിനാല്‍ അതിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ദേഹം നശിച്ചാലും ആത്മാവ് നശിക്കുന്നില്ല. പാത്രം ഉടഞ്ഞാലും അതിനുള്ളിലെ ആകാശം നശിക്കാത്തത് പോലെയാണിത്.

ആത്മാവിന് ജനന മരണങ്ങളോ വൃദ്ധിക്ഷയങ്ങളോ ഇല്ലെന്ന് പറഞ്ഞാല്‍ അതിന് ഒരു തരത്തിലുള്ള മാറ്റവും ഇല്ല എന്നര്‍ത്ഥം. ആത്മാവ് നിത്യന്‍ ആയതിനാലാണിത്.  അതായത് എന്നും എപ്പോഴും എല്ലായിടത്തും ഒരുപോലെയുള്ളതാണ് ആത്മാവ്.

ഉണ്ടായി, നിലനിന്ന് നശിക്കുന്നത് പല പേരുകളിലും രൂപങ്ങളിലുമായിരിക്കുന്ന ജഗത്താണ്. പല തരത്തിലുള്ള ശരീരങ്ങളെ കൊണ്ട് നിറഞ്ഞ ഈ ലോകത്തിന്റെ സ്വഭാവമാണ് മാറ്റം. എല്ലാ സ്ഥൂല ശരീരങ്ങളും ഉണ്ടായി, ജനിച്ച്, വര്‍ദ്ധിച്ച്, മാറ്റങ്ങള്‍ക്ക് വിധേയമായി, ക്ഷയം സംഭവിച്ച്, നശിക്കുന്നവയാണ്. ഈ ആറ് തരത്തിലുള്ള മാറ്റങ്ങള്‍ എല്ലാ ജീവജാലങ്ങളിലും കാണാം. മാറ്റങ്ങള്‍ എല്ലാം ഉണ്ടാകണമെങ്കില്‍ മാറ്റമില്ലാത്ത ആധാരം വേണം. അതാണ് ആത്മാവ്. അതിനെ ഒരു തരത്തിലുള്ള മാറ്റവും ബാധിക്കുന്നില്ല. ദേഹത്തിന് നാശമുണ്ടായാലും ആത്മാവിന് നാശമില്ല. ഇത് ആത്മാവിന്റെ നിത്യത്വത്തെ കുറിക്കുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്ന് കാലത്തിലും നിലനില്‍ക്കുന്നതാണത് ഒരു തരത്തിലുള്ള മാറ്റമോ നാശമോ അതിനില്ല. ശൈശവം, ബാല്യം, കൗമാരം, യൗവനം, മധ്യവയസ്സ്, വാര്‍ധക്യം തുടങ്ങിയ എല്ലാ ദശകളിലും അത് മാറ്റമില്ലാതെയിരിക്കുന്നു. ശരീരം മുതലായ എല്ലാ ഉപാധികള്‍ക്കും ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളേയും പ്രകാശിപ്പിച്ച് ആത്മാവ് മാറ്റമില്ലാതെയിരിക്കുന്നു.

ജനന മരണങ്ങളും വൃദ്ധിക്ഷയങ്ങളുമില്ലാത്തതിനാലാണ് ആത്മാവിനെ നിത്യന്‍ എന്ന് വിശേഷിപ്പിച്ചത്. മാറ്റമുള്ളതൊക്കെ അനിത്യമാണ്.ജനിക്കാത്ത ഒന്നിന് ജനനത്തിന് ശേഷമുള്ള അവസ്ഥകളോ നാശമോ ഉണ്ടാകുകയില്ല. ആത്മാവിന് ജനനമില്ലാത്തതിനാല്‍ നാശമുള്‍പ്പടെയുള്ള ഒന്നുമില്ല.അതിന് മാറ്റമില്ല മറ്റൊന്നിലും മാറ്റത്തേയും ഉണ്ടാക്കുന്നില്ല.

ഉപനിഷത്തിലെ മന്ത്രങ്ങളും ഭഗവദ് ഗീതയിലെ ശ്ലോകങ്ങളും പറയുന്ന ആശയമാണ് ഇവിടെ അതേപടി പറഞ്ഞിരിക്കുന്നത്.ആത്മാവിന്റെ നിത്യത്വത്തെക്കുറിച്ച് ബോധിപ്പിക്കാനാണ് ദേഹം നശിച്ചാലും നശിക്കില്ല എന്ന് പറഞ്ഞത്.നീര്‍കുമിളപൊട്ടിയാലും അതിനകത്തെ വായുവിന് നാശമില്ല. അത് അന്തരീഷവായുവിനോട് ചേരുന്നു.

കുടത്തിന്റെ അകത്തുള്ള ആകാശം കുടം ഉടഞ്ഞാലും നശിക്കില്ല. അത്  പുറത്തെ മഹാകാശവുമായി ചേരുന്നു അഥവാ മഹാകാശമായിത്തീരുന്നു. ഇതു പോലെ ചുമരുകള്‍ നീക്കിയാല്‍ മുറിയിലെ ആകാശത്തിനും മഹാകാശമായി മാറാം.സ്ഥൂല, സൂക്ഷ്മ കാരണ ശരീരങ്ങളുടെ നശിച്ചാലും ആത്മാവ് നശിക്കുന്നില്ല. അത് പരമാത്മാവായിത്തീരുന്നു.ഏങ്ങും എവിടെയും നിറഞ്ഞു  നില്‍ക്കുന്ന അനന്ത ബോധസ്വരൂപം തന്നെയാണത്.ദേഹം മുതലായ ഉപാധികളുടെ പരിമിതികള്‍ ഇല്ലാതാകുമ്പോഴാണ് ജീവാത്മാവിന് പരമാത്മാവാകാന്‍ കഴിയുക.  പരമാത്മാ സ്വരൂപികളായ  നാം അജ്ഞാനം മൂലം പരിമിതരായ ജീവന്‍മാരായി തോന്നുകയാണ്. അറിവില്ലായ്‌മയുടെ ഈ വാസനാ മറനീങ്ങിയാല്‍ ശുദ്ധ ബോധസ്വരൂപമായിത്തീരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

India

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

Kerala

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

Kerala

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.