Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേക വിജ്ഞാനത്തിന്റെ കരുത്ത്

അസ്ത്രശസ്ത്രങ്ങളെ കൊണ്ടോ വായുവിനെ കൊണ്ടോ അഗ്നിയെ കൊണ്ടോ കോടിക്കണക്കിനുള്ള കര്‍മങ്ങളെ കൊണ്ടോ നശിപ്പിക്കാവുന്ന ഒന്നല്ല സംസാര ബന്ധനം. ഈശ്വരാനുഗ്രഹം കൊണ്ടും അന്തഃകരണ ശുദ്ധിയാലും നല്ലപോലെ മൂര്‍ച്ച കൂട്ടിയ വിവേകവിജ്ഞാനമാകുന്ന വാളുകൊണ്ട് മാത്രമേ ഈ ബന്ധനത്തെ ഛേദിക്കാനാവൂ.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 26, 2020, 03:00 am IST
inSamskriti

ആത്മാനാത്മ വിവേകം

അടുത്ത 7 ശ്ലോകങ്ങളിലായി ആത്മാവിനെയും അനാത്മാവിനേയും വിവേചിച്ച് അറിയുന്നു.

എങ്ങനെയാണ് ബന്ധമോചനം ഉണ്ടാകുന്നത്? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആദ്യം .

ശ്ലോകം 147

നാസ്‌ത്രൈര്‍ ന ശസ്‌ത്രൈരനിലേന വഹ്നിനാ

ഛേത്തും ന ശക്യോ ന ച കര്‍മ്മ കോടിഭിഃ

വിവേക വിജ്ഞാന മഹാസിനാവിനാ

ധാതുഃ പ്രസാദേന സിതേന മഞ്ജുനാ

അസ്ത്രശസ്ത്രങ്ങളെ കൊണ്ടോ വായുവിനെ കൊണ്ടോ അഗ്നിയെ കൊണ്ടോ കോടിക്കണക്കിനുള്ള കര്‍മങ്ങളെ കൊണ്ടോ നശിപ്പിക്കാവുന്ന ഒന്നല്ല സംസാര ബന്ധനം. ഈശ്വരാനുഗ്രഹം കൊണ്ടും അന്തഃകരണ ശുദ്ധിയാലും നല്ലപോലെ മൂര്‍ച്ച കൂട്ടിയ വിവേകവിജ്ഞാനമാകുന്ന വാളുകൊണ്ട് മാത്രമേ ഈ ബന്ധനത്തെ ഛേദിക്കാനാവൂ.

സംസാര ബന്ധത്തെ എന്തൊക്കെ കൊണ്ട് മറികടക്കാനാവില്ല എന്നും ഏതു കൊണ്ട് ആ ബന്ധനം അറുത്ത് കളയാമെന്നും ഇവിടെ വ്യക്തമാക്കുന്നു.വിവേക വിജ്ഞാനമാണ് ഏറ്റവും പ്രധാനം. എന്താണ് വിവേകം? വേര്‍തിരിച്ച് അറിയാന്‍ കഴിയല്‍ തന്നെ. എന്തിനെയാണ് വേര്‍തിരിച്ച് അറിയേണ്ടത്? ആത്മാവിനേയും അനാത്മാവിനേയും തമ്മില്‍.

അനാത്മാവിനെ ആത്മാവെന്ന് തെറ്റിദ്ധരിച്ചതുമൂലമാണ് എല്ലാ സംസാര ദുരിതങ്ങളും വന്നു പെട്ടത്. തെറ്റിദ്ധാരണ നീങ്ങിയാലേ ക്ലേശങ്ങള്‍ നീങ്ങുകയുള്ളൂ.നമുക്ക് സാധാരണഗതിയില്‍ അറിയാവുന്ന സാധനങ്ങളെ കൊണ്ടൊന്നും സംസാര ബന്ധനം അറുത്ത് മാറ്റാനാവില്ല. അതിനെ നശിപ്പിച്ചു കളയാനാവില്ല.

അസ്ത്രത്തിനും ശസ്ത്രത്തിനും സംസാരക്കെട്ട് പൊട്ടിക്കാന്‍ കഴിയില്ല. പ്രയോഗിച്ചു കഴിഞ്ഞാല്‍ തിരിച്ച് വരാത്തതാണ് അസ്ത്രം. വിട്ടയാളുടെ കൈയില്‍ തന്നെ തിരികെ വന്നു ചേരുന്നത് ശസ്ത്രവും. കൈയില്‍ തന്നെ പിടിച്ച് ഉപയോഗിക്കുന്നവയെല്ലാം ശസ്ത്രത്തില്‍ പെടും. പ്രധാനമായും ലോഹമയമാണത്. ഇത്തരത്തിലുള്ള ആയുധങ്ങളെ കൊണ്ട് എന്തും നശിപ്പിക്കാനാവും. എന്നാല്‍  എന്തു തന്നെയായാലും, ഏത് തരത്തിലുള്ള ഒരായുധത്തിനും സംസാരബന്ധനത്തെ ഭേദിക്കാന്‍ കഴിയുകയില്ല.

ഞാന്‍ ദേഹമാണ് എന്ന വ്യാമോഹവും അതേ തുടര്‍ന്നുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും നീക്കാന്‍ ആയുധങ്ങള്‍ക്കാവില്ല.

പ്രകൃതിയുടെ നേരിട്ടുള്ള നശീകരണ ശക്തികള്‍ പോലും അതിന് മുന്നില്‍ തോറ്റു പോകും. കാറ്റിനും അഗ്നിയ്‌ക്കും ഒട്ടുമിക്കതിനേയും ഇല്ലാതാക്കാനാവും. കാറ്റ് എല്ലാറ്റിനേയും വരട്ടിയുണക്കുന്നു, പറത്തി വീഴ്‌ത്തി തവിടുപൊടിയാക്കുന്നു. തീയ്‌ക്ക് എല്ലാറ്റിനേയും ചുട്ടെരിക്കാനുമാകും. പക്ഷേ ഇതൊന്നും സംസാര ബന്ധത്തെ നശിപ്പിക്കാന്‍ പോരാ.

ഇനി എന്തൊക്കെ തരത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്താലും അജ്ഞാന ബന്ധനത്തെ ഇല്ലാതാക്കാനാവില്ല. എല്ലാ കര്‍മ്മങ്ങള്‍ക്കും കാരണമായത് അവിദ്യയായതിനാല്‍ കോടികണക്കിന് കര്‍മങ്ങള്‍ ചെയ്താലും അത് നീങ്ങില്ല.

വിവേക വിജ്ഞാനമാകുന്ന കരുത്തുറ്റ വലിയ വാളുകൊണ്ട് വേണം അജ്ഞാന ബന്ധനത്തെ അറുത്ത് മുറിയ്‌ക്കാന്‍. അന്തഃകരണ ശുദ്ധി കൊണ്ട് നല്ലതുപോലെ മൂര്‍ച്ച കൂട്ടിയതാകണം ഈ വിവേകമാകുന്ന വാള്‍. ധാതു പ്രസാദം എന്ന വാക്ക് നമ്മുടെ ഉള്ളം ശുദ്ധമാക്കേണ്ടതിനെ കാണിക്കുന്നു. ഒപ്പം തന്നെ ഈശ്വരാനുഗ്രഹത്തേയും.

ഈശ്വരന്റെ കനിവ് കൊണ്ട് മാത്രമേ ബന്ധനം വിച്ഛേദിക്കാനാവൂ.വിവേക വിചാരം ചെയ്യണമെങ്കില്‍ ഉള്ളം നന്നായി ശുദ്ധമാകണം. വാസനകള്‍ ഒടുങ്ങുമ്പോഴേ മനസ്സിലെ വിക്ഷേപങ്ങളടങ്ങി ശാന്തമാകൂ. അങ്ങനെ പ്രസന്നവും ശാന്തവുമായ മനസ്സും അതിലൂടെ മറനീങ്ങി തെളിഞ്ഞ ബുദ്ധിയും ചേര്‍ന്നാല്‍ വിവേക വിചാരം തീക്ഷ്ണമാകും. ഈശ്വരകൃപയാലുള്ള വിവേകം ദൃഢതരമാകും.

ഈ  വിവേക വാളിനാല്‍ ബന്ധനത്തെ അരിഞ്ഞ് വീഴ്‌ത്തുക തന്നെ വേണം.

Tags: സംസ്‌കൃതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.