Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തമോഗുണത്തിന്റ വിപത്തുക്കള്‍

വിവേകചൂഡാമണി 94

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 19, 2020, 05:54 am IST
inSamskriti

അനാത്മാവിനെ ആത്മാവായി തെറ്റിദ്ധരിക്കുന്ന

ജീവന്റെ ബന്ധനത്തെക്കുറിച്ച് വിശദമാക്കുന്നു.

ശ്ലോകം 138

അതസ്മിന്‍ സദ് ബുദ്ധി: പ്രഭവതി  

വിമൂഢസ്യ തമസാ

വിവേകാഭാവാദ് വൈ സ്ഥുരതി  

ഭുജഗേ രജ്ജുധിഷണാ

തതേളനര്‍ത്ഥവ്രാതൗ നിപതതി  

സമാദാതുര ധിക:

തതോ യോളസദ്ഗ്രാഹ: സ ഹി ഭവതി  

ബന്ധ: ശൃണു സഖേ

അജ്ഞാനത്തിന്റെ കൂരിരുട്ടിനാല്‍ വിമൂഢനായാല്‍ ‘അതല്ലാത്തതിനെ അതെന്ന് ‘ തെറ്റിദ്ധരിക്കും.വിവേകമില്ലായ്‌മ മൂലമാണ് പാമ്പിനെ കയറായി തോന്നിക്കുന്നത്.ഈ അബദ്ധ ധാരണമൂലം അതിനെ ചെന്ന് എടുത്താല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു. അതിനാല്‍ കൂട്ടുകാരാ കേള്‍ക്കൂ… അനാത്മാവിനെ ആത്മാവെന്ന് കരുതുന്നതിനെയാണ് ബന്ധനം എന്ന് പറയുന്നത്. അസത്തിനെ സത്യമെന്ന് കരുതുന്നത് തന്നെ ബന്ധം.

അത് അല്ലാത്തതിനെ മറ്റൊന്നില്‍ അതാണെന്ന് കരുതുന്നതാണ്  വ്യാമോഹം. പാമ്പിനെ കയറാണെന്ന് കരുതുംപോലെ. അസത്തും അനാത്മാവുമായ ശരീരത്തില്‍ ആത്മാമാവാണെന്ന ബോധം.ഇതിനെ അദ്ധ്യാസം എന്ന് പറയുന്നു. അറിവില്ലായ്‌മ മൂലം വളരെ വിമൂഢനായവര്‍ക്കാണ് ഈ തെറ്റിദ്ധാരണയുണ്ടാവുക. സത്യബോധം ഇല്ലായ്‌മ എന്ന തമോഗുണത്തില്‍ നിന്നാണ് ഈ മൂഢത വന്നു പെടുന്നത്. തമസ്സ് മൂലം നമ്മളുടെ വിവേക ബുദ്ധി നഷ്ടപ്പെടുമ്പോഴാണ് വ്യാമോഹിതരാകുന്നത്.

സ്വപ്‌നത്തിലും ഉറക്കത്തിലും തമസ്സ് ബാധിക്കുന്നുണ്ട്. അതുകൊണ്ട് ആ സമയങ്ങളില്‍ പുറംലോകത്തെ അറിയാന്‍ കഴിയുന്നില്ല. ഉണരുമ്പോള്‍ ഈ തമസ്സ് നീങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഉണര്‍ന്നിരിക്കുമ്പോഴത്തെ തമോഗുണം ബുദ്ധിയില്‍ മറയേയും മനസ്സില്‍ വിക്ഷേപത്തേയുമുണ്ടാക്കി ഓരോരുത്തരേയും കഷ്ടപ്പെടുത്തുന്നു.

ലഹരി ഉള്ളില്‍ ചെന്നാല്‍ ആളുകളുടെ സ്വബോധവും വിവേകവും നഷ്ടപ്പെടുംപോലെയാണിത്. വാസ്തവത്തിലുള്ളതിനെതിരിച്ചറിയാനാവില്ല. ജാഗ്രത്തില്‍ പൂര്‍ണ്ണമായും ഉള്ള വിവേകശക്തി വ്യാമോഹത്തില്‍ പെടുമ്പോള്‍ വളരെ വളരെ കുറവ് മാത്രമായിരിക്കും. അരണ്ട വെളിച്ചത്തില്‍ കയര്‍ കിടക്കുന്നത് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കപ്പെടും. മറ്റ് ചിലപ്പോള്‍ നേരെ തിരിച്ചും. കയറാണെന്ന് കരുതി പാമ്പിനെ ചെന്നെടുക്കാന്‍ നോക്കിയാലുള്ള പ്രശ്‌നങ്ങള്‍ പറയേണ്ടതില്ലല്ലോ.

കയറില്‍ പാമ്പിനെ കണ്ടാലും പാമ്പില്‍ കയറിനെ കണ്ടാലും അപകടമാണ്. തമസ്സിന്റെ മായാമറ കാരണം വാസ്തവത്തില്‍ ഉള്ളതിനെ മറച്ച് ഇല്ലാത്ത മറ്റൊന്നിനെ കാണുതായി തോന്നിപ്പിക്കും. വിറകു കൊള്ളിയാണെന്ന് കരുതി വിറകു കൂട്ടത്തില്‍ കിടക്കുന്ന പാമ്പിനെ കയറിപ്പിച്ചിട്ടുള്ളത് പലര്‍ക്കും അനുഭവമുണ്ടാകാം.

അങ്ങനെയെങ്കില്‍ അനാത്മാവിനെ ആത്മാവെന്ന് തെറ്റിദ്ധരിച്ചാല്‍ എന്തൊരാപത്തായിരിക്കും. താന്‍ ശരീരമാണ് എന്നതാണ് ഏറ്റവും വലിയ തെറ്റിദ്ധാരണ. ദേഹമാണ് ഞാന്‍ എന്ന ധാരണ മൂലം ആസക്തി കൂടും. ഒപ്പം അതുമായി ബന്ധപ്പെട്ട് ജീവിത ക്ലേശങ്ങളും. അസത്തായ ദേഹത്തെ വിടാതെ പിടിച്ചിരിക്കുക എന്നതാണ് ബന്ധം.

നശിക്കുന്നതും മാറ്റങ്ങള്‍ക്ക് വിധേയമായതുമായ അസത്തായ ശരീരം മുതലായ അനാത്മ വസ്തുക്കള്‍ ആത്മാവെന്ന് കരുതുന്നത് തന്നെയാണ് ബന്ധനം.ശിഷ്യനെയോ തന്നെ കേള്‍ക്കുന്നവരേയോ തന്നെ സഖേ.. എന്ന് കരുണയോടെ ഗുരു അഭിസംബോധന ചെയ്തിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.