Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ് നിത്യശുദ്ധം

വിവേകചൂഡാമണി 108

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 2, 2020, 05:31 am IST
in Samskriti

അന്നമയകോശ വിചാരം തുടരുന്നു.

ശ്ലോകം 157

ദേഹതദ്ധര്‍മ്മ തത്കര്‍മ്മ  

തദവസ്ഥാദി സാക്ഷിണഃ

സത ഏവ സ്വതഃസിദ്ധം  

തദ് വൈലക്ഷണ്യമാത്മനഃ

ദേഹത്തിന്റെയും അതിന്റെ ധര്‍മ്മങ്ങളുടേയും കര്‍മ്മങ്ങളുടേയും അവസ്ഥകളുടേയും സാക്ഷിയായി സദാ നിലകൊള്ളുന്ന ആത്മാവ് അവയില്‍ നിന്നെല്ലാം വേറിട്ടവനാണെന്നത് സ്വതഃസിദ്ധമാണ്. ഓരോ ജീവിയുടേയും ശരീരം ഓരോ തരത്തിലുള്ളതാണ്. ഒരാളില്‍ മറ്റൊരാളും ഒരു ജന്തുവില്‍ അതേ വര്‍ഗ്ഗത്തില്‍ പെട്ട മറ്റൊരു ജന്തുവും വേറെയാണ്. ദേഹം പൊതുവെ നാല് തരം. ഭൂമി പിളര്‍ന്ന് കിളിര്‍ത്ത് വരുന്നത് – ഉദ്ഭിജം, വിയര്‍പ്പ് -അഴുക്ക് മുതലായവയില്‍ നിന്നുണ്ടാകുന്നത് -സ്വേദജം, മുട്ടപൊട്ടി വിരിയുന്നത് -അണ്ഡജം, പ്രസവത്തിലൂടെ പുറത്ത് വരുന്നത് – ജരായുജം എന്നിങ്ങനെയാണ്. ആത്മാവ് ഈ ദേഹങ്ങളില്‍ നിന്നെല്ലാം വേറിട്ടവനാണ്.

ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയെയാണ് ദേഹ ധര്‍മ്മങ്ങളായി പറയുന്നത്.ഇവയൊന്നും ആത്മാവല്ല. ഇഷ്ടത്തെ നേടാനും അനിഷ്ടത്തെ നീക്കാനും വേണ്ടി ചെയ്യുന്ന നടത്തം, പോക്കും വരവും, എടുക്കല്‍, പിടിക്കല്‍, കളയല്‍ എന്നിവയാണ് ദേഹ കര്‍മ്മങ്ങള്‍. ഇവയും ആത്മാവല്ല.

ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെയുള്ളവയാണ് അവസ്ഥകള്‍. അതില്‍ തന്നെ സ്വാസ്ഥ്യം, രോഗം,ജരാനരകള്‍ തുടങ്ങിയവയും പെടും. ആദി എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ തടിക്കലും മെലിയലും നില്‍പും ഇരിപ്പും കിടപ്പുമൊക്കെയായി എന്തൊക്കെയുണ്ടോ അവയെന്ന് അറിയണം. ഇപ്പറഞ്ഞവയൊന്നും ആത്മാവല്ല.  

ശരീരത്തിന്റെ എല്ലാ ധര്‍മ്മങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും അവസ്ഥകള്‍ക്കും സാക്ഷിയായിരിക്കുന്നതാണ് ആത്മാവ്. അത് ഒരു മാറ്റവുമില്ലാതെ അന്തര്യാമിയായി ഓരോന്നിലും  കുടികൊള്ളുന്നു.

ആത്മാവ് ഇവയ്‌ക്കെല്ലാം സാക്ഷി എന്ന് പറഞ്ഞാല്‍ മറ്റൊരു കാരണവും കൂടാതെയിരിക്കുന്നതാണ്. അവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ഇവയുടെ ഒന്നും സഹായമില്ലെങ്കില്‍ ആത്മാവിന് നിലനില്‍പ്പുണ്ട്. ആത്മസാന്നിദ്ധ്യമില്ലാതെ ഇപ്പറഞ്ഞയ്‌ക്ക് നിലകൊള്ളാനുമാവില്ല. അത് ദൃക്കാണ് ദൃശ്യമല്ല. കാണുന്ന ആള്‍ ഒരിക്കലും കാഴ്ചവസ്തു ആവില്ല. അതിനാല്‍ ജഡവും ദൃശ്യ വസ്തുവുമായ ദേഹം ആത്മാവല്ല.

ശ്ലോകം 158

ശല്യരാശിര്‍മാംസലിപ്‌തോ  

മലപൂര്‍ണ്ണോളതികശ്മലഃ

കഥം ഭവേദയം വേത്താ

സ്വയമേതത് വിലക്ഷണഃ

മാംസത്താല്‍ പൊതിഞ്ഞതും മലം നിറഞ്ഞതും അത്യന്തം അശുദ്ധവുമായ എല്ലിന്‍ കൂടായിട്ടുള്ള ഈ ദേഹം അതില്‍ നിന്നൊക്കെ വേറിട്ടതും അതിനെ അറിയുന്നതുമായ ആത്മാവാകുന്നത് എങ്ങനെ?

ശരീരത്തിന്റെ സൗന്ദര്യത്തില്‍ മതിമറന്ന് നില്‍ക്കുന്ന നമ്മളോട് വീണ്ടും അതിന്റെ വൃത്തികേടിനെയും അനാത്മത്വത്തേയും ചോദ്യരൂപത്തില്‍ കാട്ടിത്തരുകയാണ്. അത്രത്തോളം അമംഗളമായ ഒന്നിന് എങ്ങനെ ആത്മാവാകാന്‍ കഴിയും എന്നാണ് ചോദ്യം. ശരീരത്തില്‍ ഭ്രമിച്ച് നടന്ന് ഞാന്‍ ഈ ശരീരമാണെന്ന് കരുതുമ്പോള്‍ അതിലും വലിയൊരു മണ്ടത്തരമില്ലെന്നറിയുക. മാംസവും മലവുമൊക്കെ നിറഞ്ഞ, എല്ലിന്‍ കൂട് മാത്രമായ ഈ ശരീരമൊരിക്കലും ആത്മാവല്ല. വെറും മാംസപിണ്ഡത്തിന് എങ്ങനെ ആത്മാവാകാനാകും? ഈ മലിന വസ്തുക്കളുടെ കൂമ്പാരമായ ശരീരത്തിന് നിന്ന് വേറിട്ടതാണ് നിത്യ ശുദ്ധവസ്തുവായ ആത്മാവ്. അത് വേത്താവാണ്. വേത്താ എന്നാല്‍ അറിയുന്നവന്‍. ഈ ശരീരത്തിനെ എല്ലാ തരത്തിലും അറിയുന്നവനാണ് ആത്മാവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.