എസ്.കെ

എസ്.കെ

കുടുംബ സംസ്‌കാരത്തിന് മാര്‍ഗദീപം

''കര്‍ക്കടകം മലയാളികള്‍ക്ക് രാമായണ മാസമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ വരികള്‍ മന്ദ്രമനോഹരമായി മുഴങ്ങുന്ന ദിനങ്ങള്‍. പാടിയും പറഞ്ഞും എത്രയോ വട്ടം കേട്ടിട്ടും...

കവര്‍ പ്രകാശനോത്സവം

കവര്‍ പ്രകാശനത്തിന്റെ ഉപജ്ഞാതാവ് ആരെന്നറിയില്ല. ആരായാലും ആ മാന്യദേഹം പുസ്തകമെഴുത്തുകാര്‍ക്കും ഇതര സാഹിത്യജീവികള്‍ക്കും മുന്നില്‍ അനന്തസാധ്യതകളുടെ വാതിലാണ് തുറന്നിട്ടിരിക്കുന്നത്. പ്രകാശനച്ചടങ്ങിലൂടെ പുസ്തകം പ്രചരിപ്പിക്കാനാഗ്രഹിക്കുന്നവരെല്ലാം ആ ഉപജ്ഞാതാവിനെ സ്‌നേഹാദരങ്ങളോടെ...

നവംബറിലെ മലയാളപ്രേമം

യോഗങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും തന്നെയാണ് ഇത്തവണയും ഒരാഴ്ചത്തെ മലയാള പ്രേമം പൂവിട്ടപ്പോള്‍ മലയാളിക്ക് കിട്ടിയത്. ആവര്‍ത്തന വിരസത എത്രയേറെ അരോചകമാകുമെന്നറിയണമെങ്കില്‍, ഭാഷാവാരാചരണകാലത്തെ രചനകളില്‍ ചിലത് വായിച്ചാല്‍ മതി....

ഓണസാഹിത്യം സമൃദ്ധം

ഭീമാകാരനായ മാവേലിയുടെയും ഒരു ഭൂഖണ്ഡത്തിന്റെ വലുപ്പമുള്ള പൂക്കളത്തിന്റെയും ചിത്രങ്ങളും ഓണസാഹിത്യവാചകമടിയും കൊണ്ടാണ് ചിങ്ങമാസം പിറന്നാല്‍ മാധ്യമങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്.

പുസ്തകവാര്‍ഷികം കൊണ്ടാടാം!

ആവശ്യക്കാര്‍ക്ക് ഔചിത്യമില്ല. ചില ആഘോഷക്കാര്‍ക്കും ഔചിത്യമില്ല. വയലാറിന്റെ 'ബലികുടീരങ്ങളേ' എന്നുതുടങ്ങുന്ന ഗാനത്തിന് 65 വയസ്സായതായി വാര്‍ത്തകണ്ടു. 65 സവിശേഷതയെന്താണാവോ? എന്തായാലും ഇനി 66-ാം വയസ്സിനായി കാത്തിരിക്കാം. ആഘോഷജ്വരം...

നാക്കുപിഴയുടെ ആനുകൂല്യം

ചിലര്‍ നാക്കുപിഴ ശീലമാക്കിയിട്ടുള്ളവരാണ്! ഇക്കൂട്ടര്‍ ആരെക്കുറിച്ചും എന്തും പറയും! 'നാക്കുപിഴ'യാണെന്നുപറഞ്ഞാല്‍ പ്രസ്താവം പിന്‍വലിക്കുകയോ മാപ്പുചോദിക്കുകയോ വേണ്ട! വിവാദപ്രസ്താവനകളുണ്ടായി ഏറെ നാള്‍ കഴിഞ്ഞാണ് ചിലര്‍ 'നാക്കുപിഴ'കളുടെ ലിസ്റ്റ് പുറത്തിറക്കുന്നത്!...

പ്രകൃതിജീവനം രാമായണത്തില്‍

വൃക്ഷലതാദികളുടെ വൈവിധ്യവും സമൃദ്ധിയും സൗന്ദര്യവും ഇവിടെ പൂത്തുലയുന്നു. മാവ്, വാഴ, ഇലഞ്ഞി, പ്ലാവ്, അമ്പഴം, നീര്‍മരുത്, വെറ്റിക്കൊടി, ജാതി, തെങ്ങ്, കവുങ്ങ്, മന്ദാരം, ആവണക്ക് മുതലായ മരങ്ങളും...

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം

വിദ്യാഭ്യാസ പുരോഗതിക്കൊപ്പം സാമൂഹിക തിന്മകളും വളര്‍ന്നുകൊണ്ടിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു കാര്യമായ തകരാറുണ്ടെന്നാണല്ലോ ഈ തിക്തയാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വഭാവരൂപവത്ക്കരണത്തിനുതകാത്ത വിദ്യാഭ്യാസം നിരര്‍ഥകമാണെന്ന് ഗാന്ധിജിയടക്കമുള്ള മഹാന്മാര്‍ പറഞ്ഞതും നമ്മുടെ...

ഓര്‍മസാഹിത്യം വളരുന്നു

ഒരാളുടെ ഓര്‍മദിനം അയാളുടെ ജന്മദിനമാണോ ചരമദിനമാണോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഓര്‍മയെഴുത്തുകാര്‍ക്ക് 'ദിനഭേദ'മില്ല. ചിലര്‍ ജനനദിനം ഓര്‍മദിനമാക്കുന്നു. മറ്റുചിലര്‍ക്ക് ചരമദിനമാണ് ഓര്‍മദിനം. രണ്ടുദിനങ്ങളിലും ഓര്‍മയുടെ ചുരുളുകള്‍ നിവര്‍ത്തി ഓര്‍മസാഹിത്യത്തെ...

തലക്കെട്ടു വായിച്ചാല്‍…

പച്ചത്തേങ്ങ സംഭരണത്തിന് വേഗം കൂട്ടാന്‍ പുതിയ 45 കേന്ദ്രങ്ങള്‍ തുറക്കുന്നു എന്നാണ് വാര്‍ത്ത. തലക്കെട്ട് വായിച്ചാല്‍ 45 കേന്ദ്രങ്ങളില്‍ തേങ്ങസംഭരണം കൂടി എന്നാണ് തോന്നുക.

അക്ഷരമാലയുടെ പേരില്‍

അക്ഷരമാല ഏതു ക്ലാസില്‍, എങ്ങനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല

ജീര്‍ണിച്ച പൂരസാഹിത്യം

പക്ഷേ, പൂരസാഹിത്യത്തില്‍ ഇക്കുറിയും പഴമ മാത്രമേ കണ്ടുള്ളൂ. ആരവം ഉയര്‍ത്തി, ആവേശത്തിരയിളക്കി, നാദ, താള വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്താണ് മാധ്യമങ്ങള്‍ ഇക്കുറിയും പൂരം ആഘോഷിച്ചത്!

വര്‍ധനയും മാറ്റവും

''അധികാരത്തിലുള്ള കേരളത്തില്‍ നില ഭദ്രമായി തുടരുന്നതിനും മറ്റു സംസ്ഥാനങ്ങൡ കരുത്തു വര്‍ധിപ്പിച്ചും ദേശീയരാഷ്ട്രീയത്തില്‍ തങ്ങളുടേതായ പങ്കു വഹിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയുടെ ആവേശമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കണ്ടത്.''

സ്തംഭനം! ഗര്‍ജ്ജനം!

ചിലര്‍ പണിമുടക്കില്‍ 'പങ്കെടുക്കും.' ചിലര്‍ പണിമുടക്കിനോട് 'ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.' ഐക്യദാര്‍ഢ്യ പ്രകടനമെന്നാല്‍ സന്ദര്‍ഭമനുസരിച്ച് വെറും പ്രഖ്യാപനമോ പങ്കാളിത്തമോ ആകാം

ആവര്‍ത്തനം അസഹ്യം

പത്രഭാഷയില്‍ പൊതുവെ കാണുന്ന വൈകല്യങ്ങളിലൊന്നാണ് ആവര്‍ത്തനം. ചെറിയ ചരമവാര്‍ത്തകളില്‍പ്പോലും പദങ്ങളുടെയും വാക്യങ്ങളുടെയും ആവര്‍ത്തനം കാണാം.

അനുശോചനസ്തുതികള്‍

'സഹോദന്‍', 'സഹോദരതുല്യന്‍', ''ഗുരു', 'ഗുരുതുല്യന്‍', 'പിതൃതുല്യന്‍'- ഇങ്ങനെ പോകുന്നു അനുശോചനക്കാര്‍ക്ക് മരിച്ചവരോടുണ്ടായിരുന്ന അടുപ്പത്തിന്റെ ഏറ്റക്കുറച്ചിലുകള്‍. 'ശാരീരികമായ കടുത്ത അവശതകള്‍ മറന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍' ആരും മറന്നില്ല. 'അനീതിക്കെതിരെ...

മാതൃഭാഷാദിന ചിന്തകള്‍ അമ്മയെ മറക്കുമ്പോള്‍

സ്വത്വം മറക്കുകയും സ്വന്തമായതിനെയെല്ലാം തള്ളിപ്പറയുകയും ചെയ്യുന്ന വലിയൊരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. മലയാളത്തെ പുച്ഛിക്കുകയും മലയാളം അറിയില്ലെന്നു പറയുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ ഈ വികലധാരണയുടെ സന്തതികളാണ്. ഉദ്യോഗസ്ഥ...

മെഡിസെപ്പില്‍ സര്‍ക്കാരിന്റേത് വഞ്ചന…

കേരളത്തിലെ ജീവനക്കാരും പെന്‍ഷന്‍കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെയും കോര്‍പ്പറേഷനിലെയും ജീവനക്കാരുമടക്കം 12 ലക്ഷം പേരാണ് മെഡിസെപ്പില്‍ അംഗങ്ങളായിട്ടുള്ളത്. 4800 രൂപ വച്ച് ഈ ഇനത്തില്‍ വര്‍ഷം 576 കോടി...

തത്വമസിയുടെ ഗാനാഖ്യാനങ്ങള്‍

മലയാളസിനിമയില്‍ അയ്യപ്പഭക്തിഗാനങ്ങള്‍ ഒട്ടേറെയുണ്ട്. അവയില്‍ തികച്ചും വ്യത്യസ്തമായ മൂന്ന് ഗാനങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മൂന്നും രചിച്ചത് വയലാര്‍ രാമവര്‍മ്മ.

സൗഹൃദത്തിന്റെ ഫലം

മാതൃകാപരമായ സൗഹൃദം കൊണ്ട് വികാരഭരിതമായ പല രംഗങ്ങളും രാമായണത്തിലുണ്ട്. താനും ദശരഥനും തമ്മിലുള്ള സുഹൃദ്ബന്ധത്തെക്കുറിച്ച് ജടായുവിന്റെ അനുസ്മരണം അവയിലൊന്നു മാത്രം.

മന്ത്രിമാരുടെ ധര്‍മം

തന്റെ മന്ത്രിയായ സുമന്ത്രരില്‍ ദശരഥനുള്ള മതിപ്പും വിശ്വാസവും പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നുണ്ട്. രാമാഭിഷേകത്തിനു വേണ്ടതെല്ലാം വസിഷ്ഠന്‍ പറയുന്നതു പോലെ ഒരുക്കിക്കൊടുക്കാന്‍ സുമന്ത്രരെയാണ് ദശരഥന്‍ ഏല്പിക്കുന്നത്. എല്ലാം ആ...

കോപം പരിത്യജിക്കുക

ഒരു കുടുംബത്തില്‍ അമിത കോപമുള്ള ഒരാളുണ്ടെങ്കില്‍ അയാള്‍ മാത്രമല്ല, മറ്റുള്ളവരും അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരും. കലി എന്ന കാര്‍കൊണ്ടല്‍ പ്രസന്നമായ കുടുംബാന്തരീക്ഷത്തെ ഇരുണ്ടതാക്കുന്നു. രാമായണത്തില്‍ അധമമായ...

താര്‍ക്കിക പ്രാധാന്യം

''സ്വകാര്യ ബാങ്കുകള്‍ സ്വതന്ത്ര ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളും സാര്‍വത്രിക സാമ്പത്തികനീതി കൈവരിക്കുന്നതിനും വിഘാതമാണെന്ന തിരിച്ചറിവാണ് ബാങ്ക് ദേശസാല്‍ക്കരണം സാധ്യമാക്കിയത്.''--

‘എടാ’- എത്ര സുന്ദരമായ പദം!

കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം 'എടാ' എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും 'എടാ' എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും 'എടാ'യുടെ വശ്യതയോ...

മതില്‍, ശൃംഖല, ഭൂപടം…

എന്താണീ മനുഷ്യ ഭൂപടം? ഒരു സുഹൃത്ത് ഈയിടെ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മനുഷ്യഭൂപടം നിര്‍മിക്കുമെന്ന വാര്‍ത്ത വായിച്ചിട്ടാവും അദ്ദേഹം ഇങ്ങനെ ചോദിച്ചത്. പെട്ടെന്ന് ഉത്തരം...

തമസ്സല്ലോ സുഖപ്രദം!

'വിജ്ഞാന കൈരളി'യുടെ ഡിസംബര്‍ ലക്കത്തില്‍ 'മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠം എത്തുമ്പോള്‍' എന്ന ലേഖനമുണ്ട്. മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ലേഖകന്‍...

സാംസ്‌കാരിക നായകരുടെ സ്വന്തം നാട്

മാധ്യമങ്ങളിലും വേദികളിലും ആവര്‍ത്തിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് 'സാംസ്‌കാരിക നായകര്‍.' ഇതിന്റെ ഏകവചനം 'സാംസ്‌കാരിക നായകന്‍' എന്നാണ്. എങ്കിലും ബഹുവചനമായ 'സാംസ്‌കാരിക നായകര്‍'ക്കാണ് ഏറെ പ്രചാരം. ഒറ്റയ്ക്കു നില്‍ക്കാന്‍ തക്ക...

കലോത്സവ കൗതുകങ്ങള്‍ – പത്രങ്ങളില്‍ നിന്ന്

''വരും വര്‍ഷങ്ങളിലെ കലോത്സവങ്ങള്‍ ചെറുപട്ടണങ്ങളില്‍ നടത്താനും ഇതുപോലെ വീടുകളില്‍ കുട്ടികളെ താമസിപ്പിക്കുന്ന വിപുലമായ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യും.'' ഘടന തെറ്റിയ വാക്യം. ''.....ചെറുപട്ടണങ്ങളില്‍ നടത്തുകയും'' എന്നു തിരുത്തിയാലേ...

ഭരണവും ഭരണഭാഷയും

ഭരണഭാഷ പൂര്‍ണമായും മലയാളമാകണമെന്നതില്‍ സര്‍ക്കാരിനുംസമൂഹത്തിനും യോജിപ്പാണ്. എന്നിട്ടും ആ വഴിയുള്ള ശ്രമങ്ങള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല. 'ഭരണഭാഷ മാതൃഭാഷ' എന്ന് ചില സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളിലും ഉത്തരവുകളിലും കാണാം....

വാരാചരണം മഹാശ്ചര്യം!

മാതൃഭാഷാവാരം കടന്നുപോയി. പത്രഭാഷയില്‍ പറഞ്ഞാല്‍, നാടെങ്ങും വിവിധ പരിപാടികളോടെ വാരാചരണം നടന്നു. പതിവുപോലെ, ആചരണങ്ങളിലെയും ആഘോഷങ്ങളിലെയും പ്രധാന പരിപാടി പ്രസംഗമായിരുന്നു. പ്രസംഗകരിലാരും കിട്ടിയ അവസരം പാഴാക്കിയില്ല. പലരും...

മാര്‍ക്ക്ദാനത്തിന്റെ അര്‍ത്ഥതലങ്ങള്‍

ദാനശീലമുള്ള ഭരണാധികാരികള്‍ കൂടിവരുന്നതില്‍ കേരളീയര്‍ക്ക് ആശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യാം. അന്നദാനം, രക്തദാനം, അവയവ ദാനം, എന്നിവയ്‌ക്കൊപ്പം മാര്‍ക്ക്ദാനവും ഇവിടെ സാധാരണമായി. നല്ല കാര്യം. പക്ഷേ, എംജി സര്‍വകലാശാലയിലെ...

ഗാന്ധിസാഹിത്യം

കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ ആവേശത്തോടെ ആഘോഷിച്ചത് മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിയായിരുന്നു. ഗാന്ധിസ്മൃതികളും ഗാന്ധിസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ലേഖനങ്ങളും ഗാന്ധിയന്‍ചിന്തകളുടെ പുതിയ വ്യാഖ്യാനങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു പല പത്രങ്ങളും. ഗാന്ധിജിയെക്കുറിച്ച് രണ്ടുവാക്കെഴുതാനോ പറയാനോ...

വയലാറിനെ… കുറ്റിപ്പുഴയെ…

മലയാളഭാഷയെ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നാണ്് ഭരണാധികാരികളില്‍പലരും വേദിതോറും പറയുന്നത്. എന്നാല്‍, ഭാഷാസ്‌നേഹികളെ ലജ്ജിപ്പിക്കുന്ന പ്രവൃത്തികള്‍ അവരില്‍നിന്നുതന്നെ ഉണ്ടാകുന്നു. 'ഇക്കൊല്ലത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരനിര്‍ണയം വിവാദത്തിലേക്ക്' എന്ന...

മലയാളത്തിനു ശിക്ഷ

സ്‌കൂളുകളില്‍ മലയാളം സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് പത്താം ക്ലാസ് കഴിഞ്ഞാലും മലയാളം മനസ്സിലാക്കാനും എഴുതാനും കഴിയാത്ത സ്ഥിതിയാണെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള നിയമസഭാസമിതിയുടെ റിപ്പോര്‍ട്ടില്‍...

ചോദ്യക്കടലാസ് സൗഹൃദം

'ഇനി ചോദ്യക്കടലാസുകളും വിദ്യാര്‍ത്ഥിസൗഹൃദം' എന്ന തലക്കെട്ടു കണ്ടപ്പോള്‍ പല സംശയങ്ങളും തോന്നി. ഇത്രയുംകാലം ചോദ്യക്കടലാസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരുന്നോ 'വിദ്യാര്‍ത്ഥി വിരോധമായിരുന്നോ? അതൊ അദ്ധ്യാപക സൗഹൃദമായിരുന്നോ? വാര്‍ത്തവായിച്ചതോടെ സംശയങ്ങള്‍...

നടത്തുന്ന മുതലക്കണ്ണീര്‍

എന്തും നടത്തികൊടുക്കുന്നവരാണ് ചില പത്രലേഖകര്‍, ഭാഷയിലെ ഏതുക്രിയയുടെ കൂടെയും 'നടത്തി' ചേര്‍ക്കാമെന്ന് അവര്‍ തെളിയിച്ച് കൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് 'നടപ്പാക്കും' എന്നതും വെറും വാഗ്ദാനമാണ്. ചില പത്രപ്രവര്‍ത്തകരാണ് അത്...

ഉത്തരവും ഉത്തരക്കടലാസും

മലയാള ഭാഷയ്ക്ക് നല്ലകാലമാണ്. ഭാഷാസ്‌നേഹികള്‍ക്ക് ആഹ്ലാദിക്കാം. ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഭാഷയെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. പുതിയ വാക്കുകള്‍, വ്യാഖ്യാനങ്ങള്‍, പ്രയോഗങ്ങള്‍, ശൈലികള്‍... ഭാഷയ്ക്കും ഭാഷാഭിമാനികള്‍ക്കും ആനന്ദലബ്ധിക്കിനിയെന്തുവേണം?...

പ്രത്യുത്ഥാനം എന്തെന്നാല്‍…

പേരിലെന്തിരിക്കുന്നു എന്ന് പണ്ട് ആരോ ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചിലര്‍ ചോദിക്കുന്നു. പേരില്‍ പലതും ഇരിക്കുന്നുണ്ട്. കേരളത്തിലെ ചില പദ്ധതികളുടെ പേരുകള്‍ കേട്ടാല്‍ പേരിലാണ് എല്ലാം ഇരിക്കുന്നതെന്ന് തോന്നും!...

‘ബഷീര്‍ കൃതികളുടെ പുസ്തകങ്ങള്‍’

പത്രങ്ങളില്‍നിന്ന്:  ''പൊക്കാളി വിത്ത് വിതച്ചു'' 'പൊക്കാളി'ക്കും 'വിത്തി' നുമിടയ്ക്ക് അകലമേ വേണ്ട. എഴുതിയിരിക്കുന്നതു കണ്ടാല്‍ 'പൊക്കാളി' എന്നയാളാണ് വിത്ത് വിതച്ചതെന്നു തോന്നും. പത്രങ്ങളില്‍ വരുന്നതെല്ലാം ശരിയെന്നു കരുതുന്ന...

മരവിപ്പിക്കുന്ന പുരസ്‌കാരം

ലളിതകലാ അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ കാര്‍ട്ടൂണിനുള്ളത് മരവിപ്പിക്കാന്‍ ആലോചിക്കുന്നതായി വാര്‍ത്ത. പുരസ്‌കാരവിവാദം മുറുകുന്നതിനിടെയാണ് മരവിപ്പിക്കല്‍ നീക്കത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നത്. അധികൃതര്‍ എന്തെങ്കിലും ചെയ്യട്ടെ. പ്രശ്‌നം അതല്ല. പുരസ്‌കാരം...

ഞാറ്റുവേലയും ചന്തയും

ഈയിടെ പത്രങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു പരസ്യം കണ്ടു. ''ഞാറ്റുവേല ചന്ത സംസ്ഥാനതല ഉദ്ഘാടനം'' എന്നായിരുന്നു തലക്കെട്ട്. നമ്മള്‍ പറയുന്നത് 'ഞാറ്റുവേലച്ചന്ത' എന്നാണല്ലോ. എഴുതുമ്പോഴും അങ്ങനെയാണ് വേണ്ടത്....

തുടരുന്ന തുടര്‍ച്ച

പത്രങ്ങളില്‍നിന്ന്: ''കഴിഞ്ഞ നാലുദിവസമായി തുടരുന്ന കാലവര്‍ഷം തുടരുകയാണ്.'' ''നാലു ദിവസമായി കാലവര്‍ഷം തുടരുകയാണ്'' എന്നു മതി. 'തുടര്‍ച്ച'യുടെ ആവര്‍ത്തനവും 'കഴിഞ്ഞ'യും വേണ്ട. ''അനുജയ്ക്ക് 'അമ്മ ഉറങ്ങുന്നില്ല' എന്ന...

ഭാഷാപ്രശ്‌നം

ഭാഷയും ശൈലിയും മെച്ചപ്പെടുത്തണമെന്ന് പല രാഷ്ട്രീയ നേതാക്കള്‍ക്കും തോന്നിതുടങ്ങിയിരിക്കുന്നു. മലയാളത്തിന്റെ നല്ലകാലം! തങ്ങളുദ്ദേശിക്കുന്നപോലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തതില്‍ പല നേതാക്കള്‍ക്കും ആശങ്കയും സങ്കടവുമുണ്ട്. ഈ സാഹചര്യത്തിലാണ്, ഭാഷയുടെയും...

സിമ്പിളായി പറഞ്ഞാല്‍…

പത്രങ്ങളില്‍ നിന്ന്: ''സിമ്പിളായി പറഞ്ഞാല്‍ ഷോപ്പുകള്‍ക്ക് ഓണ്‍ലൈനായി തന്നെ ഷോപ്പിങ് നടത്താം. സംരംഭം വിജയമാണെന്ന് കണ്ടപ്പോള്‍ അവരെല്ലാം ഹാപ്പിയായി''. 'ലളിത'വും 'സന്തോഷ'വുമുണ്ടെങ്കിലും സിമ്പിളും ഹാപ്പിയും തന്നെ വേണം!...

‘തീര്‍ച്ചയായും തീര്‍ച്ച’

''ഈസ്റ്റമീന്‍കിരെ എന്ന അനുഗ്രഹീത എഴുത്തുകാരിയുടെ തൂലിക കൂടിയാകുമ്പോള്‍ തീര്‍ച്ചയായും സമകാലിക സാഹിത്യത്തില്‍ അടുത്തകാലത്തുവന്ന ഏറ്റവും മികച്ച നോവലുകളില്‍ ഒന്നായി ഈ പുസ്തകം ശ്രദ്ധിക്കപ്പെടും എന്നു തീര്‍ച്ച.'' അനുഗ്രഹം...

തെരഞ്ഞെടുപ്പ് പേജിലെ ‘സ്ഥിര താമസക്കാര്‍’

സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്റെ ഉത്സവമാണ്. സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിലുള്ള കേരളീയര്‍ തെരഞ്ഞെടുപ്പുകാലത്തെ നേരിയ രാഷ്ട്രീയ ചലനങ്ങള്‍ പോലും ശ്രദ്ധിക്കുന്നു. ഈ ചലനങ്ങളെല്ലാം ജനങ്ങളിലെത്തിക്കുന്നത് മാധ്യമങ്ങളാണ്....

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍