Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ദീര്‍ഘം, കൃത്രിമം, വിരസം

ഭാഷാവിശേഷം

എസ്.കെbyഎസ്.കെ
Feb 1, 2022, 06:00 am IST
inArticle

ചില പത്രലേഖകര്‍ എന്തും വളച്ചുകെട്ടിയേ പറയൂ. അതുകൊണ്ട് വായനക്കാര്‍ക്കുണ്ടാകുന്ന ക്ലേശത്തെയും വിരസതയെയും കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. വാര്‍ത്തകളില്‍ നിന്ന്:

”ഒരിക്കല്‍ സഭ ചര്‍ച്ചചെയ്ത് പിന്‍വലിച്ച വ്യവസ്ഥ പിന്നീട് ഓര്‍ഡിനന്‍സായി കൊണ്ടുവരുന്നത് ജനാധിപത്യപരമാണോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ലോകായുക്ത ബില്ലില്‍ സഭയില്‍ വിശദചര്‍ച്ച നടന്നപ്പോഴൊന്നും ഇപ്പോള്‍ ഭേദഗതി ചെയ്യുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന വാദം ആരും ഉയര്‍ത്തിയില്ല”.

ആദ്യ വാക്യത്തില്‍ ”…. ജനാധിപത്യവിരുദ്ധമാണോയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്” എന്നായാല്‍ എന്താണ് കുഴപ്പം?

രണ്ടാമത്തെ വാക്യത്തില്‍ ”….ഭരണഘടനാ വിരുദ്ധമാണെന്ന് ആരും വാദിച്ചില്ല” എന്നു മതിയല്ലോ.

എന്തു ചെയ്യാം, ‘ചോദിക്കാനും’ ‘വാദിക്കാനും’ ചിലര്‍ക്കു മടിയാണ്. അവര്‍ക്ക് ചോദ്യവും വാദവും എപ്പോഴും ഉയര്‍ത്തണം! രണ്ടിനും കനം കൂട്ടാനാവാം ഇങ്ങനെ ഉയര്‍ത്തുന്നത്!

”കെ.ടി.ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരികയും ലോകായുക്ത വിധിക്കെതിരെ സുപ്രീംകോടതി വരെ അപ്പീല്‍ പോകുകയും ചെയ്തപ്പോഴും ബന്ധപ്പെട്ട വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.”

”….ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിട്ടില്ല” എന്നെഴുതിയാല്‍ വായിക്കാന്‍ എത്ര സുഖമുണ്ട്!

തലക്കെട്ടുകളിലും വാക്യങ്ങളിലും ‘നടപ്പ്’ ചേര്‍ക്കുമ്പോഴുണ്ടാകുന്ന കൃത്രിമത്വം അസഹ്യമാണ്!

”കാഞ്ഞൂര്‍ പള്ളിയില്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍: ഉന്നതതല യോഗം നടന്നു.”

ഉന്നതതല യോഗം ചേര്‍ന്നാല്‍ പോരേ? യോഗത്തിനെ ഇങ്ങനെ നടത്തരുത്!

”ഓര്‍മ്മദിനാചരണം നടത്തി.”

”പ്രതിഭാ പുരസ്‌കാര വിതരണം നടത്തി.”

”ഓര്‍മ്മദിനം ആചരിച്ചു, പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു”- ഇങ്ങനെ എഴുതി നടപ്പ് കുറച്ചാല്‍ നന്ന്!

തലക്കെട്ടുകള്‍ക്ക് ദൈര്‍ഘ്യം കഴിയുന്നത്ര കുറയ്‌ക്കുന്നതാണ് ഭംഗി. എന്നാല്‍ കഴിയുന്നത്ര കൂട്ടുന്നതിലാണ് ചിലര്‍ക്കു കമ്പം.

”കാട്ട് പന്നി ഇരുചക്ര വാഹനത്തിലിടിച്ച് വാഹനം മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്.”

സ്ഥലവും പരിക്കേറ്റവരുടെ പേരുകളും മാത്രമേ തലക്കെട്ടില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ!

‘കാട്ട്’ കഴിഞ്ഞ് വളരെ ദൂരെയാണ് പന്നി നില്‍ക്കുന്നത്! ‘കാട്ടുപന്നി’ എന്ന് ചേര്‍ത്താണെഴുതേണ്ടത്.

”കാട്ടുപന്നി വാഹനത്തിലിടിച്ച്  രണ്ടുപേര്‍ക്ക് പരിക്ക്” എന്നായാല്‍ ധാരാളം.

മുഖപ്രസംഗത്തില്‍ നിന്ന്:

”പലതും വ്യാജകേസുകളാണെന്നും എന്‍ഐഐയെ ഉപയോഗിച്ച് വേട്ടയാടല്‍ നടക്കുന്നു എന്ന തരത്തിലുമുള്ള ആരോപണങ്ങളുമുണ്ട്.”

വികലമായ വാക്യം.

”പലതും വ്യാജകേസുകളാണെന്നും എന്‍ഐഎയെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും ആരോപണങ്ങളുണ്ട്.”(ശരി)

”പരസ്പരം ആരോപണങ്ങളുന്നയിക്കുന്നതിനു പകരം റേഷന്‍ വിതരണക്കാരെ വിശ്വാസത്തിലെടുക്കുകയും അവരുമായി എല്ലാ വിഷയവും ചര്‍ച്ച ചെയ്ത് യോജിപ്പിലെത്താന്‍ നടപടിയെടുക്കുകയും വേണം. ഭക്ഷ്യസുരക്ഷാ കമ്മീഷനും പൊതുവിതരണ വകുപ്പും ചേര്‍ന്ന് റേഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ വിശദമായി പഠിച്ച് പരിഹരിക്കാന്‍ നടപടിയെടുക്കണം. വിതരണക്കാരുടെ സംഘടനകളുടെ സഹകരണവും ഇതില്‍ ഉറപ്പുവരുത്തണം. എല്ലാ റേഷന്‍കടകളിലും ഇ പോസ് മെഷിന്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നെറ്റ് കവറേജ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. കാലഹരണപ്പെട്ട സിം തിരിച്ചുവാങ്ങി വിതരണ കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കവറേജുള്ള കമ്പനിയുടെ പുതിയ സിം നല്‍കാനും നടപടിയെടുക്കണം.

എല്ലാ വാക്യങ്ങളും ഇങ്ങനെ ഒരേ രീതിയില്‍ അവസാനിക്കുന്നത് വല്ലാത്ത വിരസതയുണ്ടാക്കുന്നു. ‘നടപടിയെടുക്ക’ലിന്റെയും ‘ഉറപ്പുവരുത്ത’ലിന്റെയും ആവര്‍ത്തനവും ഒഴിവാക്കേണ്ടതായിരുന്നു.

പിന്‍കുറിപ്പ്:

വാര്‍ത്തയില്‍ നിന്ന്:

”നടുറോഡിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.”

കൊലപാതകത്തെയും ബലാത്സംഗത്തെയും ‘അരങ്ങേറ്റുന്ന’ പത്രലേഖകരുമുണ്ട്!

Tags: Readingപുസ്തകംLanguage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

India

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

വന്ദേമാതരം ഭിന്നതകള്‍ക്കെതിരെ ഏകതയുടെ മന്ത്രം: ആര്‍എസ്എസ്

Kerala

അക്കിത്തം ജന്മശതാബ്ദിയില്‍ കവിതകളെ വിലയിരുത്തി യുവതലമുറ

India

പുതിയ ആദായ നികുതി നിയമം: അധ്യായങ്ങളും വകുപ്പുകളും കുറച്ചു, ഭാഷ ലളിതവും യുക്തിസഹവുമാക്കി

പുതിയ വാര്‍ത്തകള്‍

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.