Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വയലാറിനെ… കുറ്റിപ്പുഴയെ…

എസ്.കെbyഎസ്.കെ
Sep 30, 2019, 03:39 am IST
inVicharam

മലയാളഭാഷയെ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നാണ്് ഭരണാധികാരികളില്‍പലരും വേദിതോറും പറയുന്നത്. എന്നാല്‍, ഭാഷാസ്‌നേഹികളെ ലജ്ജിപ്പിക്കുന്ന പ്രവൃത്തികള്‍ അവരില്‍നിന്നുതന്നെ ഉണ്ടാകുന്നു. ‘ഇക്കൊല്ലത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരനിര്‍ണയം വിവാദത്തിലേക്ക്’ എന്ന വാര്‍ത്ത ആരെയും അത്ഭുതപ്പെടുത്തുന്നുണ്ടാവില്ല. പുരസ്‌കാരത്തിനൊപ്പം വിവാദവും കേരളത്തില്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഒടുവില്‍ വയലാര്‍ പുരസ്‌കാരത്തെയും വിവാദം എന്ന ഭൂതം ബാധിച്ചിരിക്കുന്നു!

അര്‍ഹതയില്ലാത്ത കൃതിക്ക് പുരസ്‌കാരം നല്‍കാനുള്ള കടുത്ത ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാര നിര്‍ണയസമിതി അധ്യക്ഷസ്ഥാനത്തുനിന്ന് പ്രൊഫ. എം.കെ. സാനു രാജിവച്ചതായാണ് വാര്‍ത്ത. കമ്മ്യൂണിസ്റ്റ് ബന്ധമുള്ള, മലയാളത്തിലെ ഒരു പ്രമുഖ കവിയും ഭാഷാഗവേഷകനും അധ്യാപകനുമായ ഒരാളുടെ ആത്മകഥയ്‌ക്ക് പുരസ്‌കാരം നല്‍കാനുള്ള സമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രൊഫ. സാനു ഈ തീരുമാനം എടുത്തതത്രെ. 

ബാഹ്യസമ്മര്‍ദ്ദം എവിടെനിന്നെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മാത്രമല്ല, സര്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നവര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. ചില സമ്മര്‍ദ്ദങ്ങള്‍ ഏതുയോഗ്യതയെയും മറികടക്കും. ‘സമ്മര്‍ദ്ദത്തിന് മീതെ യോഗ്യതയും പറക്കില്ല’ എന്നതാണ് അവാര്‍ഡ് നിര്‍ണയ യോഗങ്ങളിലെ പുതുചൊല്ല്. ഇങ്ങനെ സമ്മര്‍ദ്ദം ചെലുത്തുകയോ ചെലുത്തിക്കുകയോ ചെയ്യുന്നവര്‍ മലയാളത്തിന്റെ പ്രിയ കവിയെയും ആ കവിയുടെ പേരിലുള്ള പുരസ്‌കാരത്തെയുമാണ് അപമാനിക്കുന്നത്. ഫലത്തില്‍, ഇത് മലയാളഭാഷയോട് കാണിക്കുന്ന കടുത്ത അനാദരംതന്നെ. 

വിവാദത്തെതുടര്‍ന്ന് പുരസ്‌കാരത്തിന് എന്തുസംഭവിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളു. അടുത്തകാലത്ത് ലളിതകലാഅക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍പുരസ്‌കാരം മരവിപ്പിക്കാന്‍ ആലോചിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. അതിനുശേഷം അധികൃതരുടെ വിശദീകരണങ്ങള്‍ കണ്ടില്ല. കാര്‍ട്ടൂണ്‍ പുരസ്‌കാരം മരവിപ്പിച്ചോ ഇല്ലയോ എന്നത് ആ പുരസ്‌കാരം പോലെ ഇപ്പോഴും വിവാദവിഷയമാണ്. കുറച്ചുകാലം മരവിപ്പിച്ചിട്ടശേഷം ആ പുരസ്‌കാരം രഹസ്യമായി പുനര്‍ജീവിപ്പിച്ചു എന്നാണ് ഒരു പുരസ്‌കാരഗവേഷകന്‍ പറഞ്ഞത്. വയലാര്‍ പുരസ്‌കാരത്തിനായി ശീതീകരണി ഒരുക്കിയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.

ആലുവയിലെ കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക മുനിസിപ്പല്‍ ലൈബ്രറിയോട് ചേര്‍ന്ന് കുപ്പിവെള്ളപ്ലാന്റ് നിര്‍മ്മിക്കാന്‍ നീക്കമെന്ന വാര്‍ത്തയും ഭാഷാസ്‌നേഹികളെ അസ്വസ്ഥരാക്കുന്നു. കുപ്പിവെള്ളപ്ലാന്റിന് ഏറ്റവും പറ്റിയ സ്ഥലം ലൈബ്രറി വളപ്പാണെന്നും കണ്ടെത്തിയവരെയോര്‍ത്ത് കുറ്റിപ്പുഴ മറ്റൊരു ലോകത്തിരുന്ന് ചിരിക്കുന്നുണ്ടാകും. ജലം ജീവാധാരമായതിനാല്‍ പുസ്തകം പോലെ പവിത്രമാണ് കുപ്പിവെള്ളമെന്നും അതിനാല്‍ ഗ്രന്ഥശാലയ്‌ക്ക് സമീപമാണ് പ്ലാന്റ് സ്ഥാപിക്കേണ്ടതെന്നും ഇക്കൂട്ടര്‍ വാദിച്ചേക്കാം. പ്ലാന്റില്‍ ഉത്പാദനം തുടങ്ങുമ്പോള്‍ പുസ്തകങ്ങള്‍ ചാക്കില്‍കെട്ടി ലൈബ്രറിയുടെ പിന്‍ഭാഗത്തേക്കുതള്ളി മുന്‍ഭാഗം കുപ്പിവെള്ള വിതരണകേന്ദ്രമായി മാറ്റാമെന്നും ഇവര്‍ നിര്‍ദേശിച്ചു കൂടായ്‌കയില്ല. ആദ്യം കുപ്പിവെള്ളം, പിന്നെ പുസ്തകം!

പത്രത്തില്‍നിന്ന്: 

‘കന്നിമാസത്തിലെ മകം നാളിലാണ് പാഠം ഒന്ന് പാഠത്തേക്ക് പദ്ധതി നടപ്പാക്കുന്നത്’. ആദ്യ പാഠത്തില്‍തന്നെ ‘പാടം’ പാഠ’ മായത് കഷ്ടമായി. ‘പാഠത്തേക്ക്’ ഒരിനം തേക്കാണെന്ന് കുട്ടികള്‍ ധരിച്ചേക്കാം!

പിന്‍കുറിപ്പ്:

മൂവാറ്റുപുഴ ബ്ലോക്കിലെ കൃഷിഭവനുകളുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നെല്ലിന്റെ ജന്മദിനം ആചരിക്കും.’ സമീപഭാവിയില്‍തന്നെ നെല്ലിന്റെ ചരമദിനവും ആചരിക്കേണ്ടിവരും!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.