Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

താര്‍ക്കിക പ്രാധാന്യം

''സ്വകാര്യ ബാങ്കുകള്‍ സ്വതന്ത്ര ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളും സാര്‍വത്രിക സാമ്പത്തികനീതി കൈവരിക്കുന്നതിനും വിഘാതമാണെന്ന തിരിച്ചറിവാണ് ബാങ്ക് ദേശസാല്‍ക്കരണം സാധ്യമാക്കിയത്.''--

എസ്.കെbyഎസ്.കെ
Dec 13, 2020, 03:00 am IST
inArticle

പത്രലേഖകന്റെ ഒരു ചോദ്യത്തെ സിപിഎം സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചത് ‘താര്‍ക്കിക പ്രാധാന്യമുള്ള’- എന്നാണ്. ഇതുകേട്ട പത്രലേഖകന്‍ ആശയക്കുഴപ്പത്തിലായിട്ടുണ്ടാകാം. എന്തായാലും, ഈ വാര്‍ത്ത വായിച്ച ഭാഷാസ്‌നേഹികള്‍ പലരും ആശയക്കുഴപ്പത്തിലായിട്ടുണ്ട്.

തര്‍ക്കം, താര്‍ക്കികം, പ്രാധാന്യം എന്നീ പദങ്ങളെല്ലാം നമുക്കു പരിചയമുള്ളവയാണ്. പക്ഷേ, താര്‍ക്കിക പ്രാധാന്യത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥതലമോ പിടികിട്ടുന്നില്ല. പത്രലേഖകര്‍ അര്‍ത്ഥം ചോദിച്ചെങ്കില്‍ പാര്‍ട്ടി സെക്രട്ടറി ചിലപ്പോള്‍ വിശദീകരിച്ചേനേ. എന്തോ, അതുണ്ടായില്ല.

തര്‍ക്കത്തിനു പ്രാധാന്യമുള്ള ചോദ്യം എന്നാണോ അര്‍ത്ഥം? അറിയില്ല. താര്‍ക്കികര്‍ക്ക് പ്രാധാന്യമുള്ള ചോദ്യം എന്നായിക്കൂടേ അര്‍ത്ഥം? അതും അറിയില്ല. ചോദ്യത്തിന് താര്‍ക്കിക പ്രാധാന്യമുണ്ടെങ്കില്‍ ഉത്തരം പറയേണ്ടേ? എന്തായാലും സെക്രട്ടറി ഉത്തരം പറഞ്ഞിട്ടില്ല.

ഇതൊരു ആലങ്കാരിക പ്രയോഗമായിരിക്കുമോ? ആണെങ്കില്‍, അലങ്കാരശാസ്ത്രത്തില്‍ സാക്ഷരതയില്ലാത്തവര്‍ വിഷമിക്കും.

ആര്‍ക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഇത്തരം പ്രയോഗങ്ങള്‍ കൊണ്ടുവരുന്നവരാണ് യഥാര്‍ത്ഥ പ്രതിഭാശാലികള്‍! വ്യാഖ്യാന വിദഗ്ധര്‍ക്ക് നല്ല പണിയായി!

പഴയ പ്രയോഗങ്ങളുടെ അര്‍ത്ഥം മാറ്റാനും പുതിയ പ്രയോഗങ്ങള്‍ ഉണ്ടാക്കാനുംചിലര്‍ക്കു കഴിയുന്നത് നമ്മുടെ ഭാവിയെ സംബന്ധിച്ചിടത്തോളം നല്ല കാര്യംതന്നെ. ‘നവോത്ഥാന’-ത്തിന് ഇപ്പോള്‍ പഴയ അര്‍ത്ഥമല്ല ഉള്ളത്! അടുത്ത കാലത്താണ് മറ്റൊരു നേതാവ് ‘മദ്യസാക്ഷരത’- എന്ന പ്രയോഗവുമായി വന്ന് ഭാഷാസ്‌നേഹികളെ അമ്പരിപ്പിച്ചത്. മദ്യപാനമല്ല, മദ്യസാക്ഷരതയില്ലായ്‌മയാണ് കേരളീയരുടെ പ്രശ്‌നമെന്നാണ് അദ്ദേഹം സമര്‍ത്ഥിച്ചത്. മദ്യസാക്ഷരത എന്നാല്‍ എന്തെന്ന് വ്യക്തമാക്കാന്‍ കക്ഷി തയ്യാറായില്ല. അതിനല്‍,  മദ്യാന്വേഷികളും അര്‍ത്ഥാന്വേഷികളും ഒരുപോലെ വിഷമത്തിലായി. അല്‍പ്പം വൈകിയെങ്കിലും ‘മദ്യസാക്ഷരത’-ക്കു പിന്നാലെ  ‘മയക്കുമരുന്നു സാക്ഷരത’-യും  എത്തി. ഇപ്പോള്‍ ‘താര്‍ക്കിക പ്രാധാന്യ’-വും. നമുക്കറിഞ്ഞുകൂടെന്നു കരുതി ഇവയ്‌ക്കൊന്നിനുംഅര്‍ത്ഥമില്ലെന്നു പറയാനാവുമോ?

പരീക്ഷക്കാലം അടുത്തുകൊണ്ടിരിക്കുന്നു. അതിനുമുമ്പ് ‘താര്‍ക്കിക പ്രാധാന്യ’-ത്തിന്റെ അര്‍ത്ഥം അധികൃതര്‍ ആധികാരികമായി വ്യക്തമാക്കണേ! താര്‍ക്കിക പ്രാധാന്യ പ്രയോഗത്തെക്കുറിച്ച് ചോദ്യംവന്നാല്‍ കുട്ടികള്‍ വിഷമിക്കരുതല്ലോ.

മുഖപ്രസംഗങ്ങളില്‍ നിന്ന്:

”സാമൂഹിക പുരോഗതിക്കാധാരമാകുന്ന പുതിയ ചിന്തകളും തെളിവുകളും പലപ്പോഴും കോടതിമുറികളില്‍ നിന്നാണുണ്ടാകാറുള്ളതെന്ന് സുവിധിതമാണ്.”

‘സുവിദിത’-മാണ് ‘സുവിധിത’-മായത്. ‘സുവിദിതം’- എന്നാല്‍ പരക്കെ അറിയപ്പെട്ടത് എന്നര്‍ത്ഥം. കോടതിമുറിയുടെ പിന്നാലെ വന്നതുകൊണ്ടാവാം സുവിദിതം ‘സുവിധിത’-മായത്!

”സ്വകാര്യ ബാങ്കുകള്‍ സ്വതന്ത്ര ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളും സാര്‍വത്രിക സാമ്പത്തികനീതി കൈവരിക്കുന്നതിനും വിഘാതമാണെന്ന തിരിച്ചറിവാണ് ബാങ്ക് ദേശസാല്‍ക്കരണം സാധ്യമാക്കിയത്.”–

വികലമായ വാക്യം.

”…സാമ്പത്തിക ലക്ഷ്യങ്ങളും സാര്‍വത്രിക സാമ്പത്തികനീതിയും കൈവരിക്കുന്നതിന്…എന്നാണു വേണ്ടത്.

”രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര പ്രവര്‍ത്തക സമിതിയുടെ ശുപാര്‍ശയെ ഞെട്ടലോടെയാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ വരവേറ്റത്.”-

എന്താണ് ഇതിന്റെയര്‍ത്ഥം? ‘വരവേറ്റു’- എന്നാല്‍ സ്വാഗതം ചെയ്തു എന്നാണ് നാം ധരിക്കുക. തൊട്ടുമുമ്പൊരു ‘ഞെട്ടല്‍’- ഉണ്ടായതാണ് ആശയക്കുഴപ്പത്തിനു കാരണം. വരവേല്‍ക്കാവുന്ന ശുപാര്‍ശയാണെങ്കില്‍ ഇവര്‍ ഞെട്ടിയതെന്തിന്? ശുപാര്‍ശ സാമ്പത്തിക വിദഗ്ധരില്‍ ഞെട്ടലുണ്ടാക്കി, ഞെട്ടലോടെയാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ കേട്ടത് എന്നൊക്കെ എഴുതിയെങ്കില്‍ കാര്യം മനസ്സിലാകുമായിരുന്നു. ഈ ശുപാര്‍ശയെ സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം  ചെയ്യുകയാണോ അതോ അവര്‍ ഇതില്‍ ആശങ്ക പ്രകടിപ്പിക്കുകയാണോ ചെയ്തത്? എഴുതിയ ആള്‍ക്കേ അറിയൂ. അതുകൊണ്ട് വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല.”-

”വടക്കാഞ്ചേരിയിലെ ഫഌറ്റ് നിര്‍മ്മാണം ന്യൂനതകള്‍ പരിഹരിച്ച് പൂര്‍ത്തിയാക്കുകയും വേണ്ടതുണ്ട്.”-

‘വേണ്ടതുണ്ട്’- പലര്‍ക്കും ഒഴിയാബാധയാണ്. ‘പൂര്‍ത്തിയാക്കുകയും വേണം’- എന്നു മതിയല്ലോ. മുഖപ്രസംഗമെഴുത്തുകാര്‍ക്കു പൊതുവേ ‘വേണ’-ത്തെക്കാള്‍ പ്രിയം ‘വേണ്ടതുണ്ടാ’-ണ്.

പിന്‍കുറിപ്പ്:

”വെളിയിട വിസര്‍ജ്യം ഒഴിവാകുന്നു”– വാര്‍ത്ത

വെളിയിട ‘വിസര്‍ജനം’- ഒഴിവായില്ലെങ്കിലും സാരമില്ല!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.