Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മതില്‍, ശൃംഖല, ഭൂപടം…

എസ്.കെbyഎസ്.കെ
Jan 29, 2020, 05:03 am IST
inVicharam

എന്താണീ മനുഷ്യ ഭൂപടം? ഒരു സുഹൃത്ത് ഈയിടെ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മനുഷ്യഭൂപടം നിര്‍മിക്കുമെന്ന വാര്‍ത്ത വായിച്ചിട്ടാവും അദ്ദേഹം ഇങ്ങനെ ചോദിച്ചത്.

പെട്ടെന്ന് ഉത്തരം പറയാനായില്ല. ഭൂപടത്തിന് ഭൂമിയുടെ പടം എന്നര്‍ത്ഥം. അപ്പോള്‍ മനുഷ്യ ഭൂപടം മനുഷ്യരെ ഉപയോഗിച്ച് നിര്‍മിക്കുകയോ വരയ്‌ക്കുകയോ ചെയ്യുന്ന ഭൂപടമായിരിക്കും. ഏതു ഭൂമിയുടെ പടമാണ് നിര്‍മിക്കുക എന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടില്ല. ഒരിഞ്ചു സ്ഥലത്തിനും ഭൂമി എന്നു പറയാം. സംഘാടകരുടെ ശക്തിക്കും വീക്ഷണത്തിനുമനുസരിച്ച് ഭൂപടം വാര്‍ഡിന്റെയോ മണ്ഡലത്തിന്റെയോ  സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ആകാം. ആഗോള വീക്ഷണമുള്ളവര്‍ക്ക് ലോകത്തിന്റെ ഭൂപടം നിര്‍മിക്കാം.

ഭൂപടത്തില്‍ എന്തൊക്കെയുണ്ടാവും? അതിരുകള്‍ മാത്രമാണോ അടയാളപ്പെടുത്തുക? നദികള്‍, പര്‍വതങ്ങള്‍ വനങ്ങള്‍ എന്നിവ ഉണ്ടാകുമോ? കാത്തിരുന്നു കാണാം.

സമരക്കാര്‍ എടുത്തു പെരുമാറാന്‍ തുടങ്ങിയതോടെ ചില വാക്കുകള്‍ക്ക് അര്‍ത്ഥവ്യാപ്തി കൂടിയിരിക്കുന്നു ‘ചങ്ങല’ എന്നുകേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇരുമ്പുചങ്ങലയോ സ്വര്‍ണ്ണച്ചങ്ങലയോ അല്ല ‘മനുഷ്യച്ചങ്ങല’യാണ്. കന്മതിലിനെന്നപോലെ മനുഷ്യമതിലിനും പ്രചാരമേറിയിരിക്കുന്നു. മനുഷ്യ മതിലിനിപ്പോള്‍ റേറ്റ് കൂടുതലാണെന്ന് കോണ്‍ട്രാക്ടര്‍ പറയുന്നു.

സമരം ശ്രദ്ധേയമാകണമെങ്കില്‍ അതിനു പുതുമ വേണം. മനുഷ്യവേലി, മനുഷ്യമതില്‍, മനുഷ്യച്ചങ്ങല എന്നിവയെല്ലാം നിര്‍മിച്ചത് സമരങ്ങള്‍ക്കു വേണ്ടിയായിരുന്നു. വേലിയില്‍ പത്തലും മതിലില്‍ കല്ലും ചങ്ങലയില്‍ കണ്ണികളുമാകുന്നത് പാവം മനുഷ്യര്‍ തന്നെ.

സംഘാടകരും മനുഷ്യരും കൂടി ജനകീയമാക്കിയ ‘ചങ്ങല’യെ അടുത്തകാലത്ത് ചിലര്‍ ‘ശൃംഖല’യാക്കിയത് പുതുമവരുത്താനാവാം. പഴയ മനഷ്യച്ചങ്ങലയുടെ സ്ഥാനത്ത് ‘മനുഷ്യമഹാശൃംഖല’ വെട്ടിത്തിളങ്ങുന്നു! ‘ശൃംഖല’യുടെ ശക്തിയും മുറുക്കവും എടുപ്പും ഒരു ‘ചങ്ങല’യ്‌ക്കുമില്ലെന്ന് പച്ച മലയാളം ശീലമാക്കിയവര്‍ പോലും സമ്മതിക്കും.

മതിലിലായാലും ചങ്ങലയിലായാലും മനുഷ്യരെ ഇങ്ങനെ ഒന്നിച്ചണിനിരത്തുന്നതിനു പകരം തരംതിരിച്ച് നിര്‍ത്തിയാല്‍ സമരത്തിന് പുതുമയുണ്ടാക്കാം. യുവജനശൃംഖല, മധ്യവയസ്‌ക ശൃംഖല, വയോജന ശൃംഖല, ബാലശൃംഖല- പുതുമകള്‍ക്ക് സാധ്യതകളേറെയാണ്.

മനുഷ്യ ഭൂപടവും അടുത്തു തന്നെ പഴഞ്ചരക്കാവും. മനുഷ്യഭൂപടത്തിന്റെ മാതൃകയില്‍ ‘മനുഷ്യ ഗോളം’ നിര്‍മിക്കാം. അടുത്തപടിയായി ‘മനുഷ്യ സൗരയൂഥ’മോ ‘മനുഷ്യ ക്ഷീരപഥ’മോ നിര്‍മിക്കാം. മതില്‍ പണിതു മടുത്തവര്‍ക്ക് മനുഷ്യക്കുന്ന്, മനുഷ്യപര്‍വതം, മനുഷ്യക്കൊടുമുടി എന്നിവ ഉണ്ടാക്കാം.

ഇവയിലെല്ലാം പൊതുഘടകം മനുഷ്യനാണ്. ഇത് മനുഷ്യര്‍ക്കു തന്നെ മടുപ്പുണ്ടാക്കും. പോരെങ്കില്‍ മനുഷ്യന്‍ മനുഷ്യനെ വെറുക്കുന്ന കാലവുമാണിത്. മനുഷ്യരെയെന്ന പോലെ പക്ഷിമൃഗാദികളെയും സമരത്തിന് അണിനിരത്തിയാല്‍ മനുഷ്യരുടെ മടുപ്പ് മാറ്റാം. സംഘാടകരുടെ ശക്തിക്കനുസരിച്ച് ജീവജാലങ്ങളെ ഒന്നിച്ചോ ഇനം തിരിച്ചോ സമരത്തില്‍ പങ്കെടുപ്പിക്കാം.

മൃഗശൃംഖല, സിംഹമതില്‍, ഒട്ടകഭൂപടം പക്ഷിച്ചങ്ങല, വെട്ടുകിളിമതില്‍, കാകഭൂപടം സമരമുറകള്‍ ഇങ്ങനെ മാറ്റിയാല്‍ സമരത്തിന് പുതുമകൂടും; പാവം മനുഷ്യരുടെ സമരഭാരം കുറയും.

പിന്‍കുറിപ്പ്:

കെപിസിസി ഭാരവാഹികളുടെ പട്ടിക പൂര്‍ണമാവുമ്പോള്‍ ജംബോ തന്നെ ആകുമെന്നുറപ്പായി-വാര്‍ത്ത യുഡിഎഫിന്റെ ‘മനുഷ്യഭൂപട’ത്തിനു മുന്നോടിയായി കോണ്‍ഗ്രസിന് ഒരു ‘നേതൃ ഭൂപടം’ നിര്‍മിക്കാവുന്നതാണ്!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.