Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മലയാളത്തിനു ശിക്ഷ

എസ്.കെbyഎസ്.കെ
Sep 9, 2019, 03:00 am IST
inVicharam

സ്‌കൂളുകളില്‍ മലയാളം സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് പത്താം ക്ലാസ് കഴിഞ്ഞാലും മലയാളം മനസ്സിലാക്കാനും എഴുതാനും കഴിയാത്ത സ്ഥിതിയാണെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള നിയമസഭാസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ ‘മലയാളം പള്ളിക്കൂടം’ മാതൃകയില്‍ മലയാള പരിശീലനം നല്‍കുന്നതിനെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടാണിത്. മലയാളം ഒഴിവാക്കി മറ്റുഭാഷകളാണ് പലയിടത്തും പഠിപ്പിക്കുന്നത്. സ്വകാര്യ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ‘സ്പീക്ക് ഇന്‍ ഇംഗ്ലീഷ്’ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി എടുക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഇത്തരം സ്‌കൂളുകളില്‍ ഇപ്പോഴും മലയാളം സംസാരിക്കാന്‍ വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയാളം പറയുന്ന കുട്ടികള്‍ക്ക് ഇംപോസിഷന്‍ (എഴുത്തുശിക്ഷ) കൊടുക്കുന്നതും സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടത്രെ. 

മലയാളനാട്ടിലെ ഈ സ്ഥിതിവിശേഷം ഭാഷാസ്‌നേഹികളെ അത്ഭുതപ്പെടുത്തുന്നുണ്ടാവില്ല. ദശാബ്ദങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതാണ് ഇത്തരം പരാതികള്‍. സ്വന്തമായതിനെയെല്ലാം തള്ളിപ്പറയുന്നതാണ് പുരോഗമനമെന്ന് മലയാളികളില്‍ വലിയൊരുവിഭാഗം കരുതുന്നു. വേഷത്തിലെയും ഭക്ഷണത്തിലെയും മലയാളത്തനിമകളെ ഉപേക്ഷിച്ചവര്‍ ഭാഷയെ അവഗണിക്കുകയും അപഹസിക്കുകയും ചെയ്യാതിരിക്കുമോ? കാപട്യം മുഖമുദ്രയാക്കിയിരിക്കുന്ന ഇത്തരക്കാരുടെ താത്പര്യം കുട്ടികളിലും അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുന്നു എന്നാണ് നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാകുന്നത്.

ശ്രേഷ്ഠ ഭാഷാപദവിയും ഭരണഭാഷാപദവിയും സ്‌കൂള്‍ വിദ്യാഭ്യാസ തലത്തില്‍ മലയാളത്തിന്റെ രക്ഷക്കെത്തുന്നില്ലെന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ സ്ഥിതി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മലയാളം പറയുന്നവര്‍ക്ക് കിട്ടുന്ന ശിക്ഷ, ഫലത്തില്‍ മലയാളത്തിന് കിട്ടുന്ന ശിക്ഷതന്നെയാണ്. മലയാളം അന്യമാകുന്ന തലമുറയെ വരേണ്യവിഭാഗമായി കാണാനും ഇവിടെ മലയാളികളുണ്ടാകും. 

മറ്റെല്ലാ സംസ്ഥാനങ്ങളിലും പിഎസ്‌സി തൊഴില്‍ പരീക്ഷകള്‍ മാതൃഭാഷയിലാണ് നടത്തുന്നത്. ഇവിടെ പിഎസ്‌സി മലയാളത്തെ മാറ്റിനിര്‍ത്തിയിരിക്കുന്നു. മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ, ഭരണഭാഷാ പദവികള്‍ പിഎസ്‌സിയും കാര്യമാക്കിയിട്ടില്ല! മലയാളഭാഷയെ സംരക്ഷിക്കാനും ഭാഷാഭിമാനം വളര്‍ത്താനും വേണ്ടതെല്ലാം ചെയ്യുമെന്നുപറയുന്ന ഭരണാധികാരികള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു! ഇങ്ങനെ പലതലങ്ങളിലും മലയാളം ശിക്ഷിക്കപ്പെടുകയാണ്. മാതൃഭാഷ ഇത്രയേറെ നിന്ദിക്കപ്പെടുന്നത് കേരളത്തില്‍ മാത്രമായിരിക്കും.

പത്രങ്ങളില്‍നിന്ന്:

‘മണ്ഡപത്തില്‍ 800 പേര്‍ക്ക് ഇരിക്കാനും ഭക്ഷണശാലയില്‍ ഒരേസമയം 500 പേര്‍ക്ക് ഇരിക്കാനുമുള്ള സൗകര്യവുമുണ്ടാകും’.

‘മണ്ഡപത്തില്‍ 800 പേര്‍ക്കും ഭക്ഷണശാലയില്‍ ഒരേസമയം 500 പേര്‍ക്കും ഇരിക്കാനുള്ള സൗകര്യമുണ്ടാകും’ (ശരി).

‘ഒരു വ്യക്തിയെ സമൂഹമോ അവരുടെ ജാതിക്കോ സമുദായത്തിനോ മാനക്കേടുണ്ടാക്കിയെന്ന ദുരാരോപണം നടത്തി ഒരാളെ വധിക്കുന്നതിലും ഹീനമായ കുറ്റകൃത്യമില്ല’. 

ആരോപണത്തെയും ഇങ്ങനെ നടത്തണോ? ആരോപിക്കുകയോ ആരോപണം ഉന്നയിക്കുകയോ ചെയ്താല്‍ പോരേ?

‘ജാതിക്കോ സമുദായത്തിനോ മാനക്കേടുണ്ടാക്കിയെന്നാരോപിച്ച്് ഒരു വ്യക്തിയോ സമൂഹമോ ഒരാളെ വധിക്കുന്നതിലും ഹീനമായ കുറ്റകൃത്യമില്ല’ ഇത്രയേ വേണ്ടു. 

‘മഹാപ്രളയത്തിന് ശേഷം കാര്‍ഷിക മേഖലയിലുണ്ടായ മുരടിപ്പ് മാറ്റിയെടുക്കുന്നതിനും കൃഷിയും കൃഷിയിടവും കാലിസമ്പത്തുമൊക്കെ നശിച്ചുപോയ കര്‍ഷകര്‍ക്ക് വീണ്ടും കൃഷിയിലേക്ക് മടങ്ങിവരുന്നതിന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും പിന്തുണയും സാമ്പത്തിക സഹായവും നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം’

വികലവും ദീര്‍ഘവുമായ വാക്യം ഇങ്ങനെ തിരുത്താം: 

‘മഹാപ്രളയത്തിനുശേഷം കാര്‍ഷികമേഖലയിലുണ്ടായ മുരടിപ്പ് മാറ്റാനും കൃഷിയും കൃഷിയിടവും കാലിസമ്പത്തുമൊക്കെ നശിച്ചുപോയ കര്‍ഷകര്‍ക്ക്  വീണ്ടും കൃഷിയിറക്കാനും ആവശ്യമായ പ്രോത്സാഹനവും സാമ്പത്തിക സഹായവും നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം.’

പിന്‍കുറിപ്പ്

‘മാതൃഭാഷ ഭരണഭാഷ എന്നതാണ് സര്‍ക്കാര്‍ നയം’.മാതൃഭാഷ ഏതെന്നേ തീരുമാനിക്കാനുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.