Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം

വിദ്യാഭ്യാസ പുരോഗതിക്കൊപ്പം സാമൂഹിക തിന്മകളും വളര്‍ന്നുകൊണ്ടിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു കാര്യമായ തകരാറുണ്ടെന്നാണല്ലോ ഈ തിക്തയാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വഭാവരൂപവത്ക്കരണത്തിനുതകാത്ത വിദ്യാഭ്യാസം നിരര്‍ഥകമാണെന്ന് ഗാന്ധിജിയടക്കമുള്ള മഹാന്മാര്‍ പറഞ്ഞതും നമ്മുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പോരായ്‌മകള്‍ ബോധ്യമായതുകൊണ്ടാണ്.

എസ്.കെbyഎസ്.കെ
Jul 26, 2022, 06:00 am IST
inSamskriti

വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നതെന്തെന്ന് രാമായണത്തില്‍ പല സന്ദര്‍ഭങ്ങളിലും പറയുന്നുണ്ട്. ബാഹ്യതലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന അറിവു നേടല്‍ മാത്രമല്ല, വിദ്യാഭ്യാസം. ആത്മാന്വേഷണത്തിനും ജീവിതരഹസ്യാന്വേഷണത്തിനും കൂടി പ്രേരകമാകുമ്പോഴേ വിദ്യാഭ്യാസം സാര്‍ഥകമാകൂ. ലളിതമായി പറഞ്ഞാല്‍, വിദ്യാഭ്യാസം നമ്മെ സംസ്‌കൃത ചിത്തരാക്കാന്‍ ഉതകുന്നതാവണം. ഈ ലക്ഷ്യം സാധിക്കാത്ത വിദ്യയെ അവിദ്യയായിത്തന്നെയാണ് രാമായണ കര്‍ത്താവ് കണക്കാക്കുന്നത്.

‘സംസാരകാരിണിയായതവിദ്യയും

സംസാരനാശിനിയായതു വിദ്യയും

ആകയാല്‍ മോക്ഷാര്‍ഥിയാകില്‍ വിദ്യാഭ്യാസ

മേകാന്ത ചേതസാ ചെയ്‌ക വേണ്ടുന്നതും’

(അയോധ്യാ കാണ്ഡം)

ജീവിതദുഃഖത്തിനു കാരണം അവിദ്യയാണ്. ഭൗതിക നേട്ടങ്ങളാണ് സര്‍വവുമെന്ന് കരുതുന്നവര്‍ക്ക് നഷ്ടങ്ങളും വീഴ്ചകളും കനത്തദുഃഖമുണ്ടാക്കുന്നു. ഭൗതികജീവിതത്തിന്റെ സവിശേഷത മനസ്സിലാക്കാനും സുഖദുഃഖങ്ങളെ ഒരുപോലെ ഉള്‍ക്കൊള്ളാനുമുള്ള വിദ്യ ലഭിച്ചാല്‍ ജീവിതം സ്വസ്ഥവും തൃപ്തവുമാകും. ഏകാഗ്രമായ മനസ്സോടെ ശ്രമിച്ചാലേ അങ്ങനെയുള്ള വിദ്യയും അതുവഴി മോക്ഷവും ലഭിക്കൂ.  

ഇന്ന് നമ്മള്‍, രണ്ടു ദശകത്തോളം ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുന്നു. അഭ്യസ്തവിദ്യരാകട്ടെ, ജീവിതം സുഖകരവും സുരക്ഷിതവുമാക്കുന്നതിനുമുള്ള വഴികള്‍ തേടിപോകുന്നു. എന്നാല്‍ ജീവിതത്തെക്കുറിച്ചുള്ള, ആത്മതത്ത്വത്തെക്കുറിച്ചുള്ള പഠനം ഒരു ഘട്ടത്തിലും ഉണ്ടാകുന്നില്ല. അതിനെക്കുറിച്ച് സ്വയം പഠിക്കാന്‍ പലരും തയ്യാറാകുന്നുമില്ല.

ഉയര്‍ച്ചയിലും താഴ്ചയിലും സുഖത്തിലും ദുഃഖത്തിലും ചഞ്ചലചിത്തരാകാതെ തികച്ചും രചനാത്മകമായ മനസ്സോടെ ജീവിതയാത്ര തുടരാന്‍ കഴിയുന്നവരാണ് യഥാര്‍ഥ അഭ്യസ്തവിദ്യര്‍. വിദ്യയുടെ വെളിച്ചം അവരുടെ മനസ്സിലെ ഇരുളകറ്റും. മനസ്സിലും വാക്കിലും പ്രവൃത്തിയിലും മാലി

ന്യം കലരാതിരിക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിക്കും. സ്വഭാവസംസ്‌കരണത്തിനുതകുന്ന വിദ്യയഭ്യസിച്ചവര്‍ക്കു മാത്രമേ മോക്ഷമെന്ന ലക്ഷ്യത്തിലെത്താനാവൂ.

‘ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി

ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു

ഇഷ്ടമായുള്ളതു തന്നെവരുമ്പോഴു-

മിഷ്ടമല്ലാത്തതുതന്നെ വരുമ്പോഴും

തുഷ്ടാത്മനാ മരുവുന്നു ബുധജനം’

‘തത്ത്വമറിയുന്ന വിദ്വാനൊരിക്കലും

പുത്രമിത്രാര്‍ഥ കളത്രാദിവസ്തുനാ

വേര്‍പെടുന്നേരവും ദുഃഖമില്ലേതുമേ’

ഈ വരികളിലെല്ലാം യഥാര്‍ഥ വിദ്യയുടെയും വിദ്വാന്മാരുടെയും നിര്‍വചനം കാണാം.

‘വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാന്മാരായി നടിക്കുന്ന’’ വരുടെയിടയിലാണ്  ഇന്നു നാം ജീവിക്കുന്നത്. വിദ്യാഭ്യാസമൂല്യങ്ങളുടെ സ്ഥാനം പൊങ്ങച്ചവും കച്ചവടവും കൈയടക്കിക്കൊണ്ടിരിക്കുന്നു. അക്രമികളിലും അഴിമതിക്കാരിലും കൊടുംകുറ്റവാളികളിലും വലിയൊരു വിഭാഗം ഉന്നതബിരുദങ്ങള്‍ ഉള്ളവരാണ്. വിദ്യാഭ്യാസ  പുരോഗതിക്കൊപ്പം സാമൂഹിക തിന്മകളും വളര്‍ന്നുകൊണ്ടിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു കാര്യമായ തകരാറുണ്ടെന്നാണല്ലോ ഈ തിക്തയാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വഭാവരൂപവത്ക്കരണത്തിനുതകാത്ത വിദ്യാഭ്യാസം നിരര്‍ഥകമാണെന്ന് ഗാന്ധിജിയടക്കമുള്ള മഹാന്മാര്‍ പറഞ്ഞതും നമ്മുടെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പോരായ്‌മകള്‍ ബോധ്യമായതുകൊണ്ടാണ്.

കിംക്ഷണന്മാര്‍ക്കു (ക്ഷണനേരം സാരമില്ലെന്നു വിചാരിക്കുന്നവര്‍) വിദ്യയുണ്ടാകില്ലെന്നു രാമായണത്തിന്റെ തുടക്കത്തില്‍ത്തന്നെ പറയുന്നുണ്ട്. സമയം പാഴാക്കുന്നവര്‍ക്ക് ജീവിതം സാര്‍ഥകമാക്കാനാവില്ല. ‘മായാ സമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍’ അവര്‍ ആയുസ്സു പോകുന്നതറിയുന്നില്ല. പഠനകാലത്ത് സമയം പാഴാക്കുന്ന കുട്ടികള്‍ക്കും ഇതു പാഠമാകണം. സമയം ഫലപ്രദമായി ചെലവഴിക്കാന്‍ പഠിക്കലും യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.

രാമായണത്തിലെ വിദ്യാഭ്യാസ പരാമര്‍ശങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമ്മുടെ ‘വിദ്യാസങ്കല്പ’ ത്തിന്റെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും പരിമിതികള്‍ ബോധ്യപ്പെടാതിരിക്കില്ല. പാഠ്യപദ്ധതിയില്‍ മൂല്യങ്ങള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിക്കൊണ്ടുള്ള പരിഷ്‌കാരം ഉണ്ടായാലേ സാര്‍ഥകമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാകൂ.        

Tags: education
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.