Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മന്ത്രിമാരുടെ ധര്‍മം

തന്റെ മന്ത്രിയായ സുമന്ത്രരില്‍ ദശരഥനുള്ള മതിപ്പും വിശ്വാസവും പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നുണ്ട്. രാമാഭിഷേകത്തിനു വേണ്ടതെല്ലാം വസിഷ്ഠന്‍ പറയുന്നതു പോലെ ഒരുക്കിക്കൊടുക്കാന്‍ സുമന്ത്രരെയാണ് ദശരഥന്‍ ഏല്പിക്കുന്നത്. എല്ലാം ആ മന്ത്രി പ്രവരന്‍ നോക്കിക്കോളുമെന്ന് ദശരഥനറിയാം.

എസ്.കെ by എസ്.കെ
Aug 8, 2021, 09:47 pm IST
in Samskriti

രാമായണ കാലത്തെ രാജാക്കന്മാര്‍ക്ക് മന്ത്രിമാര്‍ ഉണ്ടായിരുന്നു. രാജാവിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് ഭരണനിര്‍വഹണം നടത്തുക, നിര്‍ണായക ഘട്ടങ്ങളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കുക എന്നിവയായിരുന്നു അവരുടെ പ്രധാന ചുമതലകള്‍. ഒരു വിഷയത്തില്‍ രാജാവെടുക്കുന്ന തീരുമാനം ഗുണകരമല്ലെന്നു തോന്നിയാല്‍ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തി അത് തിരുത്തിക്കുവാന്‍ നല്ല മന്ത്രിമാര്‍ ശ്രദ്ധിച്ചിരുന്നു. നല്ല രാജാക്കന്മാരാകട്ടെ അത്തരം മന്ത്രിമാരെ തങ്ങളുടെ പ്രതിരൂപങ്ങളായാണ് കണ്ടിരുന്നത്!  

തന്റെ മന്ത്രിയായ സുമന്ത്രരില്‍ ദശരഥനുള്ള മതിപ്പും വിശ്വാസവും പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നുണ്ട്. രാമാഭിഷേകത്തിനു വേണ്ടതെല്ലാം വസിഷ്ഠന്‍ പറയുന്നതു പോലെ ഒരുക്കിക്കൊടുക്കാന്‍ സുമന്ത്രരെയാണ് ദശരഥന്‍ ഏല്പിക്കുന്നത്. എല്ലാം ആ മന്ത്രി പ്രവരന്‍ നോക്കിക്കോളുമെന്ന് ദശരഥനറിയാം.  

കൈകേയി വരം ചോദിച്ചതോടെ, അഭിഷേകം മുടങ്ങുമെന്നുറപ്പായ ദശരഥന്‍ മോഹാലസ്യപ്പെട്ടു വീഴുന്നു. ഉണര്‍ന്നും ഇരുന്നും കിടന്നും രാമനെയോര്‍ത്ത് കരഞ്ഞുമാണ് ദശരഥന്‍ നേരം വെളുപ്പിക്കുന്നത്. പ്രഭാതത്തില്‍ അവിടെയെത്തിയ സുമന്ത്രര്‍ കൈകേയിയോട് രാജാവിന്റെ ദുഃഖകാരണമെന്തെന്ന് അനേ്വഷിക്കുന്നു.

”രാമനെക്കാണാഞ്ഞു ദുഃഖം നരേന്ദ്രനു  

രാമനെച്ചെന്നു വരുത്തുക വൈകാതെ”

എന്നായിരുന്നു കൈകേയിയുടെ മറുപടി. അപ്പോള്‍ സുമന്ത്രര്‍ പറയുന്നതിങ്ങനെ:

”ചെന്നുകുമാരനെക്കൊണ്ടു വരാമല്ലോ  

രാജവചന മനാകര്‍ണ്യ ഞാനിഹ  

രാജീവലോചനേ! പോകുന്നതെങ്ങനെ!”

(അയോധ്യാകാണ്ഡം)

രാമകുമാരനെ കൊണ്ടു വരാം. പക്ഷേ, രാജാവു പറയാതെ ഞാനതിനായി എങ്ങനെ പോകും? സുമന്ത്രരുടെ ഈ ചോദ്യത്തില്‍ ഉത്തമനായ ഒരു മന്ത്രിയുടെ ഉത്തരവാദിത്വ ബോധവും രാജാവിനോടുള്ള മാന്യമായ വിധേയത്വവും കാണാം. ”ചെന്നു നീ തന്നെ വരുത്തുക രാമനെ” എന്ന രാജവാക്യം കേട്ടപ്പോഴേ സുമന്ത്രര്‍ രാജസന്നിധിയിലേക്കു പോകുന്നുള്ളൂ.  

സുഗ്രീവന്റെ മന്ത്രിയായ ഹനൂമാന്‍ മറ്റൊരു മഹനീയ മാതൃകയാണ്. ബാലിവധത്തിനു ശേഷം ”പ്രത്യുപകാരം മറക്കുന്ന” സുഗ്രീവനെ ഉത്തമനായ ആ മന്ത്രി ഗുണദോഷിക്കുന്നു. വാഗ്ദാനപാലനത്തിന് ഇനിയും അമാന്തിച്ചാല്‍, ശ്രീരാമന്‍

”അഗ്രജനായ ശക്രാത്മജനെപ്പോലെ

നിഗ്രഹിച്ചീടും ഭവാനെയും നിര്‍ണയം”

(കിഷ്‌കിന്ധാകാണ്ഡം)

എന്ന് സുഗ്രീവനോടു പറയാന്‍ ഹനൂമാന്‍ മടിക്കുന്നില്ല!  

നല്ല ഭരണാധികാരിയായ സുഗ്രീവന് മന്ത്രിയോട് ഒട്ടും നീരസം തോന്നിയില്ല. തന്റെ തെറ്റ് ആ വാനര രാജാവ് തിരിച്ചറിഞ്ഞു. തന്റെ നന്മയ്‌ക്കായി തന്നെ ഗുണദോഷിച്ച മന്ത്രിയെ അദ്ദേഹം വികാരവിവശനായി അഭിനന്ദിക്കുകയാണ് ചെയ്തത്.

”ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ

പൃത്ഥ്വീശനാപത്തുമെത്തുകയില്ലല്ലോ”            

(കിഷ്‌കിന്ധാ കാണ്ഡം)

എന്നോര്‍ത്ത് സുഗ്രീവന്‍ ആശ്വസിക്കുന്നു.  

രാവണന്റെ മന്ത്രിമാര്‍, ഇഷ്ടവും മുഖസ്തുതിയും പറഞ്ഞ് ആ രാക്ഷസാധീശനെ വഴി തെറ്റിക്കുന്നു. രാവണന്റെ കോപം ഭയന്ന്, ഗുണദോഷിക്കാന്‍ അവര്‍ തയ്യാറായില്ല. മൂഢരായ മന്ത്രിമാര്‍ രാജാവിനു വരുത്തി വയ്‌ക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അനുജനായ കുംഭകര്‍ണന്‍ അവസാനഘട്ടത്തില്‍ രാവണനു മുന്നറിയിപ്പു നല്‍കുന്നുണ്ട്. കാലദേശാവസ്ഥകളും ഉപായങ്ങളും നയങ്ങളുമെല്ലാം കണക്കിലെടുത്ത് യുക്തമായ ഉപദേശം നല്‍കുന്നവരാണ് നല്ല മന്ത്രിമാര്‍.

”ഇങ്ങനെയുള്ളൊരാമത്യധര്‍മം വെടി

ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു  

കര്‍ണസുഖം വരുമാറു പറഞ്ഞുകൊ

ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു

മൂലവിനാശം വരുമാറു നിത്യവും

മൂഢരായുള്ളോരമാത്യജനങ്ങളില്‍”  

(യുദ്ധകാണ്ഡം)

ഭേദം കാകോളമാണെന്ന് കുംഭകര്‍ണന്‍ ജ്യേഷ്ഠനെ ഓര്‍മിപ്പിക്കുന്നു. പഴയകാലത്തെ മന്ത്രിമാരുടെ സ്ഥാനത്ത് ഇന്ന് ഭരണനായകര്‍ക്ക് ഉപദേശകരാണുള്ളത്. ഇഷ്ടം പറഞ്ഞ് ഭരണനായകരെ വഴി തെറ്റിക്കുന്നവരാണ് അവരില്‍ പലരും. മന്ത്രിധര്‍മത്തെക്കുറിച്ചുള്ള രാമായണ പാഠം, ഇന്നത്തെ മന്ത്രിമാരും ഉപദേശകരും മനസ്സിരുത്തി പഠിക്കേണ്ടണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
Entertainment

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Kerala

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

Kerala

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

Cricket

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.