Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാന്ധിസാഹിത്യം

എസ്.കെbyഎസ്.കെ
Oct 10, 2019, 03:20 am IST
inVicharam

കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ ആവേശത്തോടെ ആഘോഷിച്ചത് മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിയായിരുന്നു. ഗാന്ധിസ്മൃതികളും ഗാന്ധിസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ലേഖനങ്ങളും ഗാന്ധിയന്‍ചിന്തകളുടെ പുതിയ വ്യാഖ്യാനങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു പല പത്രങ്ങളും. ഗാന്ധിജിയെക്കുറിച്ച് രണ്ടുവാക്കെഴുതാനോ പറയാനോ കിട്ടിയ സന്ദര്‍ഭം നേതാക്കളും ഭരണാധികാരികളും എഴുത്തുകാരും പാഴാക്കിയില്ല. പലരും സന്ദര്‍ഭത്തിനൊത്ത് ഉയരുകയും ചെയ്തു. പത്രങ്ങളില്‍ ഇങ്ങനെവന്ന ഗാന്ധിസാഹിത്യത്തിലൂടെ കണ്ണോടിച്ചാല്‍ രസകരമായ പല പരാമര്‍ശങ്ങളും കാണാനാവും.

സാമ്രാജ്യത്വത്തിനെതിരായ ഗാന്ധിയുടെ സുസ്ഥിരനിലപാടും അവസാന ശ്വാസംവരെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയും അയിത്തത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടവും ഖാദിയിലൂടെയും ചര്‍ക്കയിലൂടെയും അദ്ദേഹം പ്രചരിപ്പിച്ച സാമ്പത്തിക സ്വയംപര്യാപ്തത എന്ന ആശയവും സംഘടിതമായ ആക്രമണത്തിന് വിധേയമാക്കപ്പെടുന്ന കാലമാണിത്. 

ദൈര്‍ഘ്യംകൊണ്ടും സങ്കീര്‍ണ്ണതകൊണ്ടും വികലമായ വാക്യം. അയിത്തത്തിനുവേണ്ടിയും ഗാന്ധിജി പോരാടിയെന്നത് വായനക്കാര്‍ക്ക് പുതിയ അറിവായിരിക്കും. 

കലണ്ടറുകളില്‍നിന്നും ഡയറികളില്‍നിന്നുപോലും ഗാന്ധിജിയുടെ ചിത്രങ്ങള്‍ അപ്രത്യക്ഷമാവുകയാണ്. ഇത്തരം ചിത്രങ്ങളിലൂടെയാണോ ഗാന്ധിജിയും ഗാന്ധിസവും നിലനില്‍ക്കുന്നത്. എന്തായാലും കലണ്ടര്‍, ഡയറി നിര്‍മ്മാതാക്കള്‍ക്കായി ബോധവത്ക്കരണ പരിപാടി ഉടന്‍തന്നെ ആരംഭിക്കണം. രാഷ്‌ട്രപിതാവിനെ നിശബ്ദമാക്കിയവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍പോലും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ആര്‍ക്കാണ് തുടച്ചുനീക്കാനാവുക. ആത്യന്തികമായി ധാര്‍മ്മികതയില്ലാത്ത ഗാന്ധിസം തൊഴിലാളിവര്‍ഗ്ഗമില്ലാത്ത മാര്‍ക്‌സിസത്തിന് സമമാണ്. ധാര്‍മ്മികതയുള്ള ഗാന്ധിസവും തൊഴിലാളിവര്‍ഗ്ഗമുള്ള മാര്‍ക്‌സിസവും എവിടെകിട്ടും. ഗാന്ധിസവും മാര്‍ക്‌സിസവും സമമാണെന്നും ഇദ്ദേഹം സമര്‍ത്ഥിച്ചേക്കാം. നമ്മുടെ വലിയ ചിന്തകരില്‍ ഒരാള്‍ എഴുതിയതുപോലെ ജീവിതത്തിന്റെ മുഖത്തുനോക്കി കാണുന്ന സത്യം വിളിച്ചുപറയാനാണ് ഗാന്ധിജി ശ്രമിച്ചത്. അതുകൊണ്ട് അദ്ദേഹം പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നില്ല. പ്രമുഖ ചിന്തകനായ അകില്‍ബല്‍ഗ്രാമി തന്റെ പഠനങ്ങളിലൊന്നില്‍ പറയുന്നതുപോലെ ഗാന്ധിജി പരമ്പരാഗത അര്‍ത്ഥത്തിലുള്ള ഒരു തത്വചിന്തകനല്ല. ഗാന്ധിജിയെക്കുറിച്ച് ചിന്തകര്‍ പറഞ്ഞതുതന്നെ ഈ ലേഖകന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ആശയങ്ങള്‍ തിരിച്ചുപിടിക്കു എന്നതിനര്‍ത്ഥം ഭരണഘടനയേയും അന്തിമമായി ഇന്ത്യ എന്ന ആശയത്തെയും തിരിച്ചുപിടിക്കുക എന്നതാണ്. ഇവയെല്ലാം തിരിച്ചുപിടിക്കാന്‍ യുദ്ധമോ വിപ്ലവമോ വേണ്ടിവരുമോ?

മഹാത്മാഗാന്ധിയുടെ കാലടിപ്പാടുകള്‍ പലവട്ടം പതിഞ്ഞ മണ്ണാണ് എറണാകുളത്തിന്റേത്. 1920 ആഗസ്റ്റ് 18ന് ആണ് ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിക്കുന്നത്. ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട്ടെത്തിയത്. പിന്നെയും അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഗാന്ധിജി എറണാകുളത്ത് എത്തുന്നത്. മഹാത്മാവിന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട പലസ്ഥലങ്ങളും പിന്നീട് ആ പേരിലാണ് ചരിത്രത്തിന്റെ ഭാഗമായത്. മൂന്ന് തവണയാണ് മഹാത്മാഗാന്ധി എറണാകുളത്ത് എത്തിയത്. ഈ വാക്യങ്ങളെല്ലാം ഒരേവിധം അവസാനിക്കുന്നു. അതുണ്ടാക്കുന്നത് വിരസതമാത്രം. അല്‍പ്പം ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാവുന്നതേയുള്ളൂ. മഹാത്മാഗാന്ധിയുടെ കാലടികള്‍ എറണാകുളത്തിന്റെ മണ്ണില്‍പലവട്ടം പതിഞ്ഞിട്ടുണ്ട്. 

പിന്‍കുറിപ്പ്: മാധ്യമങ്ങള്‍ അടുക്കളയില്‍ കയറി വാര്‍ത്തയെടുക്കുന്നത് ശരിയായ രീതിയല്ല- മന്ത്രി ജി.സുധാകരന്‍ പുറത്ത് കാത്തിരിക്കണം, എല്ലാവരും കഴിച്ചിട്ട് ബാക്കി വല്ലതുമുണ്ടെങ്കില്‍ വിളിച്ചുതരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.