Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തുടരുന്ന തുടര്‍ച്ച

എസ്.കെbyഎസ്.കെ
Jun 17, 2019, 03:07 am IST
inVicharam

പത്രങ്ങളില്‍നിന്ന്: ”കഴിഞ്ഞ നാലുദിവസമായി തുടരുന്ന കാലവര്‍ഷം തുടരുകയാണ്.”

”നാലു ദിവസമായി കാലവര്‍ഷം തുടരുകയാണ്” എന്നു മതി. ‘തുടര്‍ച്ച’യുടെ ആവര്‍ത്തനവും ‘കഴിഞ്ഞ’യും വേണ്ട.

”അനുജയ്‌ക്ക് ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കാവ്യസമാഹരത്തിനും മലയത്ത് അപ്പുണ്ണിക്ക് സമഗ്രമസംഭാവന പരിഗണിച്ചുമാണ് അവാര്‍ഡ്”

”അനുജയ്‌ക്ക് ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കാവ്യസമാഹാരത്തിനും മലയത്ത് അപ്പുണ്ണിക്ക് സമഗ്ര സംഭാവനയ്‌ക്കുമാണ് അവാര്‍ഡ്” (ശരി)

”കേരള സംസ്ഥാന വ്യാപാരി-വ്യാവസായ സമിതിയുടെ കുടുംബസംഗമവും വ്യാപാര മന്ദിര ഉദ്ഘാടനവും സമിതി ജില്ലാ സെക്രട്ടറി നിര്‍വഹിച്ചു”

”കേരള സംസ്ഥാന വ്യാപാരി-വ്യാവസായ സമിതിയുടെ കുടുംബസംഗമവും വ്യാപാരമന്ദിരവും സമിതി ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു” (ശരി).

”കേരള സംസ്ഥാന വ്യാപാരി-വ്യാവസായ സമിതിയുടെ കുടുംബസംഗമത്തിന്റെയും വ്യാപാരമന്ദിരത്തിന്റെയും ഉദ്ഘാടനം സമിതി ജില്ലാ സെക്രട്ടറി നിര്‍വഹിച്ചു” (ശരി)

”യോഗത്തിലെ ചര്‍ച്ചാവിഷയം ‘ആവിഷ്‌കാര സ്വാതന്ത്ര്യവും വെല്ലുവിളികളും’ എന്നതിനെക്കുറിച്ചാണ്” (തെറ്റ്)

”യോഗത്തിലെ ചര്‍ച്ചാവിഷയം ‘ആവിഷ്‌കാര സ്വാതന്ത്ര്യവും വെല്ലുവിളികളും’ എന്നതാണ്” (ശരി)

”യോഗത്തിലെ ചര്‍ച്ച ‘ആവിഷ്‌കാര സ്വാതന്ത്ര്യവും വെല്ലുവിളികളും’ എന്നതിനെക്കുറിച്ചാണ്” (ശരി)

മുഖപ്രസംഗങ്ങളില്‍നിന്ന്:

‘ഇത്തരം പ്രചാരണക്കാര്‍ യദാര്‍ഥത്തില്‍ ചെയ്യുന്നത് കൊലപാതകത്തിനുള്ള പ്രോത്സാഹനമാണ്. ഇത്തരക്കാരുടെ പിടിയില്‍ വീഴാതെ തുറന്ന മനസ്സോടെ ചിന്തിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായാല്‍ മാത്രമേ അവരുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനാവൂ. ഇത്തരത്തില്‍ ഇനിയും ഒരു ജീവന്‍ നഷ്ടപ്പെടാന്‍ അനുവദിക്കുകയില്ലെന്ന് എല്ലാവരും ദൃഢപ്രതിജ്ഞയെടുക്കണം”

ആദ്യവാക്യത്തിന്റെ ഘടന ശരിയല്ല.

”ഇത്തരം പ്രചാരണക്കാര്‍ യഥാര്‍ഥത്തില്‍ കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുകയാണ്’ (ശരി)

മൂന്നു വാക്യങ്ങളും ‘ഇത്തര’ത്തില്‍ തുടങ്ങുന്നത് വിരസതയുണ്ടാക്കുന്നു. അല്‍പം ശ്രദ്ധിച്ചെങ്കില്‍ അതൊഴിവാക്കാമായിരുന്നു.

”ഇത്തരം പ്രചാരണക്കാര്‍ യഥാര്‍ഥത്തില്‍ കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അവരുടെ  പിടിയില്‍ വീഴാതെ തുറന്ന മനസ്സോടെ ചിന്തിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായാലേ  കുഞ്ഞുങ്ങളെ രക്ഷിക്കാനാകൂ. ഒരു ജീവന്‍ ഇനി ഇങ്ങനെ നഷ്ടപ്പെടാന്‍ അനുവദിക്കുകയില്ലെന്ന് എല്ലാവരും ദൃഢപ്രതിജ്ഞയെടുക്കണം”

”സമയത്തും കാലത്തും പദ്ധതികള്‍ പൂര്‍ത്തിയാകാതെ പോകുന്നതിനു പ്രധാനകാരണം ബന്ധപ്പെട്ട മന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകാത്തതുകൊണ്ടാണ്”

‘കാരണം’ ‘കൊണ്ട്’ ഇവയില്‍ ഒന്നു മതി.

”സമയത്തും കാലത്തും പദ്ധതികള്‍ പൂര്‍ത്തിയാകാത്തതിനു പ്രധാനകാരണം ബന്ധപ്പെട്ട മന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകാത്തതാണ്” (ശരി)

”സമയത്തും കാലത്തും പദ്ധതികള്‍ പൂര്‍ത്തിയാകാത്തത് മന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകാത്തതുകൊണ്ടാണ്” (ശരി).

”ആ കടയിലായിരുന്നു അവര്‍ക്ക് കയറേണ്ടിയിരുന്നത്”

ഭൂതകാല സൂചകമായ ‘ആയിരുന്നു’ വിന്റെ ആവര്‍ത്തനം ഒഴിവാക്കാം.

”ആ കടയിലായിരുന്നു അവര്‍ക്ക് കയറേണ്ടത്” (ശരി)

”ആ കടയിലാണ് അവര്‍ക്ക് കയറേണ്ടിയിരുന്നത്” (ശരി).

പിന്‍കുറിപ്പ്: 

”എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടും” – എം. മുകുന്ദന്‍

എഴുത്തുകാരന്മാരും സുന്ദരികളല്ലാത്ത എഴുത്തുകാരികളും ചേര്‍ന്ന് ഈ ദുഷ്പ്രവണതയ്‌ക്കെതിരെ നവോത്ഥാനയാത്ര നടത്തണം!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.