Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആവര്‍ത്തനം അസഹ്യം

പത്രഭാഷയില്‍ പൊതുവെ കാണുന്ന വൈകല്യങ്ങളിലൊന്നാണ് ആവര്‍ത്തനം. ചെറിയ ചരമവാര്‍ത്തകളില്‍പ്പോലും പദങ്ങളുടെയും വാക്യങ്ങളുടെയും ആവര്‍ത്തനം കാണാം.

എസ്.കെbyഎസ്.കെ
Mar 24, 2022, 05:34 am IST
inArticle

പത്രഭാഷയില്‍ പൊതുവെ കാണുന്ന വൈകല്യങ്ങളിലൊന്നാണ് ആവര്‍ത്തനം. ചെറിയ ചരമവാര്‍ത്തകളില്‍പ്പോലും പദങ്ങളുടെയും വാക്യങ്ങളുടെയും ആവര്‍ത്തനം കാണാം. നോക്കുക:

”ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു.

ചാരുംമൂട്: ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. താമരക്കുളം പേരൂര്‍ കാരാഴ്മ നിലയ്‌ക്കല്‍ വടക്കതില്‍ സദാനന്ദ(72)നാണ് മരിച്ചത്…”

തലക്കെട്ട് അതേപടി വാര്‍ത്തയുടെ ആദ്യവാക്യം ആക്കിയിരിക്കുന്നു. അത് പൂര്‍ണമായി ഒഴിവാക്കാം.

ചാരുംമൂട്: ബൈക്കിടിച്ച് താമരക്കുളം പേരൂര്‍ കാരാഴ്മ നിലയ്‌ക്കല്‍ വടക്കതില്‍ സദാനന്ദന്‍(72) മരിച്ചു എന്നേ വേണ്ടൂ.

”യുവാവ് വീടിനുള്ളില്‍  മരിച്ച നിലയില്‍

മൂലമറ്റം: യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണാര്‍ വെങ്കിട്ട ഇടയ്‌ക്കാട്ട് അനൂപാണ് (കുഞ്ഞി-40) മരിച്ചത്…”

ആദ്യവാക്യം പൂര്‍ണമായി ഒഴിവാക്കാം.  

”കാണാര്‍ വെങ്കിട്ട ഇടയ്‌ക്കാട്ട് അനൂപിനെ (കുഞ്ഞി-40) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി” എന്ന് നേരെ കാര്യം പറയാമല്ലോ.

”തൂണു തകര്‍ന്നുവീണ്

99 വയസ്സുകാരി മരിച്ചു

അന്നമനട: തൂണു തകര്‍ന്നു വീണ് വയോധിക മരിച്ചു. പാ

ണപറമ്പില്‍ രുക്മിണി(99) ആണ് മരിച്ചത്….”

ഇവിടെയും ആദ്യവാക്യം ഒഴിവാക്കാം.  

‘പാണപറമ്പില്‍ രുക്മിണി(99) തൂണു തകര്‍ന്നുവീണു മരിച്ചു’ എന്നു മതി.

തലക്കെട്ടില്‍  ’99 വയസ്സുകാരി’ക്കു പകരം ’99 കാരി’ എന്നു മതി.

99 കാരി എന്നു തലക്കെട്ടില്‍ പറഞ്ഞതിനാല്‍ ‘വയോധിക’ എന്ന വിശേഷണം വേണ്ട.

”ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു”

പനങ്ങാട്:  ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. പനങ്ങാട് കുന്നത്ത് നികര്‍ത്തില്‍ കെ.വി. വിജീഷാണ് (50) മരിച്ചത്….”

ആദ്യ വാക്യം എന്തിന്?  ”പനങ്ങാട് കുന്നത്ത് നികര്‍ത്തില്‍ കെ.വി. വിജീഷ് (50) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു” എന്നാണ് എഴുതേണ്ടത്.

”വിനോദസഞ്ചാരി

ഇടിമിന്നലേറ്റു മരിച്ചു

അടിമാലി: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരി ഇടിമിന്നലേറ്റു മരിച്ചു. തൃശൂര്‍ കുരിയച്ചിറ സ്വദേശി കുന്നംകുമരത്ത് ലൈജു(34) ആണ് മരിച്ചത്….”

ഇവിടെയും തലക്കെട്ടിന്റെ തനിയാവര്‍ത്തനം. ‘മൂന്നാറിലെത്തിയ തൃശൂര്‍ കുരിയച്ചിറ സ്വദേശി കുന്നംകുമരത്ത് ലൈജു(34) ഇടിമിന്നലേറ്റു മരിച്ചു…’ എന്നെഴുതി ആവര്‍ത്തനം ഒഴിവാക്കാം. തലക്കെട്ടില്‍ ‘വിനോദസഞ്ചാരി’ ഉണ്ടല്ലോ. ‘സന്ദര്‍ശനത്തിനെത്തിയ, വിനോദസഞ്ചാരി’ എന്നീ ആവര്‍ത്തനങ്ങള്‍ വേണ്ട.

ഇത്തരം ഉദാഹരണങ്ങള്‍ക്ക് കണക്കില്ല! ചരമവാര്‍ത്തകളിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ ഭാഷ നന്നാകും; വായനക്കാര്‍ക്ക് ക്ലേശം കുറയും. പത്ര സ്ഥലം പാഴാകാതിരിക്കും.

ചരമ വാര്‍ത്തകളില്‍ പലപ്പോഴും ‘വയോധികനെ’യും ‘വയോധിക’യെയും കാണാം. ഇങ്ങനെ വിശേഷിപ്പിക്കുന്നതിനുള്ള ചുരുങ്ങിയ യോഗ്യത എന്താണെന്നറിയില്ല. എന്തായാലും, അറുപതു പിന്നിട്ടവര്‍ക്കെല്ലാം ചില പത്ര ലേഖകര്‍ ഈ വിശേഷണം ഔദാര്യപൂര്‍വം ചാര്‍ത്തിക്കൊടുക്കുന്നു. യുവാവ്, മധ്യവയസ്‌കന്‍, മധ്യവയസ്‌ക എന്നിവരുടെ കാര്യത്തിലും സ്ഥിരതയില്ല. ചില ലേഖകര്‍ക്ക് 45 കാര്‍ ‘യുവാക്ക’ളാണെങ്കില്‍ മറ്റു ചിലര്‍ക്ക് 35 കാര്‍ ‘മധ്യവയസ്‌ക’രാണ്!  ഈ വിശേഷണങ്ങള്‍ക്കെല്ലാം പ്രായപരിധി നിശ്ചയിച്ചാല്‍ ചരമവാര്‍ത്തകളിലെ ‘തമാശകള്‍’ ഒഴിവാക്കാം.

മറ്റു വാര്‍ത്തകളില്‍ നിന്ന്:

”ലോകവനദിന ആചരണം

സംഘടിപ്പിച്ചു”

വളച്ചുകെട്ടല്‍ ആവശ്യമില്ല.  ‘ലോകവനദിനം ആചരിച്ചു’ എന്നു നേരെ പറയാമല്ലോ.

”ജന്മിത്വത്തിനും നൈസാം ദുര്‍ഭരണത്തിനെതിരെയും വീറോടെ പൊരുതിയ പോരാളി…”

‘ജന്മിത്വത്തിനും നൈസാം ദുര്‍ഭരണത്തിനുമെതിരെ’ എന്നാണു വേണ്ടത്.

‘സി.വിയുടെ ചരിത്രനോവല്‍ ത്രയങ്ങളില്‍ മൂന്നാമത്തേതാണ് രാമരാജാ ബഹദൂര്‍’

‘നോവല്‍ത്രയ’ത്തില്‍ ശരി.

പിന്‍കുറിപ്പ്:

‘ഒരുത്തീ’യായ് നവ്യയെത്തി- വാര്‍ത്ത

ഇതെന്തു ‘തീ’യാണ്?

Tags: വാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.