കരിങ്കുന്നം പഞ്ചായത്തംഗത്തിന് കൊറോണ; പി.ജെ. ജോസഫ് എംഎല്‍എ നിരീക്ഷണത്തില്‍
പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തംഗത്തിന് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച കരിങ്കുന്നത്ത് പി.ജെ. ജോസഫ് എംഎല്‍എ പങ്കെടുത്ത രണ്ട് പരിപാടികളിലും പഞ്ചായത്തംഗം സജീവമായി പങ്കെടുത്തിരുന്നു.








































