Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടൂറിസത്തിന്റെ മറവില്‍ സ്റ്റോപ്പ്‌മെമ്മോ മറികടന്ന് ഹെലിടാക്‌സി സര്‍വ്വീസ് ആരംഭിച്ചു

കുമളി-മൂന്നാര്‍ ടൂറിസത്തിന്റെ ഭാഗമായാണ് നാലാം വാര്‍ഡില്‍പ്പെട്ട ഓറഞ്ച് ഹില്‍സ് എന്ന സ്ഥലത്ത് ഹെലിപ്പാട് തുറന്നത്. സ്വകാര്യ കമ്പനിയാണ് ഹെലിടാക്‌സി സര്‍വ്വീസ് തുടങ്ങിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 4, 2020, 11:59 am IST
inKerala
കുമളി പത്തുമുറിയില്‍ പറന്നിറങ്ങുന്ന ഹെലികോപ്ടര്‍

കുമളി പത്തുമുറിയില്‍ പറന്നിറങ്ങുന്ന ഹെലികോപ്ടര്‍

കുമളി: പത്തുമുറിയില്‍ അനുവദിയില്ലാതെ കുമളി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഹെലിടാക്‌സിയുടെ ഭാഗമായുള്ള ഹെലിപ്പാട് ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണം നടത്തിയത് ജില്ലാ കളക്ടര്‍ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്ത്.  

കുമളി-മൂന്നാര്‍ ടൂറിസത്തിന്റെ ഭാഗമായാണ് നാലാം വാര്‍ഡില്‍പ്പെട്ട ഓറഞ്ച് ഹില്‍സ് എന്ന സ്ഥലത്ത് ഹെലിപ്പാട് തുറന്നത്. സ്വകാര്യ കമ്പനിയാണ് ഹെലിടാക്‌സി സര്‍വ്വീസ് തുടങ്ങിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ ഹെലിപ്പാട് ഉദ്ഘാടനം കാഞ്ഞിരപ്പള്ളി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കലും റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷും നിര്‍വഹിച്ചു. കുമളി പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കിയാണ് ഈ സ്ഥലത്തേക്കുള്ള റോഡും കോണ്‍ക്രീറ്റ് ചെയ്ത് നല്‍കി. ആദ്യ ദിനം അഞ്ച് പേര്‍ക്ക് കയറാവുന്ന ഹെലികോപ്ടര്‍ ഏഴ് സര്‍വ്വീസും നടത്തി.  

അതേ സമയം സ്ഥലം പെരിയാര്‍ ടൈഗര്‍ റിസര്‍വിന് സമീപത്തായതിനാല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി തേടേണ്ടതുണ്ട്. ഇതടക്കം വാങ്ങാതെയാണ് ഹെലികോപ്ടര്‍ ആകാശത്ത് പറത്തിയത്. 1964ലെ പട്ടയ പ്രകാരമുള്ള സ്ഥലമായതിനാല്‍ കൃഷിയ്‌ക്കും വീടിനുമല്ലാതെ മറ്റ് നിര്‍മ്മാണങ്ങള്‍ ഇവിടെ പാടില്ലെന്നാണ് ചട്ടം. സമാനമായി തന്നെ ഒട്ടകതലമേട്ടില്‍ ഹെലിപ്പാട് നിര്‍മ്മിച്ചിരുന്നു. ഇവിടെ ഹെലിടാക്‌സി സര്‍വ്വീസ് ആരംഭിച്ചെങ്കിലും പരാതി ഉയര്‍ന്നതോടെ കളക്ടര്‍ ഇടപെട്ട് തടയുകയായിരുന്നു. പിന്നാലെയാണ് 5 കിലോ മീറ്റര്‍ മാത്രം മാറി അടുത്ത ഹെലിപ്പാട് ഉദ്ഘാടനം ചെയ്തത്.  

സര്‍വ്വീസിന് വേണ്ടത്

ഹെലികോപ്ടര്‍ സര്‍വ്വീസ് നടത്തണമെങ്കിലും ആദ്യമായി സിവില്‍ ഏവിയേഷന്‍ വിഭാഗം ഡയറക്ടറുടെ അനുമതി നിര്‍ബന്ധമാണ്. കൂടാതെ ഇവിടം പെരിയാര്‍ കടുവാ സങ്കേതത്തിന് സമീപത്തായതിനാല്‍ പിറ്റിആര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയും നിര്‍ബന്ധമാണ്. സാധാരണയായി അടിയന്തര ആവശ്യങ്ങള്‍ക്കൊഴിച്ച് ഇത് ലഭിക്കാറില്ല. താഴ്ന്ന പറക്കുന്ന ഹെലികോപ്ടറുകള്‍ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്നതാണ് പ്രശ്‌നം.  

സംഭവം അന്വേഷിക്കും: കളക്ടര്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതറിഞ്ഞ് മുമ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതായും ഉദ്ഘാടനം വിവരം അറിഞ്ഞില്ലെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. മൂന്ന് ദിവസമായി അവധിയിലായിരുന്നു, സംഭവം പരിശോധിച്ച് ആവശ്യമായ നടപടി എടുക്കും. കൃഷി ഭൂമിയില്‍ ഹെലിപ്പാട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മേഖലയിലെവിടേയും ഹെലിപ്പാട് നിര്‍മ്മിക്കാന്‍ അനുമതിയില്ലെന്നുമാണ് പീരുമേട് തഹസില്‍ദാരും വ്യക്തമാക്കിയത്.

100 പേര്‍ക്കെതിരെ കേസ്: എസ്‌ഐ

സ്ഥലത്ത് കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്ഘാടന വേളയില്‍ ഒത്തുകൂടിയവര്‍ക്കെതിരെ കേസെടുത്തതായി കുമളി എസ്‌ഐ പ്രശാന്ത് പി. നായര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് ബുധനാഴ്ച കൂട്ടം കൂടിയതിനടക്കം കേസെടുത്തത്. പരിപാടി പോലീസിനെ അറിയിക്കാതെയാണ് നടത്തിയത്.

പരാതി നല്‍കി: എം.എന്‍. ജയചന്ദ്രന്‍ 

വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷന്‍ 29 പ്രകാരം വന്യജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന ഇത്തരം നടപടികള്‍ പാടില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പരാതി നല്‍കിയതായി സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡംഗം എം.എന്‍. ജയചന്ദ്രന്‍ പറഞ്ഞു. പരമാവധി രണ്ടര കിലോ മീറ്റര്‍ മാത്രം മാറിയാണ് ഹെലിപ്പാട് സ്ഥിതി ചെയ്യുന്നത്. നിലവിലെ നിയമ പ്രകാരം 10 കിലോ മീറ്റര്‍ ചുറ്റളവാണ് ഇതിന്റെ പരിതിയായി നിശ്ചയിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

പഞ്ചായത്തിന് ബന്ധമില്ല: ഷീബാ സുരേഷ്

സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഹെലിപ്പാടെന്നും നിര്‍മ്മാണം അടക്കമുള്ള കാര്യങ്ങളില്‍ പഞ്ചായത്തിന് ബന്ധമില്ലെന്നും പ്രസിഡന്റ് ഷീബാ സുരേഷ് പറഞ്ഞു. നാടിന്റെ വികസന കാര്യമായതിനാല്‍ പരിപാടിയില്‍ സന്തോഷ പൂര്‍വ്വം പങ്കെടുത്തു. പറത്തുന്ന കമ്പനിക്ക് കുമരകത്ത് നിന്ന് മൂന്നാറിന് പറക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നും ഇത് പെരിയാറിലെ വനംവകുപ്പിന് കൈമാറിയതായും പ്രസിഡന്റ് പറഞ്ഞു. സ്റ്റോപ്പ് മെമ്മോ സംബന്ധിച്ച കാര്യങ്ങള്‍ അറിയില്ല, റോഡ് നിര്‍മ്മിച്ചത് സമീപത്തെ താമസക്കാര്‍ക്ക് വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി.  

Tags: ഹെലിക്കോപ്ടര്‍സേവനംKumaliപെരിയാര്‍ കടുവ സങ്കേതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് തകർത്ത വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് കെഎസ്ഇബി; ഉണ്ടായ നഷ്ടം മെമ്പർ ജീജോ രാധാകൃഷ്ണൻ അടച്ചു

xr:d:DAEmPfVLDH4:4619,j:1580046827788543471,t:23111507
Kerala

ജന്‍ജാതീയ ഗൗരവ് ദിവസ് 15ന് , കേരളത്തിലെ ആഘോഷം കുമളി മണ്ണക്കുടിയിലും കാസര്‍കോട് മാവിനക്കട്ട ഗ്രാമത്തിലും

Kerala

കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തിനെത്തിയ ഭക്തജനങ്ങളുടെ നീണ്ടനിര
Kerala

മംഗളാദേവി ചിത്രാപൗര്‍ണമി: 15,534 ഭക്തര്‍ ദര്‍ശനം നടത്തി

Kerala

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച് പണം തട്ടിയെടുത്ത തമിഴ്‌നാട്ടുകാരനെ തേടി പൊലീസ്

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.