ചെന്നൈ: നവംബർ അഞ്ചിന് ആഗോളതലത്തിൽ രൺബീർ കപൂറിന്റെ ‘രാമായണം’ റിലീസ് ചെയ്യാൻ പോവുകയാണ്. സിനിമയുടെ റിലീസിനായുള്ള ഒരുക്കങ്ങൾക്കിടയിൽ, പശ്ചിമ ബംഗാളിൽ നടന്ന ഒരു ദസറ ആഘോഷത്തിൽ രൺബീർ പങ്കെടുത്തിരുന്നു. അവിടെ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന് സംഭവിച്ച ഒരു നാക്കുപിഴ ഓൺലൈനിൽ ശ്രദ്ധ നേടി. പിറ്റേന്നുതന്നെ, തിന്മയ്‌ക്കെതിരെ നന്മ വിജയിക്കുന്നു എന്ന ദസറയുടെ സന്ദേശത്തെ തെറ്റായി അവതരിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവിച്ചത് നാവുപിഴയാണെന്നും രൺപീർ പറഞ്ഞു; ക്ഷമാപണവും നടത്തി.
ചെന്നൈയിൽ നടന്ന ‘രാമായണം’ സിനിമയുടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, തനിക്ക് പറ്റിയ തെറ്റിൽ താരം ഖേദം പ്രകടിപ്പിച്ചത്. താൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് അതിന് നേരേ എതിരായിപ്പോയി പറഞ്ഞത് എന്ന് രൺബീർ വിശദീകരിച്ചു. ‘ഇന്നലെ നടന്ന സംഭവത്തിൽ ക്ഷമ ചോദിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ദസറ ആഘോഷത്തിൽ പങ്കെടുക്കുമ്പോൾ എനിക്കൊരു നാക്കുപിഴ സംഭവിച്ചു. ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതാണ്: ‘തിന്മ എത്ര ശക്തമാണെങ്കിലും, ഒടുവിൽ നന്മയും സത്യവും തന്നെ വിജയിക്കും’…’
അദ്ദേഹം തുടർന്നു, ”റോക്ക്സ്റ്റാർ’ സിനിമയിൽ റഹ്മാൻ സാറിനൊപ്പം (എ.ആർ. റഹ്മാൻ) പ്രവർത്തിച്ചപ്പോൾ ഉണ്ടായ ഒരു കാര്യം എനിക്കോർമ്മ വരുന്നു. എനിക്ക് പറയാനുള്ളത് ഇതാണ്: ‘ഞാൻ എന്തൊക്കെ പറയാൻ ആഗ്രഹിക്കുന്നുവോ, അതെല്ലാം എന്റെ വാക്കുകൾ നശിപ്പിക്കുന്നു’ എന്ന്്. അതുപോലെയാണ് സംഭവിച്ചത്..അതിനാൽ, ആ സംഭവത്തിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു…’
പശ്ചിമ ബംഗാളിലെ ദസറ ആഘോഷത്തിൽ പങ്കെടുക്കുമ്പോഴാണ് രൺബീർ കപൂർ തെറ്റിപ്പറഞ്ഞത്.
അവിടെ അദ്ദേഹം ദസറയെക്കുറിച്ചും, അത് ഇതിഹാസകാവ്യമായ രാമായണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും സംസാരിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു വരി ആളുകളുടെ ശ്രദ്ധയിൽപ്പെടുകയും, അത് ഓൺലൈനിൽ പലരിലും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. അത് തിരുത്തിക്കൊണ്ട് രൺബീർ പറഞ്ഞു:
”ദസറ നമ്മളെ ഒരു പ്രധാന സത്യം ഓർമ്മിപ്പിക്കുന്നു, തിന്മ എത്ര ശക്തമാണെങ്കിലും, ഒടുവിൽ നന്മയും സത്യവും തന്നെ വിജയിക്കും.”
രാമായണം ഒന്നാം ഭാഗം റിലീസ് നവംബർ അഞ്ചിന് നടക്കും. വിവിധ ഭാഷകളിലേക്കുള്ള ഡബ്ബിങ് പ്രവർത്തനം നടക്കുകയാണ്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം ഒന്നാം ഭാഗം ദീപാവലിക്കാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. ഇംഗ്ലീഷിലാണ് സിനിമ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഭാഷകളിൽ പ്രേക്ഷകർക്ക് സിനിമ കാണാനാകും.
രൺബീർ കപൂറിനെ കൂടാതെ, സീതയായി സായ് പല്ലവി, ലക്ഷ്മണനായി രവി ദുബെ, രാവണനായി യാഷ്, ദശരഥ രാജാവായി അരുൺ ഗോവിൽ, കൈകേയി രാജ്ഞിയായി ലാറ ദത്ത, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എന്നിവരും അഭിനയിക്കുന്നു.















