പാലക്കാട്: ഒറ്റപ്പാലം കടമ്പൂർ മാണിക്കംപാറയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജാനകി (60), ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് വിവരം. സംഭവത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.
















