കൊച്ചി: ഭാരതം വിശ്വഗുരു ആകുന്നതിനുള്ള പ്രയാണത്തില്‍ സാഹിത്യവും തത്ത്വചിന്താപരവുമായ ഒരു ഉപാധിയായി രാമായണത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂത്ത്. ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന്റെ സമാപന സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാഭാരതം കര്‍മത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ രാമായണം ശ്രദ്ധ കേoneന്ദ്രീകരിക്കുന്നത് ധര്‍മത്തിലാണ്. കര്‍മം എന്നത് ഹാര്‍ഡ്വെയറും ധര്‍മം എന്നത് സോഫ്റ്റ്വെയറുമാണ്. ഭാരതത്തില്‍ ഈ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും, അതായത് മഹാഭാരതവും രാമായണവും ഒരുമിക്കുന്ന ശക്തമായ ഒരു സാമൂഹിക സംവിധാനമുണ്ട്. സോഫ്റ്റ്വെയറില്ലാത്ത ഹാര്‍ഡ്വെയര്‍ കൊണ്ടോ, ഹാര്‍ഡ്വെയറില്ലാത്ത സോഫ്റ്റ്വെയര്‍ കൊണ്ടോ യാതൊരു പ്രയോജനവുമില്ല. എന്നാല്‍ ഇവ രണ്ടും ഭാരതത്തിലുണ്ട് എന്നതാണ് പ്രത്യേകത.
സ്ഥിരവും നിശ്ചലവുമായ ഒരു ഇതിഹാസത്തില്‍ നിന്ന് അനന്തവും ക്രിയാത്മകവും ചലനാത്മകവുമായ കഥകളിലേക്ക് രാമായണം സഞ്ചരിച്ചു കഴിഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് ശേഷം രാമായണത്തിന് എത്ര പതിപ്പുകളോ, എത്ര കഥകളോ ഉണ്ടാകുമെന്ന് കണക്കാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നേര്‍രേഖ യിലുള്ള ഒന്നില്‍നിന്ന് വിപുലവും സംവേദനാത്മകവും ബഹുമുഖവുമായ ഒരു സാംസ്‌കാരികാനുഭവമായിരിക്കും ഭാവിയില്‍ രാമായണം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയെ രാമായണ സന്ദേശം പഠിപ്പിക്കണം: ഡോ. സാജു
പുതുതലമുറയെ രാമായണം പകരുന്ന സന്ദേശം പഠിപ്പിക്കണമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. സാജു. കോണ്‍ക്ലേവിന്റെ സമാപന യോഗത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ കാര്യങ്ങളിലും നെഗറ്റീവ് കണ്ടെത്താനാണ് പുതുതലമുറ ശ്രമിക്കുന്നത്. 30 വര്‍ഷം മുമ്പ് നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഇന്ന് സംഭവിക്കുന്നത്. ഇവരാരും രാമായണം കൃത്യമായി പഠിച്ചിട്ടില്ല. അവരെ കൃത്യമായി ഇക്കാര്യങ്ങള്‍ പഠിപ്പിക്കാന്‍ നമുക്കാകണം. അല്ലെങ്കില്‍ വലിയ വിപത്തുണ്ടാകും. സമൂഹത്തില്‍ എങ്ങനെയാണ് ജീവിക്കുക, കുടുംബബന്ധമെന്താണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പകര്‍ന്ന് നല്‍കണം. പുതുതലമുറ സ്വയം ശരിയാക്കുന്നതിന് മുമ്പ് തന്നെ നമ്മള്‍ അവര്‍ക്ക് വേണ്ട തിരുത്തല്‍ നടത്തണമെന്നും ഡോ. കെ.കെ. സാജു പറഞ്ഞു.
















