വാഷിംഗ്ടണ്‍: സിജെപി-കോണ്‍ഗ്രസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിച്ച ഐക്യരാഷ്‌ട്രസഭയുടെ പൊള്ളത്തരം തുറന്നുകാട്ടി യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ഡെപ്യൂട്ടി സെക്രട്ടറി ബർഖ തമ്രാകർ. സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ എതിർക്കുന്നു എന്നാണ് ബര്‍ഖ തമ്രാകര്‍ അഭിപ്രായപ്പെട്ടത്.
ദൽഹിയിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ഐക്യരാഷ്‌ട്രസഭയിലെ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ്, ‘സ്ഥിരീകരിക്കാത്ത ആരോപണങ്ങളെ’ അടിസ്ഥാനമാക്കി രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നതിനെ ഇന്ത്യ എതിർക്കുന്നതെന്ന് ഡെപ്യൂട്ടി സെക്രട്ടറി ബർഖ തമ്രാകർ ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലിയിലെ മൂന്നാം കമ്മിറ്റിയിൽ ആഞ്ഞടിച്ചത്.
സ്ഥിരീകരിക്കാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നതിനായി മനുഷ്യാവകാശങ്ങളെ ഒരു രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുന്നതിനെ ഇന്ത്യ എതിർത്തു. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയുടെ മൂന്നാം കമ്മിറ്റിയിൽ സംസാരിക്കവെ, ഇന്ത്യൻ പ്രതിനിധി ബർഖ തമ്രാകർ ഇക്കാര്യം വ്യക്തമാക്കി. മനുഷ്യാവകാശങ്ങളെ രാഷ്‌ട്രീയ സമ്മർദ്ദം ചെലുത്തുന്നതിനോ അല്ലെങ്കിൽ പ്രത്യേക രാജ്യങ്ങളെ മാത്രം ഉന്നം വെക്കുന്നതിനോ ഉപയോഗിക്കരുതെന്ന് അവർ പറഞ്ഞു.
കൃത്യമായ രേഖകളുള്ള പ്രത്യേക കേസുകളെക്കുറിച്ച്, നിലവിലുള്ള ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ വിശദീകരണം നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് ബർഖ തമ്രാകർ അറിയിച്ചു. സംവാദം, കൂടിയാലോചന, സഹകരണം, പക്ഷപാതമില്ലാത്ത സമീപനം, സുതാര്യത എന്നിവയിൽ അധിഷ്ഠിതമായ അന്താരാഷ്‌ട്ര മനുഷ്യാവകാശ സംവിധാനങ്ങളുമായി സഹകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. റിപ്പോർട്ടുകൾ ഉദ്ധരിക്കുമ്പോൾ അവയിൽ കൃത്യത പാലിക്കണമെന്നും, മാനുഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളെ അന്തിമ വിധികളായി കണക്കാക്കരുതെന്നും അവർ പ്രതിനിധി സംഘങ്ങളോട് അഭ്യർത്ഥിച്ചു.
ഇന്ത്യയിലുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പരാമർശിക്കവെ, ഭരണഘടനയുടെ 21-ാം അനുച്ഛേദം ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നുണ്ടെന്നും, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയ്‌ക്ക് ‘ഹേബിയസ് കോർപ്പസ്’ (habeas corpus) പോലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ, വിവരാവകാശ നിയമം, സ്വതന്ത്ര മാധ്യമങ്ങൾ, സിവിൽ സമൂഹം എന്നിവ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും, പരാതികൾ പരിഹരിക്കുന്നതിനും സഹായകമായ സുരക്ഷാ സംവിധാനങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
















