ന്യൂദല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിനെ നഖശിഖാന്തം എതിര്‍ക്കുന്ന സിപിഎമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി രാഹുല്‍ ഗാന്ധിയുടെ ഗണ്‍മാന്റെ നിലവാരത്തിലേക്ക് അധിപതിച്ചതോടെ കേരളത്തിലെ സിപിഎമ്മുകാര്‍ക്കിടയില്‍ പുച്ഛം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയെ കേരളത്തില്‍ വന്ന് പരിഹസിച്ച നേതാവാണ് രാഹുല്‍ ഗാന്ധി.
ഇന്ത്യയിലെ മതപരിവര്‍ത്തനലോബിക്ക് വേണ്ടിയാണോ അതോ സിപിഎമ്മിന് വേണ്ടിയാണോ എം.എ. ബേബി വാദിക്കുന്നത് എന്ന് പലര്‍ക്കും സംശയമുണ്ട്. “രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളില്‍ അനാവശ്യ വിവാദമുണ്ടാക്കരുത്” എന്നാണ് എം.എ. ബേബി പ്രസ്താവിച്ചത്. . കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളെ ന്യായീകരിക്കുന്ന ഒരു നേതാവായി എം.എ.ബേബി അധിപതിച്ചതില്‍ സഖാക്കല്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്.
















