നവംബർ 5 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘രാമായണ’ത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ . ഇന്ത്യയിലും വിദേശത്തും ഒരേസമയമാകും റിലീസ് . വിദേശ റിലീസിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം, നവംബർ 8 ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
“ഇത് രാമ യുഗത്തിന്റെ തുടക്കം” എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ നിർമ്മാതാക്കൾ പങ്കുവെച്ചിരിക്കുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം, നവംബർ 5 ന് വിദേശ പ്രേക്ഷകർക്കൊപ്പം ഇന്ത്യൻ പ്രേക്ഷകർക്കും ചിത്രം കാണാൻ കഴിയും.
ദസറയ്‌ക്ക് അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു . “നവരാത്രിയുടെ ശുഭകരമായ അവസരത്തിൽ… നമ്മൾ ഒരു പുതിയ യുഗത്തിന്റെ തുടക്കം ആഘോഷിക്കുന്നു. ഇത് രാമന്റെ യുഗത്തിന്റെ തുടക്കമാണ്. നമിത് മൽഹോത്രയുടെ രാമായണം ഭാഗം 1: നവംബർ 5 മുതൽ ലോകമെമ്പാടുമുള്ള സിനിമാശാലകളിലെ എല്ലാ പ്രീമിയം ഫോർമാറ്റുകളിലും. ദസറയ്‌ക്ക് അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കും.“ നിർമ്മതാക്കൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.
രൺബീർ കപൂർ, സായ് പല്ലവി, രവി ദുബെ എന്നിവരെ രാമൻ, സീത, ലക്ഷ്മണൻ , സണ്ണി ഡിയോൾ, അരുൺ ഗോവിൽ, ലാറ ദത്ത എന്നിവരാണ് അഭിനേതാക്കൾ.
















