Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 05:31 pm IST
inEntertainment

ചില സംഗീതസംവിധായകർ പാട്ടുകൾ ഒരുക്കുന്നു. എന്നാൽ ചിലർ ഒരു കാലഘട്ടത്തിന്റെ ശബ്ദം തന്നെ സൃഷ്ടിക്കുന്നു. തമിഴ് സിനിമയിൽ അത്തരമൊരു സംഗീതകാലം പിറവിയെടുത്തപ്പോൾ അതിന്റെ താളങ്ങളിൽ നിറഞ്ഞ് നിന്ന പേരായിരുന്നു ദേവ. തേനിസൈ തെൻട്രൽ എന്ന വിശേഷണമുള്ള ദേവ ഈണമൊരുക്കുക മാത്രമല്ല സാധാരണക്കാരന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സംഗീതത്തെ വെള്ളിത്തിരയുടെ വലിയ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത പ്രതിഭയാണ്.

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിന് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ദേവ മണിക്കൂറുകൾക്ക് മുമ്പാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇപ്പോഴിതാ ദേവയെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിലൂടെ തുടർന്ന് വായിക്കാം.

അമ്പത് പൈസയാണ് പ്രശസ്ത സംഗീത സംവിധായകനായ ദേവക്ക് ആദ്യമായി പ്രതിഫലം കിട്ടിയത്. നല്ലൊരു തുക പ്രതീക്ഷിച്ച അദ്ദേഹത്തിന് ആ അനുഭവം വലിയ മാനസിക വേദനയാണ് സമ്മാനിച്ചത്. അതേ പോലെ തന്നെ ആ സിനിമ ഇറങ്ങിയതുമില്ല. വിളിച്ച് വരുത്തി അപമാനിച്ചത് പോലെയായി ആ ഒരു സംഭവം. ഫാൻ്റം സിനിമയിലെ വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ എന്ന പാട്ടോർമ്മയില്ലേ… ഇദ്ദേഹമായിരുന്നു അതിന്റെ സംഗീത സംവിധായകൻ. കൂടപ്പിറപ്പുകളുടെ സഹായത്തോടെയാണ് സിനിമാ ഫീൽഡിൽ എത്തുന്നത്.1950 നവംബർ 20ന് ചെന്നൈയിലെ മൈലാപ്പൂരിൽ ജനിച്ചു. ചൊക്കലിംഗം, കൃഷ്ണവേണി എന്നിവരായിരുന്നു മാതാപിതാക്കൾ. ചെറുപ്പം മുതലെ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന അദ്ദേഹം ഇളയരാജയുടെയും ഗുരുവായ ധൻരാജ് മാസ്റ്ററുടെയും കീഴിൽ പാശ്ചാത്യ സംഗീതവും ജെ.ബി കൃഷ്ണയുടെ കീഴിൽ കർണാടക സംഗീതവും അഭ്യസിച്ചു.

ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും കോഴ്സ് പൂർത്തിയാക്കി. തമിഴ് സിനിമാ ചരിത്രത്തിൽ ചെന്നൈയുടെ സ്വന്തം നാടൻ പാട്ടുകളെ മുഖ്യധാരാ സിനിമകളിലേക്ക് കൊണ്ടുവന്ന് ജനപ്രിയമാക്കിയത് ദേവയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം തേനിസൈ തെൻട്രൽ (മധുരമുള്ള സംഗീതത്തിന്റെ കാറ്റ്) എന്നും ഗാനാ കിംഗ് എന്നും അറിയപ്പെട്ടു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 400ൽ അധികം സിനിമകൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. രജിനികാന്ത് ചിത്രങ്ങളായ ബാഷ, അണ്ണാമലൈ, അരുണാചലം എന്നിവയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും അദ്ദേഹത്തെ തെന്നിന്ത്യയിലെ മുൻനിരക്കാരനാക്കി. കൂടാതെ വിജയ്, അജിത് തുടങ്ങിയ യുവതാരങ്ങളുടെ തുടക്ക കാലത്തെ കരിയർ ഹിറ്റുകളായ ആസൈ, കാതൽ കോട്ടൈ, വാലി, ഖുഷി എന്നീ ചിത്രങ്ങൾക്കും സംഗീതമേകിയത് ദേവയായിരുന്നു.

നാൻ ഓട്ടോക്കാരൻ എന്ന് തുടങ്ങുന്ന ഗാനമൊക്കെ ഇദ്ദേഹമാണ് ചെയ്തത്. തമിഴ്നാട് സർക്കാരിന്റെ പരമോന്നത കലാരംഗത്തെ ബഹുമതിയായ കലൈമാമണി പുരസ്കാരം, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (ആശൈ എന്ന ചിത്രത്തിന്), കന്നഡയിലെ അമൃതവർഷിണി എന്ന ചിത്രത്തിന് ഫിലിംഫെയർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ദേവയുടെ കുടുംബം മുഴുവൻ സംഗീതവുമായി അടുത്ത ബന്ധമുള്ളവരാണ്. ലക്ഷ്മിയാണ് ഭാര്യ. ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. മകൻ ശ്രീകാന്ത് ദേവയും തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനാണ്. ദേവയുടെ സഹോദരന്മാരായ സബേഷ്, മുരളി എന്നിവർ സബേഷ്-മുരളി എന്ന പേരിൽ അറിയപ്പെടുന്ന സംഗീത സംവിധായക ജോഡിയാണ്. പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ജയ് ദേവയുടെ സഹോദരപുത്രനാണ് എന്നായിരുന്നു റഫീല നിസാർ അഹമ്മദ് പങ്കുവെച്ച കുറിപ്പ്.

Tags: deathtamil movieMusic directorLatest newsDeva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.