Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2026, 10:46 am IST
inKerala

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തോടെ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം ശക്തമാകുന്നു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായും മുന്നണി നേതൃത്വവുമായും കൂടിയാലോചന ഇല്ലാത്തതാണ് സതീശനെതിരായ വിമർശനം ശക്തിപ്പെടാൻ കാരണം. മുസ്ലീംലീഗ് അടക്കമുളള ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകിയതും സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളും ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചതും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പോലും അറിഞ്ഞില്ല.

ഭരണത്തിലുളളപ്പോൾ അഭ്യന്തര പ്രശ്നങ്ങൾ രൂക്ഷം ആകുന്നത് കോൺഗ്രസിലും യുഡിഎഫിലും പുതുമയുളള കാര്യമല്ല. എന്നാൽ പത്ത് കൊല്ലത്തെ ഇടവേളയ്‌ക്ക് ശേഷം ലഭിച്ച ഭരണത്തിന്റെ മധുവിധു തീരും മുൻപേ മുഖ്യമന്ത്രിയെ വിമർശിച്ച് മുന്നണി കൺവീനർ രംഗത്ത് വരുന്നത് ഇതാദ്യമാണ്. പൊതുജനാഭിപ്രായത്തിന്റെ കരുത്തിൽ മുഖ്യമന്ത്രിസ്ഥാനം നേടിയ വി.ഡി സതീശന്റെ ഏകപക്ഷീയമായ ശൈലിയാണ് പുതുമ മാറുന്നതിന് മുൻപേ കോൺഗ്രസിൽ കലാപക്കൊടിഉയരാൻ കാരണം. ഭരണകാര്യങ്ങളിൽ മുഖ്യമന്ത്രിയ്‌ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും നയപരമായ കാര്യങ്ങളിൽ പാർട്ടിയുമായും മുന്നണി നേതൃത്വവുമായും കൂടിയാലോചന നടത്തുന്നില്ല എന്നതാണ് സതീശനെതിരായ പ്രധാന പരാതി.

മന്ത്രിസഭയിലും ചർച്ചകൾ കുറവാണ്. പ്രധാന വിഷയങ്ങൾ പറയാനെത്തുന്നവരെ ക്ഷമയോടെ കേൾക്കുന്നില്ല എന്നതും മുഖ്യമന്ത്രിക്ക് എതിരെ വിമർശനം ശക്തിപ്പെടാൻ കാരണമാകുന്നു. ഭരണപരമായ വിഷയങ്ങളിൽ ലീഗിനെ മാത്രം വിശ്വാസത്തിലെടുത്ത് നീങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ രീതി. തുടക്കത്തിൽ തന്നെ തമ്മിൽത്തല്ല് എന്ന പഴി കേൾപ്പിക്കേണ്ടെന്ന് കരുതി പലരും മൗനം പാലിക്കുകയായിരുന്നു.എന്നാൽ മുസ്ലീംലീഗിനും ഫോർവേഡ് ബ്ളോക്കിനും കാബിനറ്റ് പദവിയുളള സ്ഥാനങ്ങൾ നൽകാൻ തീരുമാനിച്ച വിവരം മാധ്യമങ്ങളിൽ കണ്ട് അറിയേണ്ടി വന്നതോടെയാണ് പരസ്യ പ്രതികരണം നടത്താൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിർബന്ധിതനായത്.

അടൂർ പ്രകാശ് വിമതസ്വരം ഉയർത്തിയതോടെ മുഖ്യമന്ത്രിയുടെ ശൈലിയിൽ വിമർശനമുളളവർ സജീവമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ ശൈലി ചോദ്യം ചെയ്ത് വരും ദിവസങ്ങളിൽ കൂടുതൽ പേർ രംഗത്ത് വരുമെന്ന് ഉറപ്പാണ്. സർക്കാർ കൈക്കൊണ്ട നയപരമായ തീരുമാനങ്ങൾ പലതും പാർട്ടി നേതൃത്വം അറിഞ്ഞിട്ടില്ല. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭാംഗമായത് ഒരു സൗകര്യമായി എടുത്താണ് മുഖ്യമന്ത്രിയുടെ നീക്കം.സംസ്ഥാന ആസൂത്രണ ബോർഡ് പുനസംഘടിപ്പിച്ചത് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ പോലും അറിയിച്ചില്ല. ഭരണത്തിലേറി 4 മാസം കഴിഞ്ഞിട്ടും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ വീതം വെയ്‌ക്കുന്നത് തീരുമാനിക്കാനാവാത്തതും മുഖ്യമന്ത്രിയുടെ ശൈലി മൂലമാണെന്ന വിമർശനവും ശക്തമാണ്.

പദവികൾ ആഗ്രഹിക്കുന്ന നേതാക്കൾ ഇപ്പോൾ തന്നെ തീരുമാനം വൈകുന്നതിൽ അസ്വസ്ഥരാണ്. എല്ലാം തന്റെ തീരുമാനത്തിലൂടെ പോകണമെന്ന് ശഠിക്കുന്ന മുഖ്യമന്ത്രി സമഗ്രാധിപത്യ ശൈലിയാണ് പ്രകടിപ്പിക്കുന്നതെന്നാണ് വിമർശനം.വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനും നീക്കമുണ്ട്. മുസ്ലിം ലീഗിന് ആറാം കാബിനറ്റ് പദവി കൊടുത്തതിനെ കുറിച്ചുളള ചോദ്യത്തിന് പറയാനുളളത് പാർട്ടിയിൽ പറയാമെന്ന കെ.സി.വേണുഗോപാലിന്റെ പ്രതികരണവും അതൃപ്തിയുടെ പ്രകടമായ സൂചനയാണ്.

Tags: Muslim LeagueUDFvd satheesanAdoor Prakash
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.