പത്തനംതിട്ട: പത്തനംതിട്ടയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധം.തെറ്റുതിരുത്താനുള്ള വിപുലീകൃത യോഗം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് പ്ലക്കാര്‍ഡ് പടിച്ച് പ്രതിഷേധവുമായി തിരുവല്ല നെടുമ്പ്രം സ്വദേശിയും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ബാലകൃഷ്ണന്‍ എത്തിയത്.തിരുവല്ല അര്‍ബന്‍ ബാങ്ക് ക്രമക്കേട് ആരോപിച്ച് മുതിര്‍ന്ന നേതാവ് ആര്‍ സനല്‍കുമാറിനും മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം സി അനീഷിനുമെതിരെയാണ്
പ്രതിഷേധം നടത്തിയത്. ഇയാളെ പിന്നീട് ബലമായി നീക്കി.
തിരുവല്ല അര്‍ബന്‍ ബാങ്ക് ഭരണസമിതിയുടെ ഭാഗമായ ഈ നേതാക്കള്‍ വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്നാണ് പരാതി.പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് നീതി കിട്ടാതെ വന്നതോടെയാണ് പരസ്യപ്രതിഷേധത്തിന് ഇറങ്ങിയതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍, ആരോപണം വസ്തുതാ വിരുദ്ധമെന്ന് ആര്‍ സനല്‍കുമാര്‍ പ്രതികരിച്ചു. ക്രിമിനല്‍ സംഘമാണ് വിപുലീകൃത യോഗ ദിവസം തന്നെ ബാലകൃഷ്ണനെ ഇറക്കിയതെന്നാണ് പാര്‍ട്ടി വിശദീകരണം.
അതിനിടെ,തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്ന ചര്‍ച്ചകള്‍ക്കിടെ മുന്‍മന്ത്രി വീണ ജോര്‍ജ് യോഗത്തില്‍ പങ്കെടുത്തു.
















