കൊച്ചി : ത്രിപുര വില്ലേജ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ദയനീയമായി പരാജയപ്പെട്ട കോൺഗ്രസിനെ പരിഹസിച്ച് ബിജെപി നേതാവ് പ്രശാന്ത് ശിവൻ . 4572 സീറ്റുകളിൽ ബാലറ്റ് പേപ്പറിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. 4320 സീറ്റുകളിൽ വിജയിച്ചതും എൻ ഡി എ ആണ്. അപ്പോൾ ഇനി എന്താണ് പറയാനുള്ളതെന്നാണ് പ്രശാന്ത് ശിവൻ ചോദിക്കുന്നത്.
‘ ബാലറ്റ് പേപ്പറും ചതിച്ചല്ലോ!!
നാഴികയ്‌ക്ക് 40 വട്ടം വോട്ടെടുപ്പ്ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകണം എന്ന് പറയുന്നവർക്ക് ത്രിപുരയിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടുണ്ട്
ത്രിപുര വില്ലേജ് കൗൺസിലിലേക്ക് 4572 സീറ്റുകളിൽ ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടന്നു
35 വർഷത്തോളം ത്രിപുര ഭരിച്ച കോൺഗ്രസിന് 14 സീറ്റുകൾ..
ഒൻപത് വർഷത്തോളം സംസ്ഥാനം ഭരിച്ച CPI(M)-ന് 87 സീറ്റുകൾ..
4320 സീറ്റുകളിൽ വിജയിച്ചത് NDA
അപ്പോൾ ഇനി എന്താണ് പറയാനുള്ളത്?
EVM ആണെങ്കിൽ സംശയം…
ബാലറ്റ് ആണെങ്കിൽ സംശയം…
ഫലം ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെയും സംശയം!
അടുത്ത സമരം എന്താണ്?
ബാലറ്റും വേണ്ട…
EVM-ഉം വേണ്ട…
അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ ‘ എന്നാണ് പ്രശാന്ത് ശിവന്റെ വാക്കുകൾ.
















