തിരുവനന്തപുരം: എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍ അനീഷ് ശങ്കര്‍ അറിയിച്ചു. ഇതിന് നിര്‍ദ്ദേശം കിട്ടിയിട്ടില്ല.
സര്‍വകലാശാലയുടെ ഭൂമി അളക്കാനാണ് നിര്‍ദ്ദേശമുളളത്.അതിനായി രാവിലെ 10 മണിക്ക് സര്‍വേ തുടങ്ങും. ഹൈക്കോടതി ഉത്തരവ് പരിഗണിച്ച് തിരുവനന്തപുരം തഹസീല്‍ദാരോട് എ കെ ജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്ത പുറത്തു വന്ന സാഹചര്യത്തിലാണ് തഹസീല്‍ദാര്‍ ഇക്കാര്യം അറിയിച്ചത്.
കേരള സര്‍വകലാശാലയുടെ ഭൂമി കയ്യേറിയെന്നും എ കെ ജി ഗവേഷണ കേന്ദ്രം തുടങ്ങാന്‍ അനുവദിച്ച ഭൂമി പാര്‍ട്ടി ഓഫീസാക്കിയന്നെും കാട്ടി സിന്‍ഡിക്കേറ്റംഗം ആര് എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഈ ഹര്‍ജിയിലാണ് ഭൂമി അളക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
അതേസമയം, കേസുളള സ്ഥലത്തിന്റെ എതിര്‍വശത്ത് പുതിയ ആഡംബര ബഹുനില കെട്ടിടം പണിത് എ കെ ജി സെന്റര്‍ അങ്ങോട്ട് മാറ്റിയിട്ടുണ്ട്.പഴയ കെട്ടിടം എ കെ ജി പഠന -ഗവേഷണ കേന്ദ്രമാക്കിയും മാറ്റി.
















