മുംബായ്: നടി സാമന്ത റൂത്ത് പ്രഭുവിന്റെ പേര്, ചിത്രം, ശബ്ദം എന്നിവ ദുരുപയോഗം ചെയ്ത് സൃഷ്ടിച്ച കണ്ടന്‌റുകള്‍ നീക്കം ചെയ്യാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.
തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമന്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ഡീപ്‌ഫേക്കുകള്‍ ഉള്‍പ്പെടെ നടിയ്‌ക്ക് ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനാണ് വിലക്ക്.
മോര്‍ഫ് ചെയ്ത ഉള്ളടക്കങ്ങളും ഡീപ്‌ഫേക്കുകളും ഉള്‍പ്പെടെയുള്ളവ നടിയുടെ വ്യക്തിത്വം, പബ്ലിസിറ്റി, ധാര്‍മ്മിക അവകാശങ്ങള്‍ എന്നിവയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
















