റിയാദ്: സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിൽ യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു; രണ്ടുപേർ ഭാരതീയരാണ് എന്ന് ആശങ്കപ്പെടുന്നു. രൂക്ഷമായ ആക്രമണം. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിലേക്കുമായിരുന്നു. ആക്രമണങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്കേറ്റു.
ഷൈബ എണ്ണപ്പാടത്ത് നടന്ന ആക്രമണത്തിൽ രണ്ട് പേർ (ഫിലിപ്പീൻസ്, നേപ്പാൾ പൗരന്മാർ) കൊല്ലപ്പെട്ടു. ഭാരതീയനും പാകിസ്താൻ പൗരനും പരിക്കേറ്റു. സൗദി ഊർജ്ജ മന്ത്രാലയം ഈ വിവരങ്ങൾ പങ്കുവെച്ചു.
് സൗദിക്ക് നേരെ അയച്ച ആറ് ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായി സൗദി അധികൃതർ വ്യക്തമാക്കി. കൂടാതെ ഹോർമൂസ് കടലിടുക്കിൽ ഏഴ് ചരക്ക് കപ്പലുകൾക്ക് നേരെയും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.
യെമനിലെ ഷിയാ മുസ്ലിം വിഭാഗമാണ് ഹൂതികൾ. ദൈവത്തിന്റെ പിന്തുണക്കാർ എന്നാണ് (അൻസാർ അള്ളാ) ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. 1992 ൽ രൂപപ്പെട്ട ഷിയാകളുടെ ഈ കൂട്ടുകെട്ട് ഇപ്പോൾ ഇറാന്റെ പ്രതിരോധ സേനപോലെയാണ് പ്രവർത്തിക്കുന്നത്. ഇറാനെതിരേയുള്ള സൗദി അറേബ്യയുടെ നിലപാടുകളാണ് ഈ ആക്രമത്തിന് കാരണം.
അതിനിടെ, യെമനിൽ സൈന്യവും ഹൂതികളും തമ്മിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ 285 ഹൂതികൾ കൊല്ലപ്പെട്ടതായും 835 പേർക്ക് പരിക്കേറ്റതായും യെമൻ സർക്കാർ അറിയിച്ചു. തായിസ്, മരീബ് എന്നിവിടങ്ങളിൽ ഹൂതികളും സൈന്യവും ഏറ്റുമുട്ടി.











