
തിരുവനന്തപുരം: വി. ശിവന്‍കുട്ടി അടമുള്ളവര്‍ പ്രതിയായ 2015-ലെ നിയമസഭ അതിക്രമക്കേസ് വിചാരണ നവംബര്‍ മൂന്നിന് തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ആരംഭിക്കും.
ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ബാര്‍ കോഴ ആരോപണത്തിന്‌റെ പേരില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി അതിക്രമങ്ങള്‍ കാട്ടുകയായിരുന്നു. ശിവന്‍കുട്ടിയെക്കൂടാതെ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ തുടങ്ങിയ എല്‍.ഡി.എഫ് നേതാക്കളും പ്രതികളാണ്.
നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്പീക്കറുടെ ഡയസില്‍ കയറി കസേര, കമ്പ്യൂട്ടര്‍, മൈക്ക്, ഇലക്ട്രിക് പാനലുകള്‍ എന്നിവ തകര്‍ത്തതിലൂടെ 2,20,093 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.