Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Sep 24, 2026, 09:52 am IST
inKerala

പത്തനംതിട്ട: കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സുഹൃദ്ബന്ധവും അതിലൂടെ നേടിയെടുക്കുന്ന സൗജന്യ സഹായങ്ങളും കേരളത്തെ ഒന്നാകെ തൂക്കിവില്‍ക്കാന്‍ ഇടയാക്കുമെന്ന് ആശങ്ക. മുഖ്യമന്ത്രി വി.ഡി. സതീശന്‍ മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താന്‍ യാത്രക്കുപയോഗിച്ച വിറ്റി-എവിഎസ് ചാര്‍ട്ടേഡ് വിമാനം ബെംഗളൂരു ആസ്ഥാനമായ ഏവിയേഷന്‍ കമ്പനിയാണ് സൗജന്യമായി തരപ്പെടുത്തിക്കൊടുത്തത്. ‘കേളച്ചന്ദ്ര ലോജിസ്റ്റിക്‌സ്’എന്ന കമ്പനിയുടെ വിമാനമാണിതെന്നാണ് സൂചന.

കര്‍ണാടക ഊര്‍ജ്ജമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് ‘കേളച്ചന്ദ്ര ലോജിസ്റ്റിക്‌സ്’ എന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം. ഇടതുഭരണത്തില്‍ മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി ഉന്നതരും ബന്ധുക്കള്‍ക്ക് ഉന്നതജോലികള്‍ തരപ്പെടുത്തിയതും കോടികളുടെ ഇടപാടുകള്‍ നടത്തിയതും വിവാദമായിരുന്നു. അതേരീതിയില്‍ തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് മന്ത്രിമാരും നീങ്ങുന്നത്. ഇടതുസര്‍ക്കാര്‍ അഴിമതിയുടെ സര്‍വ്വസീമകളും ലംഘിച്ചത് രണ്ടാംടേമില്‍ ആയിരുന്നെങ്കില്‍ ഭരണത്തിലേറി ആറുമാസം തികയുംമുമ്പ് സതീശനും സഹമന്ത്രിമാരും ഇടതുപക്ഷ അഴിമതികളെ വെല്ലുംവിധമാണ് സ്വജനപക്ഷപാതവും അഴിമതിയും ആരംഭിച്ചിരിക്കുന്നത്.

കേരള പോലീസിന്റെ ഹെലികോപ്റ്റര്‍ കരാര്‍ കാലാവധി കഴിഞ്ഞതിനാലും, അടിയന്തര സാഹചര്യത്തില്‍ കരിപ്പൂരിലേക്ക് മറ്റ് യാത്രാവിമാനങ്ങള്‍ യഥാസമയം ലഭ്യമാകാതിരുന്നതിനാലുമാണ് ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. വിമാനയാത്രക്ക് സര്‍ക്കാരിന്റെ പണമൊന്നും ഉപയോഗിച്ചിട്ടില്ലെന്നും വിശദീകരണമുണ്ട്. എന്നാല്‍ മറുനാടന്‍ മലയാളി വ്യവസായി കേരള മുഖ്യമന്ത്രിക്കായി ഭീമമായ തുകമുടക്കി സൗജന്യ വിമാനയാത്ര തരപ്പെടുത്തി നല്‍കുന്നതിന്റെ പിന്നിലെ ലക്ഷ്യം സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ പൊതുജനത്തിനു വിശ്വാസയോഗ്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടുമില്ല.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംഘവും ഒരു വ്യവസായിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സൗജന്യമായി അമേരിക്കയിലേക്ക് പറന്നതും വിവാദമായിരുന്നു.

‘ജയ്ഹിന്ദ്’ ടിവിയുടെ ആദ്യകാല നേതൃനിരയില്‍ ഉണ്ടായിരുന്ന ഫെലിക്‌സ് സൈമണിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് താനും ഭാര്യയും അമേരിക്കയിലേക്ക് പോയതെന്ന് ചെന്നിത്തല പറയുന്നു. പ്രവാസി മലയാളി സംഘടനകളുടെ ഓണാഘോഷങ്ങളിലും ചെന്നിത്തല പങ്കെടുത്തു. കൂടാതെ വിവാദ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ വീട്ടിലെത്തി കൂടിക്കാഴ്ചയും നടത്തി.

മന്ത്രി മോന്‍സ് ജോസഫ്, ജോസ് കെ. മാണി, പന്തളം സുധാകരന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവരും സന്ദര്‍ശനത്തിനുണ്ടായിരുന്നു. സര്‍ക്കാര്‍ ചെലവിലല്ല തന്റെ യാത്ര എന്ന വാദമുയര്‍ത്തിയാണ് ചെന്നിത്തലയും അമേരിക്കന്‍ യാത്രയെ ന്യായീകരിച്ചത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഭരണത്തിലെ മറ്റ് ഉന്നതര്‍ക്കുമായി കോടികള്‍ ചെലവിടുന്നവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ശതകോടികളുടെ സൗജന്യം തിരികെ വാങ്ങുമെന്നതാണ് വസ്തുത.

രണ്ടു കോടിയുടെ റേഞ്ച് റോവര്‍ കാര്‍ മന്ത്രി കെ.എം. ഷാജിക്ക് സുഹൃത്തും പ്രവാസി മലയാളിയുമായ യാക്കൂബ് നല്‍കിയത് എന്ത് ലക്ഷ്യത്തോടെയാണെന്നതിലും സംശയമുണ്ട്. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയും സൗദിഅറേബ്യയിലെ റിയാദില്‍ വ്യവസായിയുമായ യാക്കൂബ്, മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ നേതാവാണെന്നാണ് അവകാശപ്പെടുന്നത്. തനിക്ക് സര്‍ക്കാര്‍ അനുവദിച്ച ഇന്നോവ ക്രിസ്റ്റ സര്‍വീസിന് നല്‍കിയതിനാലാണ് സുഹൃത്തിന്റ വാഹനം ഉപയോഗിച്ചതെന്നും ഇതിനായി സര്‍ക്കാരില്‍ നിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് മന്ത്രി ഷാജിയുടെയും വിശദീകരണം.

Tags: Kerala UDF Governmentfriendships with billionairesChief Minister and ministers' friendshipsViti-AVS chartered flight
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.