Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 25, 2026, 07:14 am IST
inEditorial

മലപ്പുറത്തുണ്ടായ മഴക്കെടുതി നേരിട്ട് കാണാന്‍ സ്വകാര്യവ്യക്തി സ്പോണ്‍സര്‍ ചെയ്ത വിമാനത്തില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല. തനിക്കുവേണ്ടി ചാര്‍ട്ടേഡ് വിമാനം നല്‍കിയ വ്യക്തിയുടെ പേര് പറയില്ലെന്നും, ഇനിയും ഇത്തരം അജ്ഞാതരുടെ ചെലവില്‍ യാത്ര ചെയ്യുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും, ജനങ്ങളെ അപമാനിക്കുന്നതുമാണ്. മലയാളിയായ ഒരാളാണ് തനിക്ക് വിമാനമൊരുക്കിയതെന്നും അതിലെന്താണ് തെറ്റെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. ഒരു രൂപ പോലും ഈടാക്കാതെ മുഖ്യമന്ത്രിക്ക് ഇങ്ങനെയൊരു സഹായം ചെയ്തു കൊടുത്ത വ്യക്തി ആരെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത്തരം സഹായം ആര് നീട്ടിയാലും അത് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വളരെ അപകടകരമാണ്.

ബെംഗളൂരുവില്‍ നിന്ന് പ്രത്യേകമായി എത്തിച്ച വിമാനത്തിലാണ് തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെ മുഖ്യമന്ത്രി കരിപ്പൂരിലേക്ക് പോയത്. വൈകിട്ട് ആറരയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്തു. നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനത്തിലായിരുന്നു യാത്ര. കര്‍ണാടക ഊര്‍ജ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. ജോര്‍ജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ‘കേളചന്ദ്ര ലോജിസ്റ്റിക്സ്’ എന്ന കമ്പനിയുടേതാണ് വിമാനമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജോര്‍ജിന്റെ ഭാര്യ എംഡിയായും മകന്‍ ഡയറക്ടറായും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്ന് പറയപ്പെടുന്നു. ഈ കുടുംബത്തിന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ എന്താണ് ഇത്ര താല്പര്യം? ഇങ്ങനെയൊരു സൗകര്യം ഒരുക്കിക്കൊടുക്കുന്നതിലൂടെ എന്ത് പ്രത്യുപകാരമാണ് പ്രതീക്ഷിക്കുന്നത്? പ്രത്യുപകാരമൊന്നും നല്‍കുന്നില്ലെങ്കില്‍ എന്തിനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി രഹസ്യമാക്കി വയ്‌ക്കുന്നത്? ജനങ്ങളുടെ മനസ്സില്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങളാണിവ.

വി.ഡി. സതീശന്‍ ഒരു സ്വകാര്യ വ്യക്തിയല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ ഖജനാവിലെ പണമാണ് ഉപയോഗിക്കേണ്ടത്. അത് സുതാര്യമായിരിക്കുകയും വേണം. നിരവധി വര്‍ഷങ്ങള്‍ എംഎല്‍എയും, അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവുമായിരുന്ന ഒരാള്‍ക്ക് ഇതൊന്നും അറിയാത്തതല്ല. മാത്രമല്ല, പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വകാര്യ വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നതിനെതിരെ നിയമസഭയ്‌ക്കകത്തും പുറത്തും ശക്തമായ വിമര്‍ശനം ഉന്നയിച്ചയാളാണ് സതീശന്‍. ഇതേയാളാണ് അധികാരം കിട്ടിയപ്പോള്‍ ദുര്‍മുഖം കാണിക്കുന്നത്. ഇങ്ങനെയൊരാള്‍ ഭരണത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ തല്‍പ്പര കക്ഷികള്‍ക്കു വേണ്ടി നിയമവിരുദ്ധമായി എന്തൊക്കെ ചെയ്യുമെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക! സംസ്ഥാന ഭരണത്തെ ബാഹ്യശക്തികള്‍ നിയന്ത്രിക്കുന്നതിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുകയില്ലേ?

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജനാധിപത്യത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചും വാചാലനാവുകയും, അന്നത്തെ മന്ത്രിമാരുടെ ആഡംബരത്തെ വിമര്‍ശിക്കുകയും, ധാര്‍ഷ്ട്യത്തെ പരിഹസിക്കുകയും ചെയ്ത വി.ഡി. സതീശന്‍ അധികാരം കിട്ടിയപ്പോള്‍ അതേ പാതയില്‍ സഞ്ചരിക്കുന്നത് ലജ്ജാവഹമാണ്. സ്വയം ജനവിരുദ്ധമായും നിയമവിരുദ്ധമായും പ്രവര്‍ത്തിക്കുക, തന്റെ മന്ത്രിസഭാംഗങ്ങളെ അതിന് അനുവദിക്കുക. ഇങ്ങനെയൊരു നയമാണ് മുഖ്യമന്ത്രി സതീശന്‍ സ്വീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.എം. ഷാജി മറ്റൊരാളുടെ ആഡംബര വാഹനം ഉപയോഗിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്.

മുഖ്യമന്ത്രിക്കസേരയില്‍ മറ്റൊരാളായിരിക്കാം. പക്ഷേ അയാള്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നൊരു രാഷ്‌ട്രീയമാണ് മുസ്ലിം ലീഗിന്റെ മന്ത്രിമാര്‍ക്കുള്ളത്. ഇത് വകവെച്ചു കൊടുക്കുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെങ്കില്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും.

Tags: CM VD SatheesanKerala UDF GovernmentChipson Aviationanti-corruption laws
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.