തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് അടുത്തമാസം 12ന് തുടക്കമാവും. സ്വകാര്യ സർവകലാശാല ബിൽ, ഭൂമി പുനർവിതരണ ബിൽ (ലാൻഡ് റീ ഡിസ്ട്രിബ്യൂഷൻ ബിൽ) എന്നീ രണ്ട് ബില്ലുകളാണ് ഇത്തവണ പരിഗണിക്കപ്പെടുക.
പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം നടക്കുന്ന രണ്ടാമത്തെ സമ്മേളനത്തിലും എൽഡിഎഫിൽ ഉപനേതാവിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ പവർകട്ടിന്റെ പേരിൽ ഇത്തവണ യുഡിഎഫും പ്രതിരോധത്തിലാണ്. 12 മുതൽ 29 വരെയാണു സഭാ സമ്മേളനം. 12 മുതൽ 16 വരെയും 26 മുതൽ 29 വരെയുമായി 9 ദിവസമാകും സഭ സമ്മേളിക്കുക.
















