Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

ഈ കുട്ടി ഒരിയ്ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ചിട്ടുള്ള ശ്രീകുമാരന്‍ തമ്പിസാറും തനിക്ക് ഗുരുതുല്ല്യനാണെന്നും അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്ന സന്തോഷമായിരുന്നുവെന്നും നടി ഉര്‍വ്വശി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഈ കുട്ടി ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ചിട്ടുള്ള ശ്രീകുമാരന്‍ തമ്പിസാറും തനിക്ക് ഗുരുതുല്ല്യനാണെന്നും അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ ക്യാമറയ്‌ക്ക് മുന്നില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്ന സന്തോഷമായിരുന്നുവെന്നും നടി ഉര്‍വ്വശി. ആശ എന്ന സിനിമയുടെ വിജയത്തെതുടര്‍ന്ന് ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വ്വശിയുടെ ഈ പ്രതികരണം.

വാസ്തവത്തില്‍ കുഞ്ഞായിരുന്ന സമയത്ത് അഭിനയിക്കുമ്പോഴായിരുന്നു ശ്രീകുമാരന്‍ തമ്പി സാറിന്റെ ഈ പ്രതികരണം. അത്തപ്പൂക്കളമൊരുക്കിയല്ലോ എന്ന് മറ്റൊരു കുട്ടിയുമായി ചേര്‍ന്ന് പാടുന്നത് ഷൂട്ട് ചെയ്യുമ്പോഴാണ് സംഭവം. ക്യാമറ അടുത്തുവന്നാല്‍ ഉടനെ ഞാന്‍ കരയും. ഇത് കണ്ട് സഹിക്കവയ്യാതെയാണ് ശ്രീകുമാരന്‍തമ്പി ഇത്തരം പ്രതികരണം നടത്തിയതെന്നും ഉര്‍വ്വശി പറഞ്ഞു. അന്ന് ശ്രീകുമാരന്‍തമ്പി സാറിനോട് ഒത്തിരി ഇഷ്ടം തോന്നി. കാരണം അപ്പോള്‍ പിന്നെ അഭിനയത്തില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്നായിരുന്നു ചിന്തയെന്നും ഉര്‍വ്വശി പറഞ്ഞു.

തനിക്ക് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നത് ഗുരുക്കന്മാരുടെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നതായി ഉര്‍വ്വശി പറഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍ കൂട്ടത്തില്‍ പാട്ടുപാടി അഭിനിയിക്കുന്നത് ഷൂട്ട് ചെയ്ത ആദ്യ സംവിധായകന്‍ പ്രേം കുമാര്‍ മുതല്‍ കെ.പി. പിള്ള, ഭാഗ്യരാജ്, ശ്രീകുമാരന്‍ തമ്പി അങ്കിള്‍ തുടങ്ങി ഇപ്പോള്‍ ആശ സംവിധാനം ചെയ്ത സഫര്‍ സനല്‍ വരെ തന്റെ ഗുരുക്കന്മാരാണെന്നും അവരുടെ അനുഗ്രഹം കാരണമാണ് തനിക്ക് ഇങ്ങിനെ അഭിനയിക്കാന്‍ കഴിയുന്നതെന്നും ഉര്‍വ്വശി പറയുന്നു.

Recent Posts